The Ultimate Song Collection of

Playback Singer Unni Menon

Madhurai vazhum meenakshi | 'മധുരൈ വാഴും മീനാക്ഷി...' | Vaaly | Ilayaraja | Unni Menon ,S.Janaki

'പുതുപ്പട്ടി പൊന്നുത്തായി', 1994 ഇൽ ഇറങ്ങിയ തമിഴ് ചിത്രമായിരുന്നു. ശ്രീ വാലിയുടെ അതിമനോഹരമായ വരികൾക്ക്, സംഗീത കുലപതി ശ്രീ ഇളയരാജ ഈണം നൽകിയ ഈ ഗാനം ഞാനും ജാനകിയമ്മയും കൂടിയാണ് പാടിയിരിക്കുന്നത്. തികച്ചും രാഗനിബന്ധമായ ഈ ക്ലാസിക്കൽ ഗാനം എ വി എം സി തീയറ്ററിൽ ലൈവ് റെക്കോർഡിങ് ആയിട്ടാണ് പാടിയത്. രാജാ സാർ ഹാളിന്റെ നടുവിൽ നിന്നും കണ്ടക്ട് ചെയ്ത ഗാനമാണിത് . അദ്ദേഹത്തിനായി ഞാൻ പാടിയ ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം കൂടിയാണിത്. ( Content curated from Unni Menon FB post)

Kannale miya miya | Arivumathi | Vidhyasagar | Unni Menon, Sreevardhini

ശ്രീധർ പ്രസാദ് 2001ഇൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു " അള്ളി തൻദ വാനം". റോജാ കംബെയിൻസിനു വേണ്ടി കാജാ മൈദീൻ & കെ. അയിഷയും ആയിരുന്നു നിർമ്മാതാക്കൾ. പ്രഭുദേവയും ലൈലയും ആയിരുന്നു നായകനും നായികയും. ഇരുവരുടെയും ഗംഭീര നൃത്തം കൊണ്ടും ഗാനം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് ഒരുപാട് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായൻ ശ്രീ വിദ്യാസാഗർ സംഗീതം നൽകിയ ഈ ഗാനത്തിന്റെ രചന ശ്രീ അറിവുമതി. എന്നോടൊപ്പം ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീവർദ്ധിനിയാണ്. ഗാനം സൂപ്പർ ഹിറ്റ് ആയി മാറുകയും ചെയ്തു . ( Content curated from Unni Menon FB post)

Ponmane kopam eano | "പൊന്മാനേ കോപം എനോ...." | Vairamuthu | Ilayaraja | Unni Menon, Uma Ramanan

ശ്രീ ഭാരതിരാജ അദ്ദേഹത്തിന്റെ തിരക്കഥയിൽ സംവിധാനം നിർവഹിച്ച തമിഴ് ചിത്രമായിരുന്നു " ഒരു കൈദിയിൻ ഡയറി " 1985ഇൽ ഇറങ്ങിയ ഈ ചിത്രം നിർമിച്ചത് ജനനി ആർട്സ് ക്രീഷൻസിന് വേണ്ടി ചന്ദ്രലീലയും ഭാരതീരാജയും കൂടിയാണ് . ഉലകനായകൻ കമലഹാസൻ അഭിനയിച്ച ഈ ചിത്രം സാമ്പത്തികമായി വൻ വിജയം ആയിരുന്നു .ചിത്രത്തിലെ ഗാനങ്ങൾക്കു പിന്നിൽ തമിഴ് സംഗീതത്തിലെ രണ്ടു കുലപതികളും . രചന വൈരമുത്തു , സംഗീതം ഇളയരാജയും . ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തിരിയിക്കുന്ന ഈ ഹിറ്റ് ഗാനം എന്നോടൊപ്പം പാടിയിരിക്കുന്നത് ഉമാ രമണൻ ആണ് .ഇളയരാജയുടെ ചടുലമായ ഓർക്കസ്ട്രേഷനിൽ ലൈവ് ആയി പാടിയ ഈ ഗാനം . ( Content curated from Unni Menon FB post)

Partha muthal nale | "പാർത്ത മുതൽ നാളെ..." | Thamarai | Haris Jayaraj | Unni Menon, Bombay Jayasree

ഹിറ്റ് മേക്കർ ഗൗതം മേനോന്റെ സംവിധാനത്തിൽ, ഉലകനായകൻ കമൽഹാസന്റെ 2006ഇൽ ഇറങ്ങിയ ഹിറ്റ് തമിഴ് ചിത്രമായിരുന്നു "വേട്ടൈയാട് വിളയാട് ". ശ്രീ മാണിക്യം നാരായണൻ ആയിരുന്നു നിർമാണം . അതിൽ ഞാനും ബോംബെ ജയശ്രീയും ചേർന്നാലപിച്ച ഈ ഗാനം അന്ന് ഇന്നും സംഗീതപ്രേമികളുടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ഒരു ഗാനമാണ് . ( Content curated from Unni Menon FB post)

Porale ponnuthayi | "പോറാളെ പൊന്നുത്തായി..." | Vairamuthu | A.R. Rahman | Unni Menon, Sujatha Mohan

ബഹുമാന്യനായ ശ്രീ ഭാരതിരാജ സംവിധാനം ചെയ്ത, ഒരുപാട് ജനപ്രീതി ആർജിച്ച ചിത്രമായിരുന്നു 1994ഇൽ ഇറങ്ങിയ "കറുത്തമ്മ" എന്ന തമിഴ് ചിത്രം. വെട്രിവേൽ ക്രീയേഷൻസിനു വേണ്ടി ഭാരതിരാജാ തന്നെ നിർമിച്ച ചിത്രം . വൈരമുത്തു - എ ആർ റഹ്മാൻ കോമ്പിനേഷനിലെ മറ്റൊരു സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ഞാനും സുജാത മോഹനും ചേർന്നു ആലപിച്ച ഈ ഗാനം ( Content curated from Unni Menon FB post)

Penne neeyum penna | 'പെണ്ണെ നീയും പെണ്ണാ ...' | Pa Vijay | S.A. Rajkumar | Unni Menon , Kalpana

2003 ഇൽ ഇറങ്ങിയ തമിഴ് ചിത്രമായിരുന്നു 'പ്രിയമാന തോഴി'. വിക്രമൻ സംവിധാനം ചെയ്ത ഈ ചിത്രം , എ വി എം പ്രൊഡക്ഷൻസിന് വേണ്ടി നിർമ്മിച്ചിരിക്കുന്നത് ശ്രീ എം ശരവണൻ, ശ്രീ എം ബാലസുബ്രഹ്മണ്യൻ, ശ്രീ എം എസ് ഗുഹൻ എന്നിവർ ചേർന്നാണ്. ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്രീ എസ് എ രാജ്‌കുമാർ. രചന നിർവഹിച്ചിരിക്കുന്നത് പാ വിജയ്. എസ് എ രാജ്‌കുമാറിന്റെ കുറെ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട് ഞാൻ . ഏറെ ഹിറ്റ് ആയി മാറിയ ഈ ഗാനത്തിൽ എന്നോടൊപ്പം പാടിയിരിക്കുന്നത് അനുഗ്രഹീത ഗായികയായ കൽപ്പനയാണ്. ( Content curated from Unni Menon FB post)

Sandhikkatha kankalil inbangal | 'സന്ധിക്കാത കൺകളിൽ ഇൻബങ്ങൾ......' | Madhan Karky | Sarath | Unni Menon, K.S.Chithra, S.Soumya

നമ്മുടെയെല്ലാം പ്രിയപ്പെട്ട സംഗീതസംവിധായകൻ ശരത് ഈണം നൽകിയ ഗാനമാണിത്. ശ്രീ മദൻ കർക്കിയുടെ വരികൾ. മദൻ ശ്രീ വൈരമുത്തുവിന്റെ മകനാണ്. എന്നോടൊപ്പം ഈ ഗാനം പാടിയിരിക്കുന്നത് കെ.എസ്. ചിത്രയും, എസ്. സൗമ്യയുമാണ്. ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു അതിമനോഹര ഗാനമാണിത് ( Content curated from Unni Menon FB post)

Minnalai pidith | "മിന്നലൈ പിടിത്ത്......" | Vairamuthu | Mani Sarma | Unni Menon

. 2001 ഇൽ റിലീസ് ചെയ്ത "ഷാജഹാൻ" എന്ന സൂപ്പർ സ്റ്റാർ വിജയ് ചിത്രത്തിലെ ഗാനം. ഒരുപാട് ചലച്ചിത്ര പ്രതിഭകളാൽ സമ്പുഷ്ടമായ തമിഴകത്തിന്റെ മഹാനായ ഗാന രചയിതാവ് വൈരമുത്തുവിന്റെ തൂലികയിൽ പിറന്ന ഗാനം. വൈരമുത്തുവിന്റെ വൈര വരികളാണതിൽ. തമിഴ് അറിയുന്നവർക്ക് ഒരുപാട് രസിക്കാൻ പറ്റിയ വരികളാണ്. സ്ത്രീയെ ദൈവം എങ്ങനെയൊക്കെയാണ് സൃഷ്ടിച്ചത് എന്നാണ് കവി ഈ പാട്ടിലൂടെ പറയുന്നത്. ആ വരികൾക്ക് ഗാനാസ്വാദകരുടെ മനസ്സറിഞ്ഞ സംഗീതം നൽകിയത് ശ്രീ മണി ശർമ്മ ആയിരുന്നു. ( Content curated from Unni Menon FB post)

Kannukk mai azhak | "കണ്ണുക്ക് മൈ അഴക്..." | Vairamuthu | A.R.Rahman | Unni Menon

1993 ഇൽ പുറത്തിറങ്ങിയ 'പുതിയ മുകം' എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ ഏറ്റവും ഹിറ്റ് ആയ ഗാനമാണ് ഇത്. ഈ സിനിമയുടെ തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് സുരേഷ് ചന്ദ്ര മേനോൻ ആണ്. അദ്ദേഹം തന്നെ ആണ് ഈ സിനിമയുടെ നായക വേഷവും ചെയ്തിരിക്കുന്നത്. രേവതിയാണ് നായിക. ശ്രീ വൈരമുത്തുവിന്റെ അതിമനോഹരമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംഗീത ചക്രവർത്തി ശ്രീ എ ആർ റഹ്മാൻ. വിനീത്, കസ്തൂരി, നാസർ എന്നിവരാണ് ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഈ സിനിമയുടെ പ്രധാന ഭാഗങ്ങൾ ശ്രീലങ്കയിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഈ ഗാനത്തിന്റെ Female version പാടിയിരിക്കുന്നത് സുശീലാമ്മയാണ്. റോജയിലെ 'പുതു വെള്ളൈ മഴൈ..' ക്കു ശേഷം വന്ന സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ഇത്. വൈരമുത്തു തമിഴിൽ ഉണ്ണിമേനോന്റെ ഉച്ചാരണശുദ്ധി വളരെ നല്ലതാണ് എന്ന് പലപ്പോഴും എടുത്തുപറയാറുണ്ടായിരുന്നു. 'തമിഴ്ക്ക് ഉണ്ണി അഴകെന്നും, ഉണ്ണിക്ക് തമിഴ് അഴകെന്നും' അദ്ദേഹം പറയുമായിരുന്നു. അത്രക്ക് ഇഷ്ടമായിരുന്നു എന്റെ തമിഴ് ഉച്ചാരണം. എന്തായാലും, ഇത്രയും കാലം കഴിഞ്ഞിട്ടും തമിഴകത്തിന്റെ പ്രിയപ്പെട്ട ഗാനമാണ് 'കണ്ണുക്ക് മൈ അഴക്..' എന്നത് വളരെ സന്തോഷമുളവാക്കുന്നു. ( Content curated from Unni Menon FB post)

Poogatrile | 'പൂങ്കാട്രിലെ....' | Vairamuthu | A.R.Rahman | Unni Menon, Swarnalatha

ശ്രീ മണിരത്‌നം സംവിധാനം ചെയ്യുകയും, മദ്രാസ് ടാക്കീസിന്റെ ബാനറിൽ നിർമ്മിക്കുകയും ചെയ്ത ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു 'ഉയിരേ'. ഹിന്ദി സൂപ്പർ താരം ഷാറുഖ്‌ ഖാനും, മനീഷാ കൊയ്‌രാളയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം അക്കാലത്ത്‌ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. ഹിന്ദിയിൽ "Dil se" എന്ന പേരിലും തമിഴിലും, മലയാളത്തിലും "ഉയിരേ " എന്ന പേരിലുമായിരുന്നു ചിത്രം ഇറങ്ങിയത് . സംഗീതചക്രവർത്തി എ ആർ റഹ്‌മാന്റെ സംഗീതം, വൈരമുത്തുവിന്റെ വരികൾ. ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയി മാറി. ഇന്നും ആരാധകർ സ്റ്റേജുകളിൽ പോലും നിരന്തരം ആവശ്യപ്പെടാറുള്ള ഗാനമാണിത് . എനിക്കും ഒരുപാട് മൈലേജ് കിട്ടിയ മറ്റൊരു എ ആർ ആർ ഗാനം. എന്നോടൊപ്പം പാടിയ പ്രിയപ്പെട്ട ഗായിക സ്വർണ്ണലത ഇന്നില്ല എന്നത് ഇതിനിടയിൽ ഒരു ദുഃഖമായി അവശേഷിക്കുന്നു. ( Content curated from Unni Menon FB post)

Enna vilay azhake | 'എന്ന വിലയ് അഴകേ ....' | Vaali | A.R.Rahaman | Unni Menon

1999ഇൽ റിലീസ് ആയ "കാതലർ ദിനം"എന്ന തമിഴ് ചിത്രത്തിലെ സൂപ്പർ ഹിറ്റായി മാറിയ ഗാനമാണിത്. ശ്രീ സൂര്യ മൂവീസിന്റെ ബാനറിൽ എ.എം രത്‌നം നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ശ്രീ കതിർ. അദ്ദേഹത്തിന്റെ തന്നെയാണ് കഥയും. ശ്രീ വാലിയുടെ വരികൾക്ക് പ്രിയപ്പെട്ട എ.ആർ റഹ്‌മാന്റെ അതിമനോഹര സംഗീതം . കാലം ഇത്ര കഴിഞ്ഞിട്ടും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനമാണിത്. സ്റ്റേജിൽ ഇപ്പോഴും ഹൈ ഡിമാൻഡ് ഉള്ള ഗാനം. എനിക്കും തമിഴിൽ ഒരുപാട് മൈലേജ് തന്ന മറ്റൊരു എ.ആർ.ആർ ഗാനം . വളരെ ഗംഭീരമായി ഓസ്‌ട്രേലിയയിലെ ലൊക്കേഷൻ മനോഹാരിത ഒപ്പിയെടുത്തു ഷൂട്ട് ചെയ്ത ഗാനമാണിത്. ഓസ്‌ട്രേലിയയിൽ അതിനു ശേഷം പോയപ്പോൾ ഈ ലൊക്കേഷൻ പോയി കാണുവാനും പറ്റി. തെലുങ്കിലും ഞാൻ തന്നെയാണ് പാടിയത്. ( Content curated from Unni Menon FB post)

Nadhiye nadhiye | "നദിയെ നദിയെ...." | Vairamuthu | A.R.Rahman | Unni Menon

2000 ൽ പുറത്തിറങ്ങിയ ഒരു ഹിറ്റ് തമിഴ് ചിത്രമായിരുന്നു 'റിഥം'. പിരമിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ പിരമിഡ് നടരാജൻ നിർമ്മിച്ച് ശ്രീ വസന്ത് സംവിധാനം ചെയ്ത് അർജുനും, മീനയും അഭിനയിച്ച ചിത്രമായിരുന്നു റിഥം. ശ്രീ വൈരമുത്തുവിന്റെ രചനക്ക് എ ആർ റഹ്‌മാന്റെ വശ്യ സുന്ദരമായ സംഗീതം. നിരവധി അവാർഡുകളും നേടിയ ഒരു ഗാനമാണ് ഇത്. ഈ ചിത്രത്തിലെ അഞ്ചു ഗാനങ്ങളും പഞ്ചഭൂതങ്ങളെ ആസ്പദമാക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'നദിയെ നദിയെ..' എന്ന ഞാൻ പാടിയ ഈ ഗാനം പഞ്ചഭൂതങ്ങളിൽ ഒന്നായ ജലത്തെ പ്രതിനിധീകരിച്ചുള്ളതാണ്. ജീവശക്തിയായ ജലത്തിന്റെ എല്ലാ ഗുണങ്ങളും സ്ത്രീക്ക് ഉണ്ട് എന്ന മഹദ് ചിന്തയെ വരികളിലേക്ക് ആവാഹിച്ച വൈരമുത്തുവിന്റെ അർത്ഥവത്തായ രചന. ഈ ഗാനത്തിന്റെ തെലുങ്ക് പതിപ്പിലും പാടിയിരിക്കുന്നത് ഞാൻ തന്നെയാണ്. ( Content curated from Unni Menon FB post)

Kadhal kaditham | 'കാതൽ കടിതം..' | Vairamuthu | A.R.Rahman | Unni Menon

'കാതൽ കടിതം..'1996 ൽ പ്രവീൺ ഗാന്ധിയുടെ സംവിധാനത്തിൽ മുരളി മനോഹർ നിർമ്മിച്ച പ്രണയ ചിത്രമാണ് ജോഡി. ശ്രീ വൈരമുത്തുവിന്റെ വരികൾക്ക്, എ ആർ റഹ്‌മാൻ സംഗീതം നൽകി. ( Content curated from Unni Menon FB post)

Eah nilave nilave | "ഏ നിലവേ നിലവേ ..." | Vairamuthu | Deva | Unni Menon

"ഏ നിലവേ നിലവേ ..." 2000ഇൽ തമിഴിൽ റിലീസ് ആയ ചിത്രമാണ് "മുഗവരീ" അജിത്തും ജ്യോതികയും മുഖ്യ വേഷങ്ങൾ ചെയ്ത ഈ ചിത്രം സംവിധാനം ചെയ്‌തത്‌ ശ്രീ V Z ദുരൈ ആണ് . നിർമ്മാണം എസ് എസ്‌ ചക്രവർത്തിയും, എസ് എൻ രാജയും ചേർന്നാണ് . ഗാനങ്ങൾ രചിച്ചത് വൈരമുത്തു, സംഗീതം ദേവാ . ( Content curated from Unni Menon FB post)

Madisaru Kattindu Vandhale Maharani | "മഡിസ്സാറ് കട്ടിണ്ട്......" | Vairamuthu | Vidhyasagar | Unni Menon, Sujatha Mohan

'വില്ലാദി വില്ലൻ' 1995 ഇൽ ഇറങ്ങിയ തമിഴ് ചിത്രമായിരുന്നു. അതിലെ 'ബംബൈ മാമി' എന്ന പേരിൽ വളരെ പോപ്പുലർ ആയി മാറിയ ഒരു ഗാനമാണ് "മഡിസ്സാറ് കട്ടിണ്ട്......" ചിത്രത്തിലെ നായക വേഷം ചെയ്ത സത്യരാജ് തന്നെ സംവിധാനവും ചെയ്ത ചിത്രം. അദ്ദേഹത്തിന്റെ ആദ്യ സംവിധാനം. രാജ് ഫിലിംസ് ഇന്റർനാഷനലിന് വേണ്ടി ശ്രീ രാമനാഥൻ നിർമ്മിച്ച ചിത്രം. ശ്രീ ജയനൻ വിൻസെന്റ് ആയിരുന്നു ക്യാമറ. വലിയ ഹിറ്റ് ആയി മാറിയ ഈ ചിത്രം പിന്നെ തെലുങ്കിലും ഹിന്ദിയിലും ഡബ്ബ് ചെയുകയും ഉണ്ടായി. വിദ്യാസാഗർ ഈണം നൽകിയ ഈ ഗാനം രചിച്ചത് ശ്രീ വൈരമുത്തു. സത്യരാജ് & രാധികയും ചേർന്ന് അഭിനയിച്ച ഈ ഗാനത്തിൽ സുജാതയാണ് എന്നോടൊപ്പം പാടിയിരിക്കുന്നത്. നഗ്മ, ഗൗണ്ടമണി, സിൽക്ക് സ്മിത തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ ( Content curated from Unni Menon FB post)

Enge antha vennila | "എങ്കെ അന്ത വെണ്ണിലാ ......" | Ravi Sankar | Sirppy | Unni Menon

"എങ്കെ അന്ത വെണ്ണിലാ ......" എനിക്ക് 2002ഇൽ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഗായകനുള്ള രണ്ടാമത്തെ പുരസ്‌കാരം നേടി തന്ന ഗാനമാണിത് . "വറുഷമെല്ലാം വസന്തം" എന്ന ചിത്രം സംവിധാനം ചെയ്തത് ശ്രീ രവി ശങ്കർ ആയിരുന്നു. സൂപ്പർ ഗുഡ് മൂവിസിന് വേണ്ടി ശ്രീ ആർ ബി ചൗധരി നിർമ്മിച്ച ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ മനോജ് , അനിതാ, കുനാൽ, എം എൻ നമ്പ്യാർ തുടങ്ങിയവർ ആയിരുന്നു . രവി ശങ്കറിന്റെ വരികൾക്ക് ഈണം നൽകിയത് സിർപ്പി ആയിരുന്നു . ( Content curated from Unni Menon FB post)

Pudhu vellai mazhai | 'പുതു വെള്ളൈ മഴൈ' | Unni Menon, Sujatha Mohan

'പുതു വെള്ളൈ മഴൈ' . ശ്രീ മണിരത്നം സംവിധാനം ചെയ്ത 'റോജ' എന്ന ചിത്രത്തിലെ ഈ ഗാനം എനിക്ക് നൽകിയത് സംഗീത ലോകത്തിലേക്കുള്ള ഒരു തിരിച്ചു വരവ് കൂടിയായിരുന്നു. ഒപ്പം, ഇന്ത്യൻ സംഗീത രംഗത്ത് ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ സംഗീത വിപ്ലവം സൃഷ്‌ടിച്ച എ. ആർ റഹ്‌മാൻ എന്ന മഹാനായ സംഗീതജ്ഞനോടൊപ്പമുള്ള എന്റെ ആദ്യ ഗാനവും. തുടർന്ന്, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി 'പുതുവെള്ളൈ മഴൈ' കൂടാതെ അദ്ദേഹത്തിന്റെ ഇരുപഞ്ചോളം ഗാനങ്ങൾ പാടാനുള്ള സൗഭാഗ്യമുണ്ടായി. ( Content curated from Unni Menon FB post)

Mainave mainave | 'മൈനാവേ മൈനാവേ… | Viveka | S.A.Rajakumar | Unni Menon, K.S.Chithra

2000 ഇൽ ഇറങ്ങിയ "വാനത്തെ പോലെ” എന്ന തമിഴ് ചിത്രം ഒരു വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു. 250 ദിവസത്തിലേറെ തീയേറ്ററുകളിൽ ഓടിയ ഈ ചിത്രം നിർമ്മിച്ചത് ശ്രീ വി രവിചന്ദ്രൻ, സംവിധാനം നിർവഹിച്ചത് ശ്രീ വിക്രമൻ. വിജയകാന്ത്, മീന, പ്രഭുദേവാ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന് ജനപ്രിയ ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടുക ഉണ്ടായി. ഞാനും ചിത്രയും ചേർന്നാലപിച്ച ഈ ഗാനം രചിച്ചത് വിവേക, സംഗീതം ശ്രീ എസ് എ രാജ്‌കുമാർ. ( Content curated from Unni Menon FB post)

Ennai thalattum sangeetham | "എന്നൈ താലാട്ടും സംഗീതം......" | P.Vijay | Sirppy | Unni Menon, Sujatha Mohan

"എന്നൈ താലാട്ടും സംഗീതം......" സൂര്യയും, ലൈലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച "ഉന്നൈ നിനയ്‍ത് " എന്ന തമിഴ് ചിത്രം 2002ഇൽ ആണ് റിലീസ് ആയത്. ഈ ചിത്രം നിർമ്മിച്ചത് കെ മുരളീധരൻ, വി സ്വാമിനാഥൻ, ജി വേണുഗോപാൽ എന്നിവരാണ് . ചിത്രം നിർമ്മിച്ചത് ശ്രീ വിക്രമൻ. ഞാനും സുജാതയും ആലപിച്ച ഈ ഗാനം രചിച്ചത് ശ്രീ പി വിജയ്, സംഗീത സംവിധാനം നിർവഹിച്ചത് ശ്രീ സിർപ്പി. ഈ ഗാനം വളരെ ഹിറ്റ് ആയി മാറിയിരുന്നു . ഇന്നും വളരെ പോപ്പുലർ ആണ്. ( Content curated from Unni Menon FB post)

Kannukkulle unnai vaithen | 'കണ്ണുക്കുള്ളേ .....' | Muthu Vijayan | S.A.Rajkumar | Unni Menon

'കണ്ണുക്കുള്ളേ .....' ചിത്രം : പെണ്ണിൻ മനതയ് തൊട്ട് പ്രഭുദേവ, ജയാ സീൽ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രത്തിൽ ഞാൻ പാടിയ ഈ ഗാനമാണ് ഇത്. ( Content curated from Unni Menon FB post)

Kanave kanave | 'കനവെ കനവെ .....' | Palani Bharathi | Nzone Bhagyanathan | Unni Menon

'കനവെ കനവെ .....' ചിത്രം : ധരണി വർഷം : 2015 ശ്രീ ഗുഹൻ സംബന്ധം സംവിധാനം ചെയ്തു ശ്രീ വി ജി എസ് നരേന്ദ്രൻ നിർമ്മിച്ച ഈ തമിഴ് ചിത്രത്തിൽ ഞാൻ പാടിയ ഗാനത്തിന്റെ രചന ശ്രീ പളനി ഭാരതിയും, സംഗീത സംവിധാനം ശ്രീ എൻസോൺ ബാക്യനാഥൻ ആണ്. ( Content curated from Unni Menon FB post)

Kallikkattil pirantha thaye | 'കള്ളിക്കാട്ടിൽ പിറന്ത തായേ...' | Vairamuthu | N.R.Raghunandhan | Unni Menon

'കള്ളിക്കാട്ടിൽ പിറന്ത തായേ...' 2010 ൽ ഷിബു ഐസക് നിർമിച്ച്, സീനു രാമസ്വാമി സംവിധാനം ചെയ്ത സിനിമയാണ് 'തെൻമേർക്കു പറുവക്കാട്രൂ'. ശ്രീ വൈരമുത്തു എഴുതി ശ്രീ എൻ ആർ രഘുനന്ദൻ സംഗീതം നൽകി ഞാൻ ആലപിച്ച ഈ ഗാനം വളരെ പോപ്പുലർ ആണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ശ്രീമതി ശരണ്യക്ക് മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാർഡും, വൈരമുത്തുവിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡും ലഭിച്ചു. ( Content curated from Unni Menon FB post)

Sandhippoma | സന്ധിപ്പോമാ.... | Pa Vijay | A R Rahman | Unni Menon , Chinmayi

സന്ധിപ്പോമാ... Movie : Enakku 20 Unakku 18 എ ആർ റഹ്മാൻ എന്ന മ്യൂസിക്കൽ മൈസ്‌ട്രോയുടെ എനിക്ക് പാടാൻ ലഭിച്ച ഗാനങ്ങൾ എല്ലാം ഈശ്വരന്റെ അനുഗ്രഹത്താൽ വളരെ പോപ്പുലർ ആയിട്ടുണ്ട് . ഈ ഗാനം എന്നോടൊപ്പം ചിന്മയി ആണ് ആലപിച്ചിരിക്കുന്നത് ( Content curated from Unni Menon FB post)

Anbe nee mayila kuyila | അൻബേ നീ മയിലാ കുയിലാ ... | Pazhani Bharathi | Deva | Unni Menon, Sujatha

അൻബേ നീ മയിലാ കുയിലാ ... കെ സുബാഷ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ". നിനൈവ്ഇരുക്കും വരയ് " .ശ്രീ പഴനി ഭാരതി രചിച്ചു, ശ്രീ ദേവ സംഗീതം നൽകിയ ഈ ഗാനം എന്നോടൊപ്പം സുജാതയാണ് ആലപിച്ചിരിക്കുന്നത് . ( Content curated from Unni Menon FB post)

Veera pandi kottayile | "വീരപാണ്ടി കോട്ടയിലെ....." | Vairamuthu | A.R.Rahman | Mano, Chithra, Unni Menon

"വീരപാണ്ടി കോട്ടയിലെ....." 1993 ഇൽ ശ്രീ മണിരത്‌നം സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് "തിരുടാ തിരുടാ ". എ ആർ റഹ്മാന്റെ മാന്ത്രിക സംഗീതത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതിലേയും ഗാനങ്ങൾ. ശ്രീ വൈരമുത്തുവിന്റെ വരികൾ. മനോ, ചിത്ര എന്നിവരോടൊപ്പം ഞാൻ പാടിയ ഈ ഗാനത്തിന് ഇന്നും എവിടേയും സ്റ്റേജ് പ്രോഗ്രാമുകളിൽ വളരെയേറെ ഡിമാൻഡ് ആണ് . തെലുഗിലും ഞങ്ങൾ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ( Content curated from Unni Menon FB post)

Mana madhurai | ഉഹ്ഹ് ല ല ല .......(മാനാ മധുരൈ ) | Vairamuthu | A.R.Rahman | Unni Menon, K.S.Chithra

ഉഹ്ഹ് ല ല ല .......(മാനാ മധുരൈ ) ചിത്രം : മിൻസാര കനവ് ശ്രീ വൈരമുത്തു രചിച്ച് എ. ആർ. ആർ സംഗീതം നൽകി സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയി മാറിയ ഗാനം . ചിത്രക്കും, ശ്രീനിക്കുമൊപ്പമാണ് ഞാൻ ഈ ഗാനം ആലപിച്ചത്. ചിത്രയ്ക്ക് ദേശിയ പുരസ്കാരവും ലഭിക്കുകയുണ്ടായി. തെലുങ്കിലും ഞങ്ങൾ തന്നെയാണ് ഈ ഗാനം പാടിയിരിക്കുന്നത്. ( Content curated from Unni Menon FB post)

En uyir thozhiye | "എൻ ഉയിർ തോഴിയെ...." | Pa Vijay | A.R.Rahman | Unni Menon, Chinmayi

"എൻ ഉയിർ തോഴിയെ...." ചിത്രം : കൺകളാൽ കൈത് സെയ് (തമിഴ് ) ശ്രീ ഭാരതിരാജ സംവിധാനം ചെയ്ത ചിത്രമാണിത് . കെ മുരളീധരനും , വി സ്വാമിനാഥനും നിർമ്മിച്ച ഈ ചിത്രത്തിൽ ഞാനും ചിന്മയിയും ചേർന്നു ആലപിച്ച ഈ ഗാനം സംഗീത സംവിധാനം ചെയ്തത് എ ആർ റഹ്‌മാൻ. രചന ശ്രീ പ. വിജയ് . ( Content curated from Unni Menon FB post)

Kalayana vanil pokum | 'കല്യാണവാനിൽ പോകും .... | Tholkapiyan | S.A.Rajkumar | Unni Menon, Sujatha Mohan

'കല്യാണവാനിൽ പോകും ...' ചിത്രം : ആനന്ദം തമിഴിൽ ആ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ വലിയ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത് . മമ്മൂട്ടി, അബ്ബാസ്, മുരളി, ശ്യാം ഗണേഷ്, ദേവയാനി, രംഭ തുടങ്ങി ഒരു വലിയ താരനിര ഉണ്ടായിരുന്നു ഈ ചിത്രത്തിൽ. മമ്മുക്കയുടെ തമിഴിലെ വലിയ ഹിറ്റുകളിൽ ഒന്നാണ് ഈ ചിത്രം. ശ്രീ എസ് എ രാജ്‌കുമാർ സംഗീതം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് ശ്രീ തോല്കപിയൻ. ( Content curated from Unni Menon FB post)

Gokulath radhai vanthalo | 'ഗോകുലത്ത് രാധയ് വന്താളോ ...' | Pa Vivaj | S.A.Rajkumar | Unni Menon, Sujatha, S.P.B. Charan, Yugendran

'ഗോകുലത്ത് രാധയ് വന്താളോ ...' ചിത്രം : ആനന്ദം ശ്രീ എസ് എ രാജ്‌കുമാർ സംഗീതം നൽകിയ ഗാനം രചിച്ചിരിക്കുന്നത് ശ്രീ പി വിജയ്. ഞാനും സുജുവും, എസ് പി ബി ചരൺ & യുഗേന്ദ്രനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ( Content curated from Unni Menon FB post)

Chevanthi poo | ചെവന്തി പൂ ....| Pazhani Bharathi | Sirpy | Unni Menon, P. Susheela

ഗാനം : ചെവന്തി പൂ .... ചിത്രം : ഗോകുലം . ശ്രീ പഴനി ഭാരതിയുടെ വരികൾക്കു ഈണം നൽകിയത് ശ്രീ സിർപ്പി. ( Content curated from Unni Menon FB post)

Karu Karu Karupayi| കറു കറു കറുപ്പായി....| K.Subash | Deva | Unni Menon, Anuradha Sriram

കറു കറു കറുപ്പായി.... ഞാനും അനുരാധ ശ്രീറാമും ചേർന്നാലപിച്ച ഈ തമിഴ് പ്രണയ ഗാനം രചിച്ചത് ശ്രീ കെ സുബാഷ് , സംഗീതം നൽകിയത് ശ്രീ ദേവാ. പ്രഭുദേവയും റോജയും ആയിരുന്നു പ്രധാന വേഷങ്ങളിൽ . ( Content curated from Unni Menon FB post)

Theerathatu kathal | തീരാത്തതു കാതൽ .....| Vaigai Selvan | D. Imman | Unni Menon, Nithyasree Mahadevan

ശ്രീ സത്യരാജ്, അരവിന്ദ് ആകാശ് , ചാരുലത തുടങ്ങിയവർ അഭിനയിച്ച തമിഴ് ചിത്രത്തിലെ ഈ ഗാനം എഴുതിയത് ശ്രീ വൈഗൈ സെൽവൻ, ഈണം നൽകിയത് ശ്രീ ഡി. ഇമ്മാൻ ആണ് . എന്നോടൊപ്പം ഈ യുഗ്മഗാനം ആലപിച്ചിരിക്കുന്നത് നിത്യശ്രീ മഹാദേവൻ. ( Content curated from Unni Menon FB post)

Sakkaravalli…| സക്കരവല്ലി.....| Muthu Kumar | Deva | Unni Menon

സക്കരവല്ലി..... ഞാൻ ആലപിച്ച ഈ തമിഴ് ഗാനം രചിച്ചത് ശ്രീ നാ. മുത്തുകുമാർ, സംഗീതം നൽകിയത് ശ്രീ ദേവാ. പ്രഭുദേവയും റോജയും ആയിരുന്നു പ്രധാന വേഷങ്ങളിൽ. ( Content curated from Unni Menon FB post)

Aararo aariraro | ആരാരോ ആരിരാരോ ....| Vairamuthu | Bharathi Bhaskar | Unni Menon

ആരാരോ ആരിരാരോ .... ശ്രീ വൈരമുത്തു ആണ് വരികൾ രചിച്ചത്. സംഗീതം ശ്രീ ഭാരതി ഭാസ്കർ . ( Content curated from Unni Menon FB post)

Signal Kidaikatha | സിഗ്‌നൽ കിടയ്ക്കാതാ ... | Bhavani Dasan | Deva | Unni Menon, Anuradha Sriram

സിഗ്‌നൽ കിടയ്ക്കാതാ..... ഞാനും അനുരാധ ശ്രീറാമും ചേർന്ന് ആലപിച്ച ഈ യുഗ്മഗാനം രചിച്ചത് ശ്രീ ഭവാനി ദാസൻ. സംഗീതം ശ്രീ ദേവാ. ഈ ചിത്രത്തിൽ ഹംസവർദ്ധൻ & സുഷ്‌വ ആയിരുന്നു മുഖ്യ താരങ്ങൾ. ( Content curated from Unni Menon FB post)

Ninaivugal Nenjil | Cheran | Bharadwaj | Unni Menon

Song : Ninaivugal Nenjil..... Movie : Autograph ശ്രീ ചേരൻ നിർമിക്കുകയും സംവിധാനം ചെയ്യുകയും പ്രധാന കഥാപാത്രമായി അഭിനയിക്കുകയും ചെയ്ത ഈ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ശ്രീ ഭരദ്വാജ് ഈണം നൽകിയ ഗാനത്തിന് വരികൾ രചിച്ചത് ശ്രീ ചേരൻ തന്നെയാണ്. ( Content curated from Unni Menon FB post)

Mella va… | മെല്ലവാ....| Karthik | Inra | Unni Menon , Vandana Srinivas

Song : Mella va … Movie : Tubelight തമാശയും പ്രണയവും ചേർന്നൊരു തമിഴ് ചിത്രമാണിത്. സംവിധായകൻ ശ്രീ ഇന്ദ്ര തന്നെയാണ് നായകവേഷം ചെയ്തതും, സംഗീത സംവിധാനം നിർവഹിച്ചതും. ഗാനരചന ശ്രീ കാർത്തിക് ( Content curated from Unni Menon FB post)

Etumula Veti Kati…| Arivumathi | Vidyasagar | Unni Menon,Anthara Chowdary

Song : Etumula Veti Kati… ഈ തമിഴ് ചിത്രത്തിൽ മമ്മുക്കയും അഭിരാമിയും അഭിനയിച്ച ഗാനത്തിനായി ഞാനും അന്തര ചൗധുരിയും ചേർന്നാലപിച്ച ഗാനമാണിത്. ശ്രീ വിദ്യസാഗർ സംഗീതം നൽകിയ ഈ ഗാനം രചിച്ചത് ശ്രീ അറിവുമതി ആണ്. ( Content curated from Unni Menon FB post)

Kannikulla... | Pa Vijay | Deva | Unni Menon

Song : Kannikulla Movie : Maaran 2002 ഇൽ ഇറങ്ങിയ ഈ തമിഴ് ചിത്രത്തിൽ ഞാൻ രണ്ട് ഗാനം ആലപിച്ചിട്ടുണ്ട് . ശ്രീ പ.വിജയ് രചിച്ച ഗാനങ്ങൾക്ക് ഈണം പകർന്നത് ശ്രീ ദേവ ആണ്. ( Content curated from Unni Menon FB post)

Aanantham Ithu Aanantham….| Pa Vijay | Deva | Unni Menon , Sujatha Mohan

Song : Aanantham Ithu Aanantham…. Movie : Maaran ശ്രീ പ.വിജയ് രചിച്ച ഗാനങ്ങൾക്ക് ഈണം പകർന്നത് ശ്രീ ദേവ ആണ് . ( Content curated from Unni Menon FB post)

Poo Poovai | Arivumathi | Yuvan Sankar Raja | Unni Menon, Ganga

Song : Poo Poovai Film : Bala മീര ജാസ്മിനും, ഷാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയിൽ ഞാനും, ഗംഗയും ചേർന്നാലപിച്ച ഗാനമാണിത്. ശ്രീ യുവൻ ശങ്കർ രാജയുടെ സംഗീതം. രചന ശ്രീ അറിവുമതി. ( Content curated from Unni Menon FB post)

Kadavulum Neeyum… | Vairamuthu | Soundharyan | Unni Menon, S.Janaki

Song : Kadavulum Neeyum… Movie : Sindhu Nadhi Poo വളരെ പോപ്പുലർ ആയ ഈ ഗാനം രചിച്ചത് ശ്രീ വൈരമുത്തു. സംഗീതം നൽകിയത് ശ്രീ സൗന്ദര്യൻ. ഈ ഗാനം ജാനകിയമ്മയോടൊപ്പമാണ് ഞാൻ ആലപിച്ചിരിക്കുന്നത്. ( Content curated from Unni Menon FB post)

'Kuchalamba..' | Vaaly | Deva | Unni Menon

Song: 'Kuchalamba..' Movie : Seenu ശ്രീ ദേവ സംഗീതം നൽകിയ ഈ ഗാനം രചിച്ചത്‌ ശ്രീ വാലി ആണ്. ഈ ചിത്രത്തിന്റെ കഥ മലയാളികളുടെ മണ്മറഞ്ഞ കഥാകൃത്ത് ലോഹിതദാസ് ആയിരുന്നു. ( Content curated from Unni Menon FB post)

Kural kekkutha.... | Guna Balasubrahmanyam | Hisham Abdul Vahab | Unni Menon

"ഹൃദയം" എന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത്, പ്രണവ് മോഹൻലാൽ നായകനാകുന്ന സിനിമയിലെ ഞാൻ പാടിയ 'കുറൾ കേക്കുതാ...' എന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഗുണ ബാലസുബ്രഹ്മണ്യം എന്ന സംഗീതജ്ഞനാണ്. ഹിഷാം അബ്ദുൽ വഹാബിന്റെ സംഗീതം. ( Content curated from Unni Menon FB post)

Sila neram | Pa Vijay | Dhina | Unni Menon

Song: Sila neram Movie: Kicha vayassu 16 Music : Dhina Lyrics: Pa Vijay എ എൻ രാജഗോപാൽ സംവിധാനം ചെയ്ത ഈ സിനിമയിൽ സിമ്രൻ , മണികണ്ഠൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ( Content curated from Unni Menon FB post)

Vanna Vanna Pookal... | Vairamuthu | Deva | Unni Menon

Song : Vanna Vanna Pookal... Movie : Pudhu Nilavu ശ്രീ വൈരമുത്തുവിന്റെ വരികൾക്ക് സംഗീതം നൽകിയത് ശ്രീ ദേവ. ( Content curated from Unni Menon FB post)

Ennai Naan.... | Vasu Kokila | Sreekanth Deva | Unni Menon

Song : Ennai Naan... Movie : Vedha Lyrics : Vasu Kokila Music : Sreekanth Deva ( Content curated from Unni Menon FB post)

Kalyanam Enbathu.... | Vaali | S.A.Rajkumar | Unni Menon

Song : Kalyanam Enbathu Film : Priyamanavale Music : S A Rajkumar Lyrics : Vaali ഇളയ ദളപതി വിജയ് & സിമ്രൻ പ്രധാന വേഷത്തിൽ വന്ന ഈ ചിത്രത്തിലെ വളരെ പോപ്പുലർ ആയി മാറിയ ഒരു ഗാനം ആണ് ഇത് . ( Content curated from Unni Menon FB post)

'Endrum vaanaveliyil..' | Vaali | Ilayaraja | Unni Menon

Song : 'Endrum vaanaveliyil..' Film : Kelviyum Naane Pathilum Naane Lyrics : Vaali Music : Ilayaraja കാർത്തിക്കും, അരുണയും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിൽ ഞാൻ രണ്ട് ഗാനങ്ങൾ പാടിയിട്ടുണ്ട്. കാർത്തിക്കിനായി ഞാൻ ആലപിച്ച സോളോ ഗാനമാണ് ഇത് . ( Content curated from Unni Menon FB post)

Malaradhoo malaradhoo... | K Madhusudhan | RD Burman | Unni Menon, Ganga

Song: Malaradhoo malaradhoo.. Film: Kettavarellam padalam Music: RD Burman Lyrics: K Madhusudhan അനശ്വരങ്ങളായ ഒരുപാട് ഗാനങ്ങൾ ഒരുക്കിയ സംഗീതകുലപതി ശ്രീ ആർ ഡി ബർമൻന്റെ സംഗീതത്തിൽ എനിക്ക് പാടാൻ ഭാഗ്യം ലഭിച്ച ഗാനമാണ് ഇത്. 'ദിൽ വിൽ പ്യാർ വ്യാർ ' എന്ന ഹിന്ദി സിനിമയുടെ തമിഴ് പതിപ്പാണ് ഇത്. രചന ശ്രീ കെ മധുസൂദൻ. ( Content curated from Unni Menon FB post)

Adi Vaanaville... | Perarassu | Perarassu | Unni Menon, Chinmayi

Song : Adi Vaanaville Movie : Thiruthani ഭരത്, സുനൈനാ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ ശ്രീ പേരരസ്സ് തന്നെ വരികൾ രചിച്ചു സംഗീതം നൽകിയ ഈ ഗാനം എന്നോടൊപ്പം ആലപിച്ചത്‌ ചിന്മയി ആണ് . ( Content curated from Unni Menon FB post)

Thuduk Thuduk.... | Vairamuthu | Deva | Unni Menon

Song : Thuduk Thuduk Movie : Virumbugiren ശ്രീ വൈരമുത്തു രചിച്ചു ശ്രീ ദേവ സംഗീത സംവിധാനം നിർവഹിച്ചു. ( Content curated from Unni Menon FB post)

Suriya Raagame.... | Mahesh | Unni Menon, Sindhu

Song : Suriya Raagame Movie : Azhageunnai Kathalikkiren ശ്രീ മഹേഷ് ഈണം നൽകി ഞാനും സിന്ധുവും ചേർന്ന് ആലപിച്ച ഗാനം. ( Content curated from Unni Menon FB post)

Nottu Seetu…. | K Saseendra | Sajid Thendral & K Saseendra | Unni Menon

Song : Nottu Seetu…. Movie : Thagaval Music : Sajid Thendral & K Saseendra ( Content curated from Unni Menon FB post)

Aadai kondu aadum... | Vaali | Ilayaraja | Unni Menon

ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ Kelviyum Naane Pathilum Naane ( 1982 ) എന്ന ചിത്രത്തിന് വേണ്ടി പാടിയ ഗാനമാണ് ഇത്. ഗാനരചന വാലി. തമിഴ് ചലച്ചിത്ര ഗാന രംഗത്തെ എന്റെ ആദ്യകാല ഗാനങ്ങളിൽ ഒന്നാണ് ഇത്. കാർത്തിക്, അരുണ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് R രാധ, M S അക്ബർ എന്നിവരാണ്. ( Content curated from Unni Menon FB post)

Netru Illadha Matram… | Vairamuthu | AR Rahman | Unni Menon

Netru Illadha Matram……… Film: Pudhiya Mugam Lyricist: Vairamuthu Music: AR Rahman എ ആർ റഹ്മാന്റെ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് ഇത്. ( Content curated from Unni Menon FB post)

Manithane.... | Soundaryan | Unni Menon

2005 ൽ റിലീസ് ചെയ്ത 'വീരണ്ണ ' എന്ന തമിഴ് ചിത്രത്തിലെ ഗാനമാണിത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ബി കലാനിധി. സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് സൗന്ദര്യൻ. ( Content curated from Unni Menon FB post)

Anbulla nanba... | Arivumathi | Gnani | Unni Menon, Harini

“Anbulla nanba..” Film: Nilavil Kalagamillai Lyrics: Arivumathi Music: Gnani ( Content curated from Unni Menon FB post)

Oru Muraidhan.... | : Pa Vijay | Sabesh–Murali | Unni Menon

"Oru Muraidhan.. " Film: Thavamai Thavamirundhu Lyrics: Pa. Vijay Music: Sabesh–Murali 2005 ൽ റിലീസ് ആയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീ ചേരൻ ആണ്. ( Content curated from Unni Menon FB post)