A R Rahman Songs
Songs Collection of Unni Menon
Pudhu vellai mazhai | 'പുതു വെള്ളൈ മഴൈ' | Vairamuthu | A.R.Rahman Unni Menon, Sujatha Mohan
'പുതു വെള്ളൈ മഴൈ' . ശ്രീ മണിരത്നം സംവിധാനം ചെയ്ത 'റോജ' എന്ന ചിത്രത്തിലെ ഈ ഗാനം എനിക്ക് നൽകിയത് സംഗീത ലോകത്തിലേക്കുള്ള ഒരു തിരിച്ചു വരവ് കൂടിയായിരുന്നു. ഒപ്പം, ഇന്ത്യൻ സംഗീത രംഗത്ത് ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ സംഗീത വിപ്ലവം സൃഷ്‌ടിച്ച എ. ആർ റഹ്മാൻ എന്ന മഹാനായ സംഗീതജ്ഞനോടൊപ്പമുള്ള എന്റെ ആദ്യ ഗാനവും. തുടർന്ന്, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി 'പുതുവെള്ളൈ മഴൈ' കൂടാതെ അദ്ദേഹത്തിന്റെ ഇരുപഞ്ചോളം ഗാനങ്ങൾ പാടാനുള്ള സൗഭാഗ്യമുണ്ടായി. ( Content curated from Unni Menon FB post)
Kannukk mai azhak | "കണ്ണുക്ക് മൈ അഴക്..." | Vairamuthu | A.R.Rahman | Unni Menon
1993 ഇൽ പുറത്തിറങ്ങിയ 'പുതിയ മുകം' എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ ഏറ്റവും ഹിറ്റ് ആയ ഗാനമാണ് ഇത്. ഈ സിനിമയുടെ തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് സുരേഷ് ചന്ദ്ര മേനോൻ ആണ്. അദ്ദേഹം തന്നെ ആണ് ഈ സിനിമയുടെ നായക വേഷവും ചെയ്തിരിക്കുന്നത്. രേവതിയാണ് നായിക. ശ്രീ വൈരമുത്തുവിന്റെ അതിമനോഹരമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംഗീത ചക്രവർത്തി ശ്രീ എ ആർ റഹ്മാൻ. വിനീത്, കസ്തൂരി, നാസർ എന്നിവരാണ് ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഈ സിനിമയുടെ പ്രധാന ഭാഗങ്ങൾ ശ്രീലങ്കയിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഈ ഗാനത്തിന്റെ Female version പാടിയിരിക്കുന്നത് സുശീലാമ്മയാണ്. റോജയിലെ 'പുതു വെള്ളൈ മഴൈ..' ക്കു ശേഷം വന്ന സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ഇത്. വൈരമുത്തു തമിഴിൽ ഉണ്ണിമേനോന്റെ ഉച്ചാരണശുദ്ധി വളരെ നല്ലതാണ് എന്ന് പലപ്പോഴും എടുത്തുപറയാറുണ്ടായിരുന്നു. 'തമിഴ്ക്ക് ഉണ്ണി അഴകെന്നും, ഉണ്ണിക്ക് തമിഴ് അഴകെന്നും' അദ്ദേഹം പറയുമായിരുന്നു. അത്രക്ക് ഇഷ്ടമായിരുന്നു എന്റെ തമിഴ് ഉച്ചാരണം. എന്തായാലും, ഇത്രയും കാലം കഴിഞ്ഞിട്ടും തമിഴകത്തിന്റെ പ്രിയപ്പെട്ട ഗാനമാണ് 'കണ്ണുക്ക് മൈ അഴക്..' എന്നത് വളരെ സന്തോഷമുളവാക്കുന്നു. ( Content curated from Unni Menon FB post)
Poogatrile | 'പൂങ്കാട്രിലെ....' | Vairamuthu | A.R.Rahman | Unni Menon, Swarnalatha
ശ്രീ മണിരത്നം സംവിധാനം ചെയ്യുകയും, മദ്രാസ് ടാക്കീസിന്റെ ബാനറിൽ നിർമ്മിക്കുകയും ചെയ്ത ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു 'ഉയിരേ'. ഹിന്ദി സൂപ്പർ താരം ഷാറുഖ് ഖാനും, മനീഷാ കൊയ്‌രാളയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം അക്കാലത്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. ഹിന്ദിയിൽ "Dil se" എന്ന പേരിലും തമിഴിലും, മലയാളത്തിലും "ഉയിരേ " എന്ന പേരിലുമായിരുന്നു ചിത്രം ഇറങ്ങിയത് . സംഗീതചക്രവർത്തി എ ആർ റഹ്‌മാന്റെ സംഗീതം, വൈരമുത്തുവിന്റെ വരികൾ. ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയി മാറി. ഇന്നും ആരാധകർ സ്റ്റേജുകളിൽ പോലും നിരന്തരം ആവശ്യപ്പെടാറുള്ള ഗാനമാണിത് . എനിക്കും ഒരുപാട് മൈലേജ് കിട്ടിയ മറ്റൊരു എ ആർ ആർ ഗാനം. എന്നോടൊപ്പം പാടിയ പ്രിയപ്പെട്ട ഗായിക സ്വർണ്ണലത ഇന്നില്ല എന്നത് ഇതിനിടയിൽ ഒരു ദുഃഖമായി അവശേഷിക്കുന്നു. ( Content curated from Unni Menon FB post)
Nadhiye nadhiye | "നദിയെ നദിയെ...." | Vairamuthu | A.R.Rahman | Unni Menon
2000 ൽ പുറത്തിറങ്ങിയ ഒരു ഹിറ്റ് തമിഴ് ചിത്രമായിരുന്നു 'റിഥം'. പിരമിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ പിരമിഡ് നടരാജൻ നിർമ്മിച്ച് ശ്രീ വസന്ത് സംവിധാനം ചെയ്ത് അർജുനും, മീനയും അഭിനയിച്ച ചിത്രമായിരുന്നു റിഥം. ശ്രീ വൈരമുത്തുവിന്റെ രചനക്ക് എ ആർ റഹ്‌മാന്റെ വശ്യ സുന്ദരമായ സംഗീതം. നിരവധി അവാർഡുകളും നേടിയ ഒരു ഗാനമാണ് ഇത്. ഈ ചിത്രത്തിലെ അഞ്ചു ഗാനങ്ങളും പഞ്ചഭൂതങ്ങളെ ആസ്പദമാക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'നദിയെ നദിയെ..' എന്ന ഞാൻ പാടിയ ഈ ഗാനം പഞ്ചഭൂതങ്ങളിൽ ഒന്നായ ജലത്തെ പ്രതിനിധീകരിച്ചുള്ളതാണ്. ജീവശക്തിയായ ജലത്തിന്റെ എല്ലാ ഗുണങ്ങളും സ്ത്രീക്ക് ഉണ്ട് എന്ന മഹദ് ചിന്തയെ വരികളിലേക്ക് ആവാഹിച്ച വൈരമുത്തുവിന്റെ അർത്ഥവത്തായ രചന. ഈ ഗാനത്തിന്റെ തെലുങ്ക് പതിപ്പിലും പാടിയിരിക്കുന്നത് ഞാൻ തന്നെയാണ്. ( Content curated from Unni Menon FB post)
Kadhal kaditham | 'കാതൽ കടിതം..' | Vairamuthu | A.R.Rahman | Unni Menon
'കാതൽ കടിതം..'1996 ൽ പ്രവീൺ ഗാന്ധിയുടെ സംവിധാനത്തിൽ മുരളി മനോഹർ നിർമ്മിച്ച പ്രണയ ചിത്രമാണ് ജോഡി. ശ്രീ വൈരമുത്തുവിന്റെ വരികൾക്ക്, എ ആർ റഹ്‌മാൻ സംഗീതം നൽകി. ( Content curated from Unni Menon FB post)
Enna vilay azhake | 'എന്ന വിലയ് അഴകേ ....' | Vaali | A.R.Rahaman | Unni Menon
1999ഇൽ റിലീസ് ആയ "കാതലർ ദിനം"എന്ന തമിഴ് ചിത്രത്തിലെ സൂപ്പർ ഹിറ്റായി മാറിയ ഗാനമാണിത്. ശ്രീ സൂര്യ മൂവീസിന്റെ ബാനറിൽ എ.എം രത്‌നം നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ശ്രീ കതിർ. അദ്ദേഹത്തിന്റെ തന്നെയാണ് കഥയും. ശ്രീ വാലിയുടെ വരികൾക്ക് പ്രിയപ്പെട്ട എ.ആർ റഹ്‌മാന്റെ അതിമനോഹര സംഗീതം . കാലം ഇത്ര കഴിഞ്ഞിട്ടും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനമാണിത്. സ്റ്റേജിൽ ഇപ്പോഴും ഹൈ ഡിമാൻഡ് ഉള്ള ഗാനം. എനിക്കും തമിഴിൽ ഒരുപാട് മൈലേജ് തന്ന മറ്റൊരു എ.ആർ.ആർ ഗാനം . വളരെ ഗംഭീരമായി ഓസ്‌ട്രേലിയയിലെ ലൊക്കേഷൻ മനോഹാരിത ഒപ്പിയെടുത്തു ഷൂട്ട് ചെയ്ത ഗാനമാണിത്. ഓസ്‌ട്രേലിയയിൽ അതിനു ശേഷം പോയപ്പോൾ ഈ ലൊക്കേഷൻ പോയി കാണുവാനും പറ്റി. തെലുങ്കിലും ഞാൻ തന്നെയാണ് പാടിയത്. ( Content curated from Unni Menon FB post)
Porale ponnuthayi | "പോറാളെ പൊന്നുത്തായി..." | Vairamuthu | A.R. Rahman | Unni Menon, Sujatha Mohan
ബഹുമാന്യനായ ശ്രീ ഭാരതിരാജ സംവിധാനം ചെയ്ത, ഒരുപാട് ജനപ്രീതി ആർജിച്ച ചിത്രമായിരുന്നു 1994ഇൽ ഇറങ്ങിയ "കറുത്തമ്മ" എന്ന തമിഴ് ചിത്രം. വെട്രിവേൽ ക്രീയേഷൻസിനു വേണ്ടി ഭാരതിരാജാ തന്നെ നിർമിച്ച ചിത്രം . വൈരമുത്തു - എ ആർ റഹ്മാൻ കോമ്പിനേഷനിലെ മറ്റൊരു സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ഞാനും സുജാത മോഹനും ചേർന്നു ആലപിച്ച ഈ ഗാനം ( Content curated from Unni Menon FB post)
Sandhippoma | സന്ധിപ്പോമാ.... | Pa Vijay | A R Rahman | Unni Menon , Chinmayi
സന്ധിപ്പോമാ... Movie : Enakku 20 Unakku 18 എ ആർ റഹ്മാൻ എന്ന മ്യൂസിക്കൽ മൈസ്‌ട്രോയുടെ എനിക്ക് പാടാൻ ലഭിച്ച ഗാനങ്ങൾ എല്ലാം ഈശ്വരന്റെ അനുഗ്രഹത്താൽ വളരെ പോപ്പുലർ ആയിട്ടുണ്ട് . ഈ ഗാനം എന്നോടൊപ്പം ചിന്മയി ആണ് ആലപിച്ചിരിക്കുന്നത് ( Content curated from Unni Menon FB post)
Veera pandi kottayile | "വീരപാണ്ടി കോട്ടയിലെ....." | Vairamuthu | A.R.Rahman | Mano, Chithra, Unni Menon
"വീരപാണ്ടി കോട്ടയിലെ....." 1993 ഇൽ ശ്രീ മണിരത്നം സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് "തിരുടാ തിരുടാ ". എ ആർ റഹ്മാന്റെ മാന്ത്രിക സംഗീതത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതിലേയും ഗാനങ്ങൾ. ശ്രീ വൈരമുത്തുവിന്റെ വരികൾ. മനോ, ചിത്ര എന്നിവരോടൊപ്പം ഞാൻ പാടിയ ഈ ഗാനത്തിന് ഇന്നും എവിടേയും സ്റ്റേജ് പ്രോഗ്രാമുകളിൽ വളരെയേറെ ഡിമാൻഡ് ആണ് . തെലുഗിലും ഞങ്ങൾ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ( Content curated from Unni Menon FB post)
Mana madhurai | ഉഹ്ഹ് ല ല ല .......(മാനാ മധുരൈ ) | Vairamuthu | A.R.Rahman | Unni Menon, K.S.Chithra , Srinivas
ഉഹ്ഹ് ല ല ല .......(മാനാ മധുരൈ ) ചിത്രം : മിൻസാര കനവ് ശ്രീ വൈരമുത്തു രചിച്ച് എ. ആർ. ആർ സംഗീതം നൽകി സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയി മാറിയ ഗാനം . ചിത്രക്കും, ശ്രീനിക്കുമൊപ്പമാണ് ഞാൻ ഈ ഗാനം ആലപിച്ചത്. ചിത്രയ്ക്ക് ദേശിയ പുരസ്കാരവും ലഭിക്കുകയുണ്ടായി. തെലുങ്കിലും ഞങ്ങൾ തന്നെയാണ് ഈ ഗാനം പാടിയിരിക്കുന്നത്. ( Content curated from Unni Menon FB post)
Poodota poochindantha | പൂദോട്ട പൂച്ചിണ്ടൻതാ.... | Narayana Varma | A.R.Rahman | Unni Menon ,Sujatha Mohan
പൂദോട്ട പൂച്ചിണ്ടൻതാ ( poodota poochindantha).... Movie : Vanita ( Telugu) “കറുത്തമ്മ” എന്ന ശ്രീ ഭാരതിരാജാ സംവിധാനം ചെയ്ത ജനപ്രീതി ആർജിച്ച തമിഴ് ചിത്രത്തിന്റെ വളരെ പോപ്പുലർ ആയി മാറിയ "പോറാളെ പൊന്നുത്തായി" എന്ന ആ ഗാനത്തിന്റെ തെലുഗ് വേർഷൻ ആണിത്. സംഗീത വിസ്മയം എ ആർ ആർ ഇന്റെ ഈ ഗാനം തമിഴിലെ പോലെ തന്നെ ഞാനും സുജാതയും ചേർന്നാണ് തെലുഗിലും ആലപിച്ചിരിക്കുന്നത്. ( Content curated from Unni Menon FB post)
Oo meghama | ഓ മേഘമാ..... | Sirivennala Seetharama Sasthri | A.R.Rahman | Unni Menon, Sujatha Mohan
ഗാനം : ഓ മേഘമാ......(ഓ ഭാവരേ ) തെലുഗു ചിത്രം : ഫിഫ്റ്റി ഫിഫ്റ്റി ഗാനം രചിച്ചത് ശ്രീ സിരിവെണ്ണല സീതാരാമ ശാസ്ത്രി ആണ് .എ ആർ റഹ്മാന്റെ മാന്ത്രിക സംഗീതം . ഞാനും സുജാതയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ( Content curated from Unni Menon FB post)
En uyir thozhiye | "എൻ ഉയിർ തോഴിയെ...." | Pa Vijay | A.R.Rahman | Unni Menon, Chinmayi
"എൻ ഉയിർ തോഴിയെ...." ചിത്രം : കൺകളാൽ കൈത് സെയ് (തമിഴ് ) ശ്രീ ഭാരതിരാജ സംവിധാനം ചെയ്ത ചിത്രമാണിത് . കെ മുരളീധരനും , വി സ്വാമിനാഥനും നിർമ്മിച്ച ഈ ചിത്രത്തിൽ ഞാനും ചിന്മയിയും ചേർന്നു ആലപിച്ച ഈ ഗാനം സംഗീത സംവിധാനം ചെയ്തത് എ ആർ റഹ്മാൻ. രചന ശ്രീ പ. വിജയ് . ( Content curated from Unni Menon FB post)
Thangamani thangamani| 'തങ്കമണി തങ്കമണി.....' | Mangomb Gopalakrishnan | A.R.Rahman | Unni Menon, Sujatha Mohan
'തങ്കമണി തങ്കമണി.....' ചിത്രം : റോജാ (മലയാളം വേർഷൻ ) സംഗീതം : എ ആർ റഹ്മാൻ രചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഈ ഗാനം ഞാനും സുജാതയും ചേർന്നാണ് മലയാളത്തിൽ പാടിയിരിക്കുന്നത്. തമിഴിലെ "രുക്കുമണി രുക്കുമണി" പാടിയത് എസ് പി ബി സാറും ചിത്രയും ആയിരുന്നു. (Content curated from Unni Menon FB post)
Dhandiya aattavum..... | A.R.Rahman | Kavitha Krishnamurthy, M.G.Sreekumar, Unni Menon
Ithuthan vazhkai enbatha.... | Vairamuthu |A.R.Rahman |Unni Menon, Sujatha Mohan
Vaalu kanuladaana....| A.R.Rahman | Unni Menon
Dhandiya....| A.R.Rahman | Kavitha Krishnamurthy, M.G.Sreekumar, Unni Menon
Kadhile nadhihe....| A.R.Rahman | Unni Menon
Oru mandhasmitham.....| A.R.Rahman | Unni Menon, Sujatha Mohan
Mellisaiye... | Vairamuthu | A.R.Rahman Swarnalatha, Unni Menon, Srinivas, Sujatha Mohan
Oo lala.... | A.R.Rahman
Bigil | A.R Rahman | Unnimenon|Malayalam Version
Bigil | Praname praname| AR Rahman |Unnimenon
Kalusukundama | Nee Manasu Naaku Telusu | AR Rahman | Unnimenon
AR Rahman | Unnimenon | Sufi Song
Video currently not available.
Kalasukundama.... | A.R.Rahman | Unni Menon, Chinmayi
Song : Kalasukundama.... Movie : Nee Manasu Naku Telusu Music : A R Rahman എ ആർ റഹ്മാൻ എന്ന മ്യൂസിക്കൽ മാസ്‌ട്രോയുടെ മറ്റൊരു പോപ്പുലർ ഗാനം ആണിത് . ഈ ഗാനം എന്നോടൊപ്പം ചിന്മയിയാണ് ആലപിച്ചിരിക്കുന്നത് . (Content curated from Unni Menon FB post)
