Malayalam

Songs Collection of Unni Menon

Thotte|തൊട്ടേ...| BK Harinarayanan|M Jayachandran|Unni Menon, Ala Balan

എം. ജയചന്ദ്രന് വേണ്ടി അധികം ഗാനങ്ങൾ പാടാൻ പറ്റിയിട്ടില്ല. കുറച്ച് കാലം മുമ്പ് ഒരു ജയറാം ചിത്രത്തിൽ ഒരു ചെറിയ ഗാനം പാടിയിട്ടുണ്ടായിരുന്നു. അത്ര പോപ്പുലർ ആയില്ല ആ ഗാനം. 2019ൽ വീണ്ടും ഒരു ജയറാം ചിത്രമായ "മാർക്കോണി മത്തായി"യിൽ ഒരു നല്ല ഗാനം പാടി . Song : Thotte... Singers : Unni Menon, Ala B Bala Film : Maarconi Mathaai Music : M Jayachandran Lyrics: B K Harinarayanan Director : Sanil Kalathil Produced By : Premachandran A G ( Content curated from Unni Menon FB post)

Vaanil Paayum| വാനിൽ പായും.....|(Bichu Thirumala|Raveendran|Unni Menon,Jensi)

വളരെയേറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു "തേനും വയമ്പും". ശ്രീ അശോക് കുമാറിന്റെ സംവിധാനം, ജോൺ പോളിന്റെ കഥ, എസ് കുമാറിന്റെ ക്യാമറ, അഭിനേതാക്കളായി നിത്യ ഹരിത നായകൻ പ്രേം നസീർ സർ, നെടുമുടി വേണുച്ചേട്ടൻ, മോഹൻലാൽ, സുമലത തുടങ്ങി വലിയ ഒരു താരനിര. എന്റെ തുടക്ക കാലത്തിലെ ഭാഗ്യങ്ങളിൽ ഒന്നാണ് അതുപോലെയുള്ള ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു എന്നത്. അതും രണ്ടു വലിയ പ്രതിഭകളുടെ ഗാനം - രവീന്ദ്രൻ മാസ്റ്ററും ബിച്ചു തിരുമലയും. ഈ ഗാനത്തിൽ എന്റെ സഹഗായിക ജെൻസി ആന്റണി ആണ്. ( Content curated from Unni Menon FB post)

Vennilaacholayil |വെണ്ണിലാ ചോലയിൽ ...|Bichu Thirumala|Shyam|Unni Menon, Janaki

പ്രിയപ്പെട്ട ജാനകിഅമ്മയോടൊപ്പം ഞാൻ ആദ്യമായി പാടിയ ചിത്രത്തിലെ യുഗ്മഗാനമാണ് ഇത്. സ്വപ്നലോകത്തു നിന്ന് ഒരു ബോധവുമില്ലാതെ പാടിയത് പോലത്തെ ഒരനുഭവായിരുന്നു ഈ റെക്കോർഡിങ് .അതും ഒരു sensuous song . ജാനകിയമ്മ നല്ല പ്രോത്സാഹനം ഒക്കെ തന്നു . പക്ഷെ ഇത്രയും സീനിയർ ആയ , ഏറ്റവും ബഹുമാനിക്കുന്ന , ആരാധിക്കുന്ന ആ വലിയ കലാകാരിയോടൊപ്പം അടുത്ത് നിന്ന് ആദ്യമായി പാടിയപ്പോഴത്തെ അവസ്ഥ ആലോചിച്ചു നോക്കു. ഇപ്പോഴും അതൊരു സ്വപ്നമായി മനസ്സിൽ നിൽക്കുന്നു. ഒരു അഞ്ചു വർഷം കഴിഞ്ഞായിരുന്നു എങ്കിൽ ഈ ഗാനം ഇതിലും എത്രയോ നന്നായി പാടാമായിരുന്നു എന്ന് തോന്നിപ്പോകാറുണ്ട് . ( Content curated from Unni Menon FB post)

Punnare Poonthinkale|പുന്നാരേ പൂന്തിങ്കളേ....|Bichu Thirumala|Shyam|Unni Menon

kodi kodi|"കോടി കോടി" ...|Kaithapram|Mohan Sithara|Unni Menon

ഏറെ പ്രത്യേകതയുള്ള ഒരു ഗാനം 'യുഗപുരുഷൻ' എന്ന ചിത്രത്തിൽ ഞാൻ പാടിയിട്ടുണ്ട്. കൈതപ്രം - മോഹൻ സിത്താര കൂട്ടുകെട്ടിൽ പിറവിയെടുത്ത വളരെ മനോഹരമായ ഒരു ഗാനമാണിത്.ശ്രീ എ. വി.അനൂപ് നിർമ്മിച്ച 'യുഗപുരുഷൻ' എന്ന ഈ ചിത്രം ശ്രീ ആർ. സുകുമാരനാണ് സംവിധാനം ചെയ്തിട്ടുള്ളത്. രണ്ടുപേരെയും നന്ദിപൂർവ്വം സ്മരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യപരിഷ്ക്കർത്താവും ആത്മീയാചാര്യനുമായ ശ്രീനാരായണഗുരുവിന്റെ ജീവിതം ഇതിവൃത്തമാകുന്ന "യുഗപുരുഷൻ" എന്നും കാലികപ്രസക്തമാകുന്നു. ( Content curated from Unni Menon FB post)

Thiruvavani raavu | 'തിരുവാവണി രാവ്......' | Manu Ranjith | Shaan Rahman | Unnimenon

'തിരുവാവണി രാവ്......' ഓണമുള്ളിടത്തോളം കാലം ഈ ഗാനം ഓർമ്മിക്കപ്പെടും. മനോഹരമായ ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച വിനീത് ശ്രീനിവാസനും, ഷാൻ റഹ്‌മാനും, മനു രഞ്ജിത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. Song: Thiruvaavaniraavu Film: Jacobinte Swargarajyam Singers: Unni Menon & Sithara Krishnakumar (Additional Vocals: Meera Sharma) Lyrics: Manu Manjith Music: Shaan Rahman ( Content curated from Unni Menon FB post)

Maranamethunna | "മരണമെത്തുന്ന നേരത്ത്.." | Rafeeq Ahammed | Shahabaz Aman | Unnimenon

അപ്രതീക്ഷിതമായി കിട്ടിയ നിധി. ഒരപൂർവ്വ കവിത, "മരണമെത്തുന്ന നേരത്ത്.." അതും മോഹൻലാൽ തകർത്തഭിനയിച്ച "സ്പിരിറ്റ്" എന്ന ചിത്രത്തിൽ. റഫീഖ് അഹമ്മദിന്റെ തീവ്രമായ വരികൾക്ക്, അതിഗംഭീരമായ, പൊലിമ കൂട്ടുന്ന സംഗീതവുമായി ഷഹബാസ് അമനും. സ്പിരിറ്റിലെ ഏറ്റവും നല്ല അഭിനയ മുഹൂർത്തതിന് ഈ ഗാനം ഉപകരിച്ചു എന്നതിൽ അതിയായ സന്തോഷമുണ്ട്. റഫീഖിന്റെ അനശ്വരമായ ഈ വരികൾ പാടാൻ എന്നെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട രഞ്ജിത്തിന് ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം, മോഹൻലാൽ, ആൻ്റണി പെരുമ്പാവൂർ, ഷഹബാസ് & റഫീഖ് എന്ന വിജയക്കൂട്ടായ്മക്കും. ( Content curated from Unnimenon FB post)

Kathorthu kathorthu | 'കാതോർത്തു കാതോർത്തു ഞാനിരിക്കെ....' | Ranjin Raj | Harinarayanan BK | Unnimenon

'കാതോർത്തു കാതോർത്തു ഞാനിരിക്കെ....' 'കർണൻ, നെപ്പോളിയൻ, ഭഗത്‌സിംഗ്' എന്ന ചിത്രത്തിൽ ഹരിനാരായണന്റെ അർത്ഥപൂർണമായ വരികൾക്ക് രഞ്ജിൻ രാജിന്റെ മനോഹരമായ സംഗീതത്തിൽ പിറന്ന ഗാനം. ഈ ചിത്രത്തിന്റെ നിർമാതാവ്: മോനു പഴയിടം സംവിധായകൻ: ശരത് ജി മോഹൻ ( Content curated from Unnimenon FB post)

En kinaavile| 'എൻ കിനാവിലെ..... '| B Sandhya IPS, Abhiman SA|Chandran Ramamangalam|Unni Menon

ഗ്രാമീണ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന വരികളെ അന്വർത്ഥമാക്കുന്ന കാഴ്ചകളുമായി അതിമനോഹരമായ ഒരു ഗാനവും, ഗാന ചിത്രീകരണവും. 'ഹലേലൂയ' എന്ന സിനിമയ്ക്കു വേണ്ടി ബി. സന്ധ്യ രചിച്ച് ചന്ദ്രൻ രാമമംഗലം സംഗീതം നൽകി ( Content curated from Unnimenon FB post)

Enthe innen | എന്തേ ഇന്നെൻ... | SOHAN LAL | MEJJO JOSEPH | Unni Menon

ചിത്രം : കൊന്തയും പൂണുലും രചന : സോഹൻലാൽ സംഗീതം : മെജോ ജോസഫ് ഡയറക്ടർ : ജിജോ ആന്റണി ഇവരുടെ കോമ്പിനേഷനിൽ ആദ്യമായി പാടിയ ഗാനമാണ് "എന്തേ ഇന്നെൻ.. ". മെജോ ജോസഫിന്റെ നല്ലൊരു മെലഡി. ചിത്രം ഹിറ്റ് ആവാത്തത് കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ഗാനം. കുഞ്ചാക്കോ ബോബൻന്റെയും ഭാമയുടെയും വളരെ നല്ല visuals ഉള്ള ഫ്രെയിംസ്. ( Content curated from Unnimenon FB post)

Veedhiyil| വീഥിയിൽ | Rafeeq Ahamed| Deepak Dev |Unni Menon

രമേശ് പിഷാരടിയുടെ സംവിധാന നേതൃത്വത്തിൽ ദീപക് ദേവിനായി ഞാൻ ആലപിച്ച ആദ്യ ഗാനമാണ് ഇത്. റഫീഖ് അഹമ്മദ് രചിച്ച്, മമ്മൂട്ടി അവതരിപ്പിച്ച ഈ ഗാനം സിനിമയിലെ വളരെ നിർണായകമായ ഒരു രംഗത്തിലാണ് വരുന്നത്. ( Content curated from Unnimenon FB post)

Madhumazha pozhiyum|മധുമഴ പൊഴിയും|Poovachal Khader |Shyam |S Janaki, Unni Menon

ഏറെ വിജയിച്ച വാണിജ്യ സിനിമകളുടെ സംവിധായകൻ എന്ന നിലയിൽ മലയാള സിനിമാ രംഗത്ത് സ്വന്തം വിജയ മുദ്ര പതിപ്പിച്ച ശ്രീ ജോഷിയുടെ 1984 ൽ പുറത്തിറങ്ങിയ 'ഉമാനിലയം' എന്ന സിനിമയിലെ ഗാനമാണിത്. പൂവച്ചൽ ഖാദർ എഴുതി, ശ്യാം സർ സംഗീതം നൽകിയ ഈ ഗാനം അന്നത്തെ ലൈവ് റെക്കോർഡിങ്ങുകളിലേക്ക് എന്റെ ഓർമയെ കൂട്ടിക്കൊണ്ടു പോകുന്നു. എസ് ജാനകി, പി സുശീല, വാണി ജയറാം തുടങ്ങിയ ഇതിഹാസ ഗായകർക്കൊപ്പമുള്ള റെക്കോർഡിങ് വേളകളെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നു. ആ മഹാ സംഗീതജ്ഞർക്കൊപ്പമെല്ലാം ഏറെ പാട്ടുകൾ പാടാനായി എന്ന് ഇന്നും വിശ്വസിക്കാനാകുന്നില്ല. ഒരുപാട് ഭാവഗാനങ്ങൾ എനിക്കായി ചിട്ടപ്പെടുത്തിയ ശ്യാം സാറിനോടുള്ള നന്ദി വാക്കുകളിൽ ഒതുക്കാവുന്നതല്ല. ( Content curated from Unnimenon FB post)

Ariya valli kudilil|'അരിയവള്ളി കു|ടിലിൽ....|Maneesh Kurup |Santhosh Raj |Unni Menon

മനീഷ് കുറിപ്പിന്റെ അർത്ഥ സമ്പുഷ്ടമായ വരികൾക്ക് സന്തോഷ് രാജിന്റെ സംഗീതം. വർഷങ്ങൾക്ക് മുൻപ് ഗന്ധർവ സംഗീതം റിയാലിറ്റി ഷോയിൽ ഞാൻ ജഡ്ജ് ആയിരുന്ന സമയത്തെ വിജയി കൂടി ആയിരുന്നു സന്തോഷ്. ( Content curated from Unnimenon FB post)

Chitti kuruvi kurunnin | ചിറ്റിക്കുരുവി കുരുന്നിൻ കുറുമ്പേ...GIREESH PUTHENJERI | OUSEPPACHAN| UNNI MENON, SUJATHA' |

പ്രിയ സുഹൃത്ത് വി കെ പ്രകാശ് സംവിധാനം ചെയ്ത സിനിമകളിലെ മൂന്നെണ്ണത്തിൽ ഞാൻ പാടിയിട്ടുണ്ട്. അതിൽ ആദ്യത്തേത് 'മുല്ലവള്ളിയും തേന്മാവും' എന്ന കുഞ്ചാക്കോ ബോബൻ ചിത്രമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഔസേപ്പച്ചന്റെ വളരെ trendy ആയ സംഗീതം. സുജാതയോടൊപ്പമുള്ള മനോഹരമായ ഒരു യുഗ്മ ഗാനമാണിത്. വി കെ പി ഒരു നല്ല സംഗീതാസ്വാദകൻ കൂടി ആയതു കൊണ്ട് എല്ലാ പാട്ടുകളുടെയും ദൃശ്യങ്ങളും വളരെ മനോഹരമായിട്ടാണ് എപ്പോഴും ചിത്രീകരിക്കുന്നത്. ഈ ഗാനവും വ്യത്യസ്തമല്ല. ( Content curated from Unnimenon FB post)

Moodal manjin moovanthi | മൂടൽ മഞ്ഞിൻ മൂവന്തി..' | Kaavalam | Shyam

കാവാലത്തിന്റെ വരികൾ, ശ്യാം സാറിന്റെ സംഗീതം. ചിത്രം " ആരോരുമറിയാതെ" എൺപതുകളിൽ ഇത്രയും നല്ലൊരു ഗാനം എനിക്ക് തന്ന ശ്യാം സാറിന് ആയുരാരോഗ്യ സൗഖ്യവും, ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കട്ടെ. ( Content curated from Unnimenon FB post)

Aadhimanadam |"ആദിമനാദം......" | Kaithapram | Raghu Kumar |Unni Menon

1991ഇൽ റിലീസ് ആയ "ആമിനാ ടെയ്‌ലേഴ്‌സ് " ശ്രീ സാജൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു. ഷൈനി ഫിലിംസിന് വേണ്ടി ശ്രീ രാമകൃഷ്ണൻ നിർമ്മിച്ച ചിത്രം. അശോകൻ, ഇന്നസെന്റ് , മാമുക്കോയ, പാർവ്വതി, റിസബാവ തുടങ്ങി ഒരു വലിയ താരനിര ഉണ്ടായിരുന്ന ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ചലച്ചിത്രമായിരുന്നു. നമ്മളോടൊപ്പം ഇന്നില്ലാത്ത രഘു ചേട്ടന്റെ ( രഘു കുമാർ ) ഇമ്പമാർന്ന സംഗീതം, കൈതപ്രത്തിന്റെ മനോഹരമായ വരികൾ ( Content curated from Unnimenon FB post)

Theeyum kaattum | "തീയും കാറ്റും ......" | S.Ramesan nair |Balachandra Menon | S. Janaki, Unni Menon

കുടുംബചിത്രങ്ങളുടെ ഹിറ്റ് സംവിധായകനായ ശ്രീ ബാലചന്ദ്രമേനോൻ സംവിധാനം ചെയുകയും , അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ചിത്രമാണ് 1990ഇൽ ഇറങ്ങിയ "കുറുപ്പിന്റെ കണക്ക് പുസ്തകം". ശ്രീമതി വരദ ബാലചന്ദ്രമേനോൻ നിർമ്മിച്ച ഈ ചിത്രം ഒരു വിജയചിത്രമായിരുന്നു . ജയറാം , പാർവ്വതി ജയറാം, ഗീതാ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് എസ് . രമേശൻ നായരുടെ വരികൾക്ക് ജാനകിയമ്മയോടൊപ്പം ഞാൻ പാടിയ ഈ യുഗ്മഗാനത്തിന്റെ സംഗീതവും നിർവഹിച്ചത് ശ്രീ ബാലചന്ദ്രമേനോൻ എന്ന ബഹുമുഖ പ്രതിഭ തന്നെയാണ് . ( Content curated from Unnimenon FB post)

Sindhoora vaanil | 'സിന്ദൂര വാനിൽ....' | Shibu Chakravarthy | S.P. Venkitesh | Unni Menon

ശ്രീ ഡെന്നിസ് ജോസഫിന്റെ തൂലികയിൽ പിറന്ന്, ശ്രീ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ 1987 ൽ ജൂബിലി പ്രൊഡക്ഷൻസ് ശ്രീ ജോയ് തോമസ് നിർമ്മിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് 'ഭൂമിയിലെ രാജാക്കന്മാർ'. മനോഹരമായ ഈ സെമി ക്ലാസ്സിക്കൽ ഗാനം രചിച്ചിരിക്കുന്നത് ഷിബു ചക്രവർത്തിയും, സംഗീതം നൽകിയിരിക്കുന്നത് എസ് പി വെങ്കിടേഷും ആണ്. എൺപതുകളിൽ മലയാള ചലച്ചിത്ര ഗാനങ്ങളിൽ എനിക്ക് ഒരുപാട് മൈലേജ് തന്ന ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനവും. ( Content curated from Unnimenon FB post)

Thodalle enne thodalle | തൊടല്ലേ എന്നെ തൊടല്ലേ.... ' | P.Bhaskaran Master | Raghavan Master | Unni Menon , K.S. Chithra

തൊടല്ലേ എന്നെ തൊടല്ലേ.... പി ഭാസ്കരൻ മാസ്റ്ററുടെ വരികൾക്കു ഈണം നൽകിയിരിക്കുന്നത് കെ രാഘവൻ മാസ്റ്റർ. ശ്രീ പുഷ്പരാജന്റെ തിരക്കഥയിൽ, ക്വാളിറ്റി മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.പി ലാൽ നിർമ്മിച്ചു എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഈ യുഗ്മ ഗാനം എന്നോടൊപ്പം പാടിയത് കെ എസ് ചിത്രയാണ് . '( Content curated from Unnimenon FB post)

Devangane deva sundhari | ദേവാങ്കനേ ദേവസുന്ദരീ.....' | Shibu Chakravarthy | S.P.Venkitesh | Unni Menon, Lathika

ദേവാങ്കനേ ദേവസുന്ദരീ.....' രാജാവിന്റെ മകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഞാൻ പാടിയ മറ്റൊരു ഗാനമാണിത്. ലതികയാണ് ഈ ഗാനത്തിൽ എന്റെ സഹഗായിക. ഈ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം എസ് പി വെങ്കടേഷ് മലയാളത്തിലെ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സംഗീത സംവിധായകരിൽ ഒരാളായി മാറി. നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തു വന്നു. ശ്രീ ഡെന്നിസ് ജോസഫിന്റെ ശക്തമായ സ്ക്രിപ്റ്റും, യശഃശ്ശരീരനായ ശ്രീ തമ്പി കണ്ണന്താനത്തിന്റെ സംവിധാന പാടവവും ഈ ചിത്രത്തെ മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാക്കി മാറ്റി. ( Content curated from Unni Menon FB post)

Aaree raro kelkkathe eatho | "ആരീരാരോ കേൾക്കാതെ ഏതോ......" | Vayalar Sarath Chandra Varma | Shyam Dharmman | Unni Menon

2010ഇൽ നവാഗതരായ ഡോൺ അലക്സും, ബിജു മജീദും സംയുക്തമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു " പുതുമുഖങ്ങൾ". ശ്രീ പി എ സലാവുദ്ദിൻ നിർമ്മിച്ച ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളും ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു കൂട്ടം പുതുമുഖങ്ങൾ ആയിരുന്നു. അവരോടൊപ്പം സുരാജ് വെഞ്ഞാറമൂടും, സലിം കുമാറും, ലാലു അലക്സും ഒക്കെ ആയിരുന്നു മറ്റു അഭിനേതാക്കൾ. സലാവുദ്ദിൻ ആണ് എന്നെ ഈ മനോഹരമായ ഗാനം പാടാൻ വിളിക്കുന്നത് . ഗാനത്തിന്റെ രചന സുഹൃത്ത് വയലാർ ശരത്ചന്ദ്ര വർമ്മയാണ്. സംഗീതം ശ്യാം ധർമ്മനും. ശ്യാം ഒരു അസാമാന്യ പ്രതിഭയാണ്. "ഓംകാരം ശംഖിൽ" എന്ന ഞാൻ പാടിയ സൂപ്പർ ഹിറ്റ് ആയി മാറിയ ഗാനം അദ്ദേഹത്തിന്റെ കഴിവ് സംഗീതലോകത്തിന് വിളിച്ചറിയിച്ച ഗാനമാണ്. നല്ല അവസരങ്ങൾ ലഭിച്ചാൽ മലയാള സിനിമയ്ക്കു ഒരുപാട് നല്ല ഗാനങ്ങൾ സംഭാവന ചെയ്യാൻ ശ്യാം ധർമ്മനു കഴിയും. ( Content curated from Unnimenon FB post)

Thakilum polthudiyum | "തകിലും പൊൽത്തുടിയും...." | Gireesh Puthanjeri | S.P. Venkitesh | Unni Menon

"തകിലും പൊൽത്തുടിയും...." ശ്രീ ഐ വി ശശി 1993ഇൽ സംവിധാനം ചെയ്ത കുടുംബ ചിത്രമായിരുന്നു "അർത്ഥന". ചിത്രത്തിലെ ഗാനങ്ങൾക്ക് രചന നിർവഹിച്ചത് ഗിരീഷ് പുത്തഞ്ചേരിയും സംഗീതം എസ് പി വെങ്കിടേഷും ആയിരുന്നു . ഞാൻ പാടിയ ഈ ഫാസ്റ്റ് നമ്പർ ഗാനം ഉൾപ്പടെ എല്ലാ ഗാനങ്ങളും ഹിറ്റ് ആയിരുന്നു . എന്റെ പാട്ടിനൊപ്പം, വിനീതിന്റെ അതിമനോഹരമായ നൃത്തചുവടുകൾ ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിന് മാറ്റ് കൂട്ടുന്നു. ( Content curated from Unni Menon FB post)

Manthrajalam | "മന്ത്രജാലകം...." | Kaithapram | Ouseppachan | Unni Menon

1990ഇൽ ശ്രീ കമൽ സംവിധാനം ചെയ്ത "തൂവൽസ്പർശം " എന്ന ചലച്ചിത്രം ഒരു ഹിറ്റ് ആയിരുന്നു. എവർ ഷൈൻ പ്രൊഡക്ഷൻസ് നിർമ്മിച്ച, ഒരു കുഞ്ഞിന്റെയും മുന്ന് യുവാക്കളുടെയും കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥ ശ്രീ കലൂർ ഡെന്നിസിന്റേതാണ് . കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം ഔസേപ്പച്ചൻ. ചിത്രത്തിനോടൊപ്പം ഗാനങ്ങളും ഹിറ്റ് ആയി മാറി. ( Content curated from Unni Menon FB post)

Randu kannum | "രണ്ടു കണ്ണും......." | Siju Thuravoor | Binooj Nair | Unni Menon

2018ഇൽ ശ്രീ താരിഷ് പി എസ് റഫീഖ് കൊണ്ടപ്പിള്ളി & ശ്രീ അൽത്താഫ് എം.എം നിർമ്മിച്ച് ശ്രീ മജീദ് അബു സംവിധാനം ചെയ്ത ചിത്രമാണ് "അവർ ഇരുവരും". ബാസിൽ ജോസഫ്, സുകന്യാ, ശാലിനി എന്നിവരാണ് പ്രധാന റോളുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ബിനൂപ് നായർ സംഗീതം നൽകിയ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സിജു തുറവൂർ ആണ്. ( Content curated from Unni Menon FB post)

Oru chempaneer poov | "ഒരു ചെമ്പനീർപ്പൂവ്" | Prabha Varma | Unni Menon | Unni Menon |

ഒത്തിരി ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും ചില ഗാനങ്ങൾ മാത്രമാണ് കാലത്തിനൊപ്പം ഒഴുകിക്കൊണ്ടിരിക്കുന്നത്. "ഒരു ചെമ്പനീർപ്പൂവ്" ഈണം നൽകി പാടിയിട്ട് പതിനെട്ട് വർഷം കഴിഞ്ഞിരിക്കുന്നു. എന്നെ സ്നേഹപൂർവ്വം ഓർക്കുന്ന പലരും ഈ ഗാനവും ഒരുമിച്ചോർക്കുന്നു. പതിനെട്ടുവർഷത്തിനിടയിൽ എത്രവട്ടം എത്ര സുഹൃത്തുക്കൾ നേരിട്ടും അല്ലാതെയും ചെമ്പനീർപ്പൂവിനെ അതിഹൃദ്യമായി മുകരുന്നു, ലാളിക്കുന്നു, ജീവിതത്തോട് ചേർക്കുന്നു. സ്വർണ്ണത്തിന് സുഗന്ധമെന്നപോലെ ചെമ്പനീർപ്പൂവിന്റെ സ്നേഹസുഗന്ധം പാട്ടിന്റെ സുഗന്ധമായി ഒഴുകുന്നു. ( Content curated from Unni Menon FB post)

Chandhanam manakkunna |"ചന്ദനം മണക്കുന്ന......" | Hariharan | Hariharan | Unni Menon "ചന്ദനം മണക്കുന്ന......" | Hariharan | Hariharan | Unni Menon

മലയാള സിനിമയ്ക്കു ഒരുപാട് കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീ ഹരിഹരൻ . അദ്ദേഹത്തിന്റെ സംവിധാനം. ബഹുമാന്യനായ ശ്രീ എം ടി വാസുദേവൻ നായരുടെ കഥ. " ഏഴാമത്തെ വരവ് " എന്ന ഈ ചിത്രം 2013ഇൽ ഗായത്രി സിനിമ എന്റർപ്രൈസസിനു വേണ്ടി ശ്രീമതി ഭവാനി ഹരിഹരനാണ് നിർമ്മിച്ചത് . ചിത്രത്തിലെ ഗാനങ്ങൾ രചിച്ചതും സംഗീത സംവിധാനം നിർവഹിച്ചതും ശ്രീ ഹരിഹരൻ തന്നെയായിരുന്നു എന്നൊരു പ്രത്യേകത കുടി ഇതിനുണ്ട്. ( Content curated from Unni Menon FB post)

Samgama mangala manthravumayi | "സംഗമ മംഗള മന്ത്രവുമായി......" | Poovachal Khader | Shyam | Unni Menon, Vani Jairam

പൂവച്ചൽ ഖാദറിന്റെ രചനയിലെ മറ്റൊരു പ്രണയഗാനം. സംഗീതം ശ്യാം സാർ. ഈ ഗാനം വാണിയമ്മയോടോപ്പാണ് ഞാൻ പാടിയിരിക്കുന്നത് ശ്രീ സാജൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു "അർച്ചന ആരാധന". 1985ഇൽ ബി.ജി പ്രൊഡക്ഷൻസ് നിർമ്മിച്ചു റിലീസ് ചെയ്ത ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ശങ്കർ, അംബിക, മേനക തുടങ്ങിയവരാണ്. ഈ യുഗ്മഗാനത്തിൽ ശങ്കറും അംബികയുമാണ് അഭിനേതാക്കൾ. ( Content curated from Unni Menon FB post)

Chandhanakkattil chandrika pookkum | "ചന്ദനക്കാട്ടിൽ ചന്ദ്രിക പൂക്കും സുന്ദര ഹേമന്ത രാവിൽ....." | Poovachal Khader | S.P.Venkitesh | Unni Menon

പൂവച്ചൽ ഖാദറിന്റെ മറ്റൊരു രചന. എസ് പി വെങ്കിടേഷിന്റെ സംഗീതം. ഞാൻ പാടിയ ഈ ഗാനം 1988ഇൽ ഇറങ്ങിയ “ചാരവലയം” എന്ന ചിത്രത്തിൽ നിന്നുമാണ്. ഈ ഗാനത്തിന്റെ ഹിന്ദി വേർഷനും ഞാൻ പാടിയിരുന്നു. ശ്രീ കെ എസ് ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ, അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ ലാലു അലക്സും പ്രിയയുമാണ് മുഖ്യ കഥാപാത്രങ്ങൾ. ( Content curated from Unni Menon FB post)

Mannu kond | "മണ്ണ് കൊണ്ട് ......." | Poovachal Khader | S.P.Vnkitesh | Unni Menon

1988ഇൽ 'ഘോഷയാത്ര' എന്ന ചിത്രത്തിനായി ഞാൻ പാടിയ ഈ ഗാനം സംഗീതം നൽകിയിരിക്കുന്നത് ശ്രീ എസ് പി വെങ്കടേഷ് ആണ്. അന്ന് തരംഗിണി കാസ്സെറ്റ്സ് ആണ് ഗാനങ്ങൾ റിലീസ് ചെയ്തത്. ഇതിൽ രണ്ടു ഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്. ദൗർഭാഗ്യവശാൽ ചിത്രം റിലീസ് ആയില്ല. പാട്ടുകൾ മാത്രം പുറത്തു വന്നു. അത് കഴിഞ്ഞു 93ഇൽ ഇതേ പേരിൽ ജോൺസൻ - ബിച്ചു തിരുമല കൂട്ടുകെട്ടിലെ ഗാനങ്ങളുമായി മറ്റൊരു 'ഘോഷയാത്ര' റിലീസ് ആയി. ( Content curated from Unni Menon FB post)

Chempaneer chundil njan | ചെമ്പനീർ ചുണ്ടില്‍ ഞാൻ | A nu Elizabeth Jose | Abijith Shylanath | Unni Menon

2013 ഇൽ ശ്രീ വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 'നത്തോലി ഒരു ചെറിയ മീനല്ല'. ഗുഡ് കമ്പനി & എയ്ഞ്ചൽ വർക്‌സിന് വേണ്ടി അജി മേടയിൽ, ജോ കൈതമറ്റം & ക്രിസ്റ്റി കൈതമറ്റം നിർമിച്ച ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഫഹദ് ഫാസിലും, കമാലിനി മുഖർജിയുമാണ്. ശ്രീ ശങ്കർ രാമകൃഷ്ണന്റേതാണ് കഥ. ( Content curated from Unni Menon FB post)

Thalavaraykkoru thilakkam | "തലവരക്കൊരു തിളക്കം ...." | Gireesh Puthanchary | S.P.Venkitesh | Unni Menon , M.G.Sreekumar

ശ്രീ തുളസീദാസിന്റെ സംവിധാനത്തിൽ 1997ഇൽ റിലീസ് ചെയ്ത 'കിലുകിൽ പമ്പരം' എന്ന ഹാസ്യത്തിന് പ്രധാനമുള്ള ചിത്രത്തിലെ ഗാനമാണിത്. യുണൈറ്റഡ് വിഷൻസിനു വേണ്ടി കല്ലിയൂർ ശശിയും, പി എം ബഷീറും ചേർന്നു നിർമ്മിച്ച ചിത്രം. ജയറാം, ജഗതി ശ്രീകുമാർ എന്നിവർ അഭിനയിക്കുന്ന ഈ ഗാനം എം ജി ശ്രീകുമാറും ഞാനുമാണ് ആലപിച്ചത് . ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എസ്‌ പി വെങ്കിടേഷ് ആണ് സംഗീത സംവിധാനം നിർവഹിച്ചത് ( Content curated from Unni Menon FB post)

Chendumalli thazhvarayil | "ചെണ്ടുമല്ലി താഴ്‌വരയിൽ ....." | Pulikkottil Hyder Ali | Sam Thomas | Unni Menon , Sujatha Mohan

പുലിക്കോട്ടിൽ ഹൈദർ അലി രചിച്ചു, സാം തോമസ് സംഗീതം നൽകിയ ഈ പ്രണയഗാനം ഞാനും സുജാതയുമാണ് ആലപിച്ചിരിക്കുന്നത്. "കുട്ടുകാർ" 2010ഇൽ റിലീസ് ചെയ്ത ചിത്രമായിരുന്നു. ശ്രീ പ്രസാദ് വാളച്ചേരിൽ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് അന്നമ്മ പൗലോസ് ആണ് . വിനു മോഹനും ഭാമയുമാണ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ( Content curated from Unni Menon FB post)

Rojappo kavilathu | "റോജാപ്പൂ കവിളത്തു....." | Kaithapram | Ouseppachan | Unni Menon, Sujatha Mohan

മുരളീകൃഷ്ണൻ 1999ഇൽ സംവിധാനം ചെയ്ത ചിത്രമാണ് "ചന്ദാമാമ". സുവർണ്ണരേഖ ക്രീയേഷൻസ് ബാനറിൽ ശ്രീ പ്രേമനും, സാബു ചെറിയാനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ നായകൻ കുഞ്ചാക്കോ ബോബനും നായികാ തേജാലിയും ആയിരുന്നു . ഗാനരചന കൈതപ്രം നമ്പൂതിരിയും സംഗീത സംവിധാനം ഔസേപ്പച്ചനും . ഈ ഗാനം ഞാൻ സുജാത മോഹനോടൊപ്പമാണ് ആലപിച്ചിരിക്കുന്നത് . ചിത്രത്തിൽ ഈ ഗാനത്തിൽ ബോളിവുഡിലെ അക്കാലത്തെ നായിക ആയിരുന്ന മമതാ കുൽക്കർണിയാണ് കുഞ്ചാക്കോ ബോബനോടൊപ്പം അഭിനയിച്ചിരിക്കുന്നത് . ( Content curated from Unni Menon FB post)

Pennundo ponnalaiya | "പെണ്ണുണ്ടോ പൊന്നളിയാ...." | Poovachal Khader | Shyam | Unni Menon

കൊച്ചിൻ ഹനീഫാ സംവിധാനം ചെയ്ത ഒരു കുടുംബ ചിത്രമായിരുന്നു ഇത്. മണ്ണിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീ മുഹമ്മദ് മണ്ണിൽ നിർമ്മിച്ച ചിത്രം. മമ്മൂട്ടി, നെടുമുടി വേണു, അംബിക, ഉർവശി തുടങ്ങിയവർ ആയിരുന്നു മുഖ്യ കഥാപാത്രങ്ങൾ. ബോക്സ് ഓഫീസിൽ നന്നായി ഓടിയ ചിത്രമായിരുന്നു. പൂവച്ചൽ ഖാദറിന്റെ ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുള്ള വരികൾക്ക് ശ്യാം സാറിന്റെ സീനിനനുസരിച്ചുള്ള ഈണം. മമ്മുക്കയ്‌ക്കായി ഞാനും നെടുമുടി വേണുച്ചേട്ടനായ് ജയേട്ടനുമാണ് ഈ ഗാനത്തിൽ പാടിയിരിക്കുന്നത്. ( Content curated from Unni Menon FB post)

Eatho janma kalpanayil | "ഏതോ ജന്മകൽപ്പനയിൽ..." | Poovachal Khader | Johnson Master | Unni Menon, Vaani Jairam

"ഏതോ ജന്മകൽപ്പനയിൽ..." 'പാളങ്ങൾ' എന്ന ശ്രീ ഭരതന്റെ പ്രശസ്തമായ ചലച്ചിത്രം 1981 ഇൽ ആണ് റിലീസ് ആയത്. ബോളിവുഡ് താരമായ സെറീന വഹാബ്, നെടുമുടി വേണു, ഭരത് ഗോപി, ശങ്കർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. പൂവച്ചൽ ഖാദറുടെ അർത്ഥസമ്പുഷ്ടമായ വരികൾക്ക് ജോൺസൻ മാസ്റ്ററുടെ മനോഹരമായ സംഗീതം. സംഗീതാസ്വാദകർ അന്നുമിന്നും ഈ ഗാനത്തിനെ ഹൃദയത്തിലേറ്റുന്നു. മലയാളത്തിൽ വാണിയമ്മ പാടിയ ഗാനങ്ങളിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി ഇത്. വളരെ പ്രതിഭാശാലികളായ ഒരുകൂട്ടം കാലാകാരന്മാരുടെ കൂട്ടായ്മയിൽ പിറന്ന ഈ ഗാനത്തിൽ രണ്ട് ഹമ്മിങ് ഭാഗങ്ങളിൽ മാത്രമായിട്ടാണെങ്കിൽ പോലും എനിക്കും ഈ ഗാനത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ( Content curated from Unni Menon FB post)

Poodhattam pongumbol | "പൂന്തട്ടം പൊങ്ങുമ്പോൾ തെളിയുന്ന ......." | Sreekumaran Thmapi | Shyam | Unni Menon, S. Janaki

ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ, ശ്യാം സാറിന്റെ ഈണം. ഈ ചിത്രത്തിൽ മുന്ന് ഗാനങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞു . മറ്റ് രണ്ടു ഗാനങ്ങൾ ദാസേട്ടൻ, ജയേട്ടൻ, ജാനകിയമ്മ, പി സുശീലാമ്മ, കല്യാണി മേനോൻ എന്നിവരോടൊപ്പം പാടിയ ഗ്രൂപ്പ് സോങ്‌സ് ആയിരുന്നു . ( Content curated from Unni Menon FB post)

Orayiram kinakkalal | 'ഒരായിരം കിനാക്കളാൽ....' | Bichu Thirumala | S.Balakrishnan | M.G.Sreekumar, Unni Menon, K.S.Chithra ,C.O.Anro

മലയാളത്തിലെ സൂലാൽ കൂട്ടുപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത സിദ്ദിഖ്- കെട്ടിലെ ആദ്യ ചിത്രം. ജനങ്ങളെ ചിരിപ്പിച്ചു തീയേറ്ററുകൾ നിറഞ്ഞോടിയ സൂപ്പർ ഹിറ്റ് ചിത്രം ആയിരുന്നു "റാംജി റാവു സ്‌പീക്കിങ് ". 1989ഇൽ ആദിത്യ ഫിലിംസ് ബാനറിൽ ശ്രീ ഫാസിലും ശ്രീ ഔസേപ്പച്ചൻ വളക്കുഴിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലൂടെയാണ് സായികുമാർ എന്ന നായകന്റെ താരോദയവും. ഈ ഗാനം രചിച്ചത് ബിച്ചു തിരുമലയും സംഗീതം നൽകിയത് ഇന്ന് നമ്മോടൊപ്പമില്ലാത്ത എസ് ബാലകൃഷ്ണനും. ചിത്രം പോലെ തന്നെ ഗാനങ്ങളും സൂപ്പർഹിറ്റുകളായി മാറി. ഇന്നും ഗാനത്തിന്റെ ആരാധകർ ഒരുപാടാണ്. ഈ ഗാനത്തിൽ എംജി ശ്രീകുമാറിനോടും, കെ എസ് ചിത്രയോടും, യശഃശ്ശരീരനായ സി ഒ ആന്റോ ചേട്ടനോടും ഒപ്പമാണ് ഈ ഗാനം ഞാൻ ആലപിച്ചിരിക്കുന്നത് . ( Content curated from Unni Menon FB post)

Cheeki thirukiya peeli thirumudi | 'ചീകി തിരുകിയ പീലി തലമുടി .....' | Balachandran Chullikkad | Johnson Master | Unni Menon, Lathika

'ചീകി തിരുകിയ പീലി തലമുടി .....' ചിത്രം : ശ്രുതി ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മനോഹരമായ വരികളാൽ സമ്പുഷ്ടമാണ് ഈ ഗാനം.ഈണം നൽകിയിരിക്കുന്നത് നമ്മളെ വിട്ടുപിരിഞ്ഞ മലയാളികളുടെ സ്വന്തം ജോൺസൻ മാസ്റ്ററും. ശ്രീ മോഹൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ശ്രുതി. തുഷാര ഫിലിംസിന് വേണ്ടി ശ്രീ എം എൻ മുരളിയും, ശ്രീ ശിവൻ കുന്നംപിള്ളിയും നിർമിച്ച ചിത്രം. കഥ നെടുമുടി വേണു ചേട്ടനും. ഈ നല്ല നാടൻ പാട്ട് എന്നോടൊപ്പം ആലപിച്ചത് ലതികയാണ്. മുകേഷ്, ഗീത, തിലകൻ ചേട്ടൻ, നെടുമുടി ചേട്ടൻ, കെ പി എ സി ലളിത ചേച്ചി തുടങ്ങിയവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ( Content curated from Unni Menon FB post)

Kunnathoru kunniludhichu | കുന്നത്തൊരു കുന്നിലുദിച്ചു | S.Ramesan Nair | Shyam | Unni Menon, Lthika

1986 ഇൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു "അഭയം തേടി". എം ടി വാസുദേവൻ സാറിന്റെ കഥ. ക്ലാസിക് ആർട്സിന് വേണ്ടി ശ്രീ ഐ വി ശശി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം. ശോഭന ആയിരുന്നു നായിക. എസ് രമേശൻ നായർ - ശ്യാം സർ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം അർത്ഥസമ്പുഷ്ടമായ വരികൾ കൊണ്ടും, മനോഹരമായ ഈണം കൊണ്ടും ഒരുപാട് സംഗീതാസ്വാദകരുടെ പ്രിയഗാനങ്ങളിലൊന്നായി മാറി. ഞാൻ ലതികയോടൊപ്പമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് . ഈ ചിത്രത്തിൽ "മാനത്തു വിതയ്ക്കണ " എന്ന ഒരു ഗാനം കൂടി ഞങ്ങൾ ആലപിച്ചിട്ടുണ്ട്. ( Content curated from Unni Menon FB post)

Suga nadha sandramay | "സുഖ നാദ സാന്ദ്രമായി ....." | Satheesh Anathapuri | Vijayaraj | Unni Menon, K.S.Chithra

നിർമ്മൽ റോയ് നിർമ്മിച്ചു ശ്രീ കെ. കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. സായി കുമാർ , ജഗതി ശ്രീകുമാർ, തുടങ്ങിയവർ ആയിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് . ഈ ഗാനം രചിച്ചിരിക്കുന്നത് ശ്രീ സതീഷ് അനന്തപുരി. സംഗീതം നൽകിയത് വിജയ രാജ് ആണ്. ചിത്രയും ഞാനും ചേർന്നാലപിച്ചതാണ് ഈ ഗാനം. ( Content curated from Unni Menon FB post)

Kannum kannum poomazha | കണ്ണും കണ്ണും പൂമഴ.......' | P.Baskaran master | Shyam | Unni Menon, Lathika

കണ്ണും കണ്ണും പൂമഴ.......' ഷോലെയിലുടെ വില്ലൻ കഥാപാത്രത്തിന് പുതിയ മാനം നൽകിയ നടനായിരുന്നു അംജദ് ഖാൻ . അദ്ദേഹം അഭിനയിച്ച മലയാള ചിത്രമാണ് 'ഈ ലോകം ഇവിടെ കുറെ മനുഷ്യർ'. ശ്രീ പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രം സാജ് പ്രൊഡക്ഷൻസിനു വേണ്ടി നിർമ്മിച്ചത് സാജൻ ആയിരുന്നു. ശ്രീ ജോൺ പോളിന്റെ തിരക്കഥ. മമ്മൂട്ടി റഹ്മാൻ, രോഹിണി, നെടുമുടി എന്നിവർ ആയിരുന്നു ചിത്രത്തിൽ. ഈ പ്രണയഗാനം റഹ്മാനും രോഹിണിയും ചേർന്നുള്ള ഒരു ഡാൻസ് സീക്വൻസിനു വേണ്ടി ഞാനും ലതികയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പി. ഭാസ്കരൻ മാഷിന്റെ രചനക്ക് സംഗീതം നൽകിയത് ശ്യാം സാറും. ഒരു ക്ലബ് സോങ് ആയിട്ടാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ( Content curated from Unni Menon FB post)

Oru punnaram kinnaram | "ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ......." | "ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ..... | Magomb Gopalakrishnan | Raghukumar

"ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ......." മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നിൽ നിന്നുമുള്ള ഈ ഗാന0. തികച്ചും ഹാസ്യത്തിൽ ചാലിച്ചതാണ്. "ബോയിങ് ബോയിങ്" എന്ന് കേൾക്കുമ്പോഴേ മനസ്സിൽ ഇന്നും ചിരി വിടരും. 1985 ഇൽ ഇറങ്ങിയ ഈ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയിരുന്നു. ഒപ്പം ഇതിലെ ഗാനങ്ങളും. പ്രിയദർശൻ, സ്വന്തം കഥയിൽ സംവിധാനം നിർവഹിച്ച ഈ ചിത്രം എവർഷൈൻ പ്രൊഡക്ഷൻസിനു വേണ്ടി ശ്രീ തിരുപ്പതി ചെട്ടിയാർ ആണ് നിർമ്മിച്ചത്. ശ്രീനിവാസന്റെ തിരക്കഥ. മോഹൻലാൽ, മുകേഷ്, ജഗതി, സുകുമാരിച്ചേച്ചി, മണിയൻപിള്ള രാജു, ലിസ്സി തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ . എല്ലാവരും മലയാളികളെ ആദ്യാവസാനം വരെയും കുടുകുടെ ചിരിപ്പിച്ച ചിത്രം. രണ്ടു ഗാനങ്ങൾ ആണ് ചിത്രത്തിൽ. ഈ ഗാനം ദാസേട്ടനും ചിത്രയോടുമൊപ്പമാണ് ഞാൻ ആലപിച്ചിരിക്കുന്നത്. നമ്മുടെ ഗാനഗാന്ധർവനോടൊപ്പമുള്ള ഈ ഗാനം ഓർക്കുമ്പോൾ ഇന്നും മനസ്സിൽ ഒരുപാട് സന്തോഷം. ശ്രീ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് മനോഹരമായ സംഗീതം നൽകിയിരിക്കുന്നത് രഘുകുമാർ. ( Content curated from Unni Menon FB post)

Ulkkannil vingal mathram | ഉൾകണ്ണിൽ വിങ്ങൽ മാത്രം.... | Dhinanath Puthanchery | Jesin George | Unni Menon

ഉൾകണ്ണിൽ വിങ്ങൽ മാത്രം.... ശ്രീ ദിനനാഥ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജെസിൻ ജോർജ് ആണ്. ദിനനാഥ്, നമ്മെ വിട്ടുപോയ മലയാളികളുടെ സ്വന്തം ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണ്. നിമിത പ്രൊഡക്ഷൻസിന് വേണ്ടി ബിന്ദു ജോൺ വർഗീസ് നിർമിച്ചു, ജോൺ റോബിൻസൺ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആശ ബ്ലാക്ക്. ഇതിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് തമിഴകത്തിന്റെ സൂപ്പർ നായകൻ ശരത് , ഒപ്പം തന്മാത്രയിലൂടെ ജനശ്രദ്ധ നേടിയ അർജുൻ ലാൽ, മനോജ് കെ ജയൻ, ഇഷിതാ തുടങ്ങിയവരാണ്. ( Content curated from Unni Menon FB post)

Nakshathram minnunna | 'നക്ഷത്രം മിന്നുന്ന .......' | Bichu Thiruala | Jphnson Master | Unni Menon, Krishna chandran

'നക്ഷത്രം മിന്നുന്ന .......' 'മിമിക്സ് പരേഡ്' സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയ ഒരു ചിത്രമായിരുന്നു. ഇതിൽ ഞാൻ എന്റെ ആത്മാർത്ഥ സുഹൃത്തായ കൃഷ്ണചന്ദ്രനോടൊപ്പം പാടിയ ഗാനമാണിത് . സിംമ്പിൾ പ്രൊഡക്ഷൻസിന് വേണ്ടി ചങ്ങനാശ്ശേരിക്കാരനായ ശ്രീ ബഷീർ നിർമിച്ചു തുളസിദാസ്‌ സംവിധാനം ചെയ്ത ഈ സിനിമ നൂറിലധികം ദിവസം തീയറ്ററുകളിൽ നിറഞ്ഞു ഓടിയ ചിത്രമായിരുന്നു. ജോൺസൺ മാസ്റ്ററുടെ സംഗീതം, ബിച്ചു തിരുമലയുടെ രചന . ( Content curated from Unni Menon FB post)

Eatho venal kinavil | 'ഏതോ വേനൽ കിനാവിൽ..' | Gireesh Puthanchery | Berny Ignatius | Unni Menon

ഏതോ വേനൽ കിനാവിൽ..' വിജയ മൂവി പ്രൊഡക്ഷൻസിനു വേണ്ടി ശ്രീ പി.ടി സേവ്യർ നിർമ്മിച്ച ചിത്രം. സംവിധാനം നിർവഹിച്ചത് പ്രിയപ്പെട്ട സാജനും. ഓർമ്മയായ ശ്രീ മുരളിയും, കല്പനയും ,സൈനുദ്ദിനും കൂടാതെ ജഗതി ശ്രീകുമാർ, കനക, ഇന്ദ്രൻസ് തുടങ്ങിയവർ ആയിരുന്നു പ്രധാന താരങ്ങൾ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക്, സംഗീതം നൽകിയത് ബെർണി - ഇഗ്‌നേഷ്യസ്. ഇതിനു മുമ്പ് ബെർണി- ഇഗ്‌നേഷ്യസ് കൂട്ടുകെട്ടിൽ ഞാൻ രണ്ടു ചിത്രങ്ങളിൽ കൂടി പാടിയിട്ടുണ്ടായിരുന്നു ( Content curated from Unni Menon FB post)

Niramezhum karalil parannitha | "നിറമേഴും കരളിൽ പരന്നിതാ ...." | Chunakkara Ramankutty | Shyam | Unni Menon

"നിറമേഴും കരളിൽ പരന്നിതാ ...." പ്രിയപ്പെട്ട ശ്രീ സാജൻ സംവിധാനം ചെയ്തു, മമ്മൂട്ടി & നളിനി മുഖ്യകഥാപാത്രങ്ങളായ ഒരു ഫാമിലി ചിത്രമായിരുന്നു "സ്നേഹമുള്ള സിംഹം". വിജയ് മൂവീസ് ബാനറിൽ ശ്രീ പി ടി സേവ്യർ നിർമ്മിച്ചു 1986 റിലീസ് ആയ ചിത്രം.എസ് എൻ സ്വാമിയുടെ തിരക്കഥ. ശ്യാം സാറിന്റെ മനോഹര സംഗീതം. ഗാനരചന നിർവഹിച്ചിരിക്കുന്നത് ഓർമ്മയായ ശ്രീ ചുനക്കര രാമൻകുട്ടി. മലയാളികളുടെ മനസ്സറിഞ്ഞ ശ്യാം സാറിന്റെ മറ്റൊരു ഗാനം. ( Content curated from Unni Menon FB post)

Minnaminni poovum thedi | 'മിന്നാമിന്നി പൂവും തേടി.......' | Jayakumar | Raveendran Master | Unni Menon, K.S.Chithra

'മിന്നാമിന്നി പൂവും തേടി.......' പ്രിയപ്പെട്ട മോഹൻലാലിന്റെ 'ബട്ടർഫ്‌ളൈസ്' എന്ന 1993 ഇൽ റിലീസ് ചെയ്ത ചിത്രത്തിൽ ഞാനും കെ എസ് ചിത്രയും ചേർന്നാലപിച്ച ഗാനമാണ്.രേവതി കലാമന്ദിറിന്റെ ബാനറിൽ മേനകാ സുരേഷ് നിർമ്മിച്ച്, ശ്രീ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. പ്രിയപ്പെട്ട രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം, ബഹുമാന്യനായ ജയകുമാർ സാറിന്റെ വരികൾ . ബാംഗ്ലൂർ പശ്ചാത്തലമാക്കി ഷൂട്ട് ചെയ്ത ചിത്രത്തിലെ ടൈറ്റിൽ സോങ് ആണ് ഈ ഗാനം. ഒരു മോട്ടോർ റേസിംഗ് ഡ്രൈവർ ആയിട്ടാണ് ലാൽ ഈ ഗാനത്തിൽ പ്രത്യേക്ഷപ്പെടുന്നത് . ചിത്രത്തിനെ പോലെ തന്നെ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു ഗാനങ്ങളും . ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് എസ് .പി വെങ്കടേഷ് ആണ് . ( Content curated from Unni Menon FB post)

Swargathilo nammal | സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ...' | Sreekumaran Thampi | Ouseppachan | Unni Menon, M.G. Sreekumar

സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ...' 1990 ഇൽ റിലീസ് ആയ 'അക്കരെ അക്കരെ അക്കരെ' എന്ന ചിത്രത്തിലെ ഞാനും, എം ജി ശ്രീകുമാറും കൂടി പാടിയ രണ്ടാമത്തെ ഗാനമാണ്. അമേരിക്കയിൽ ഷൂട്ട് ചെയ്ത ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ ഉള്ള ഈ ചിത്രത്തിലെ ഈ ഗാനത്തിലും മോഹൻലാലും, ശ്രീനിവാസനും ആണ് അഭിനയിച്ചിരിക്കുന്നത്. ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾക്ക് ഔസേപ്പച്ചന്റെ സംഗീതത്തിൽ പിറന്ന ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളും ഏറെ ജനപ്രീതി നേടി. ( Content curated from Unni Menon FB post)

Alasatha vilasitham | "അലസതാ വിലസിതം ......" | ONV Kurup | Shyam | Unni Menon , S.Janaki

ബഹുമാന്യനായ ശ്രീ എം ടി യുടെ കഥയും തിരക്കഥയും, ഐ വി ശശിയുടെ സംവിധാനവും, മമ്മൂട്ടി, സീമ, ഭരത് ഗോപി, സുഹാസിനി എന്നിവരുടെ മികച്ച അഭിനയവും കൊണ്ട് 1984 ൽ ഏറ്റവുമധികം പേരുടെ പ്രശംസ നേടിയ ചിത്രമായിരുന്നു 'അക്ഷരങ്ങൾ' അതുപോലെ ഈ സിനിമയിലെ എല്ലാ ഗാനങ്ങളും പൈലറ്റ് ട്രാക്ക് ആയി ഞാൻ പാടിയിരുന്നു. ( Content curated from Unni Menon FB post)

Premichu poyi ninne | 'പ്രേമിച്ചു പോയി നിന്നെ ഞാൻ ....' | Poovachal Khader | Raghu Kumar | Unni Menon, P.Jayachandran

1985 ഇൽ റിലീസ് ആയ, ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ചിത്രമായിരുന്നു "അരം + അരം = കിന്നരം" പ്രിയന്റെ സംവിധാനം , സെന്റിനറി പ്രൊഡക്ഷന്സിന്റെ ബാനറിൽ ഗീത മാത്യു നിർമ്മിച്ച ചിത്രം. എസ് കുമാർ ആയിരുന്നു ക്യാമറ. ഇന്നും ടീവിയിൽ കാണുമ്പോൾ നമ്മളെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു പക്കാ കോമഡി ചിത്രം . മോഹൻലാലും ശങ്കറും ജഗതിയും ശ്രീനിവാസനും, മണിയൻപിള്ള രാജുവും , ലിസ്സിയുമൊക്കെ തകർത്താടിയ ചിത്രം പ്രിയപ്പെട്ട ശ്രീ രഘുകുമാറിന്റെ സംഗീതം. പൂവച്ചൽ ഖാദറിന്റെ രചന. പി ജയചന്ദ്രൻ എന്ന നമ്മുടെ സ്വന്തം ജയേട്ടനോടൊപ്പം എനിക്ക് പാടുവാൻ കഴിഞ്ഞ ഗാനങ്ങളിൽ ഒന്ന് . സന്തോഷമുള്ള ഈ ഓർമ്മകൾക്ക് ഇടയിലും ഒരുപാട് മനോഹര ഗാനങ്ങൾ മലയാളത്തിന് സംഭാവന ചെയ്ത രഘു ചേട്ടൻ നമ്മോടൊപ്പം ഇന്ന് ഇല്ല എന്നുള്ളത് വേദനിപ്പിക്കുന്നു . ( Content curated from Unni Menon FB post)

Ente uyirayi nee mari | "എന്റെ ഉയിരായി നീ മാറി, | Poovachal Khader | Shyam | Unni Menon, K.S.Chithra

1986 ഇൽ ജോഷി സാർ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു "ക്ഷമിച്ചു എന്നൊരു വാക്ക് " ശ്രീ എ.ആർ മുകേഷിന്റെ കഥയ്ക്ക് കലൂർ ഡെന്നിസ് തിരക്കഥ നിവഹിച്ചിരിക്കുന്നു . ജെ ബി കംമ്പൈൻസ് ആയിരുന്നു നിർമ്മാണം. ജയനൻ വിൻസെന്റ് ഛായാഗ്രഹണം. കുടുംബ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു മമ്മൂട്ടി ചിത്രമായിരുന്നു ഇത് . പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ശ്യാം സാറിന്റെ മാജിക്കൽ ടച്ച് ഉള്ള മനോഹര ഈണം .എന്റെ കരിയറിലെ, 80കളിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു .ഇന്നോർക്കുമ്പോൾ, ആ കാലഘട്ടത്തിലെ ഓഡിയോ, വീഡിയോ കാസെറ്റുകളിലൂടെ ജനപ്രീതി നേടാൻ കഴിഞ്ഞ ഒരു ഗാനം കൂടിയാണിത് . ഇന്നും സ്റ്റേജുകളിൽ ഒരുപാട് പേർ സ്നേഹത്തോടെ എന്നോട് ആവശ്യപ്പെടാറുള്ള ഒരു ഹിറ്റ് ഗാനം.അത് കൊണ്ട് തന്നെ എന്റെ സംഗീതജീവിതത്തിലെ നാഴികക്കല്ലുകളാണ് ഈ ഗാനങ്ങളൊക്കെ. കെ.എസ് ചിത്രയാണ് എന്റെ സഹഗായിക . ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് മുകേഷും ഗീതയും. ( Content curated from Unni Menon FB post)

Swargalavanya silppamo | "സ്വർഗലാവണ്യ ശിൽപ്പമോ..." | Poovachal Khader | K.J.Joy | Unni Menon, P.Suseela

"സ്വർഗലാവണ്യ ശിൽപ്പമോ..." 1983 ഇൽ പി ജെ മൂവിസിന് വേണ്ടി സി.എം.പി നായരും ജോയ് കെ മത്തായിയും നിർമ്മിച്ച് ശ്രീ ബേബി സംവിധാനം ചെയ്ത 'ഗുരുദക്ഷിണ' എന്ന ചിത്രത്തിലെ ഗാനമാണ്. ശ്രീ കെ ജെ ജോയ് സംഗീത സംവിധാനം ചെയ്ത ഈ പ്രണയ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശ്രീ പൂവച്ചൽ ഖാദർ. എന്നോടൊപ്പം ഈ ഗാനം ആലപിച്ചിരിക്കുന്നത് ബഹുമാന്യയായ സുശീലാമ്മയാണ്. ഈ ചിത്രത്തിൽ അടൂർ ഭാസി, മോഹൻലാൽ, മമ്മൂട്ടി, രതീഷ് തുടങ്ങിയ ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു. ( Content curated from Unni Menon FB post)

Vala kilukkam oru | വളകിലുക്കം ഒരു വളകിലുക്കം.... | Sreekumaran Thmapi | Shyam | Unni Menon , Vaani Jairam

വളകിലുക്കം ഒരു വളകിലുക്കം.... ചിത്രം : മുന്നേറ്റം ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീകുമാരൻ തമ്പി സാർ ആണ്. ശാസ്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീ എസ് കുമാർ നിർമ്മിച്ച ചിത്രം. തമ്പി സാർ തന്നെയാണ് മനോഹരമായ വരികൾ രചിച്ചത്. സംഗീതം നൽകിയത് പ്രിയപ്പെട്ട ശ്യാം സാറും. ഈ ഗാനവും പൈലറ്റ് ട്രാക്ക് ആയിരുന്നു. ഈ ഗാനത്തിലെ സഹഗായിക ഞാൻ ഏറെ ബഹുമാനിക്കുന്ന വാണിയമ്മ ആണ് . ഗാനം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. അത് എന്റെ മുന്നോട്ടുള്ള കരിയർ ഗ്രാഫിന് തന്നെ ഒരുപാടു സഹായമായി. തമ്പി സാർ എന്റെ ക്രെഡിറ്റിൽ തന്നെ ഈ ഗാനം "Introducing Unnimenon” എന്ന് ടൈറ്റിൽ കാർഡിൽ എഴുതി അവതരിപ്പിച്ചു. ( Content curated from Unni Menon FB post)

Matticharu manakkanu | മട്ടിചാറു മണക്കണ്.... | Vayanar Vllabhan | K.P. Brahmandhan | Unni Menon , K.S.Chithra

മട്ടിചാറു മണക്കണ്.... ഞാനും ചിത്രയും ചേർന്നാലപിച്ച ഈ ഗാനത്തിന് സംഗീതം നൽകിയത് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട പിന്നണി ഗായകൻ ശ്രീ കെ.പി.ബ്രഹ്മാനന്ദൻ ആയിരുന്നു എന്നത് ഈ ഗാനത്തിന്റെ ഒരു പ്രത്യേകത കുടിയാണ് .മറ്റൊരു സീനിയർ ഗായകന്റെ, അതും നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്ന ബ്രഹ്മാനന്ദൻ ചേട്ടന്റെ സംഗീതത്തിൽ ലൈവ് ആയി പാടിയത് ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മയായി നില്കുന്നു. കൂടാതെ വരികൾ എഴുതിയ വയനാർ വല്ലഭൻ എന്റെ വളരെ വേണ്ടപ്പെട്ട ഒരു നല്ല സുഹൃത്തായിരുന്നു. ഇന്ന് അദ്ദേഹവും ഓർമ്മയായി . ഈ ചിത്രത്തിൽ അക്കാലത്തെ ബോളിവുഡ് നായകനായ രാജേന്ദ്ര കുമാറും ഒരു വേഷം ചെയ്തിരുന്നു . ( Content curated from Unni Menon FB post)

Manassil nirayum | "മനസ്സിൽ നിറയും......| Dr.T. Suresh Kumar | Sachin Shankor Mannath | Unni Menon

2017ഇൽ ഇറങ്ങിയ "സ്വയം " എന്ന ചിത്രം ഒരമ്മയുടെയും ഭിന്നശേഷിയുള്ള മകന്റെയും കഥ പറഞ്ഞ ചലച്ചിത്രമായിരുന്നു . ഇതിന്റെ സംവിധാനം “സ്ഥിതി” ഉൾപ്പടെയുള്ള നല്ല ചിത്രങ്ങൾ ചെയ്ത പ്രഗത്ഭനായ സംവിധായകൻ ആർ ശരത് ആണ്. ഗ്രീൻ ഹെവൻസ് ബാനറിൽ വിനോദ് ബാലകൃഷ്ണയാണ് ചിത്രത്തിന്റെ നിർമ്മാണം. മധു സർ, നന്ദു, ലക്ഷ്മി പ്രിയ മേനോൻ തുടങ്ങിയവർ ആയിരുന്നു ഇതിലെ പ്രധാന താരങ്ങൾ. ഞാൻ ആലപിച്ച ഈ ഗാനം രചിച്ചത് ഡോ.ടി സുരേഷ് കുമാറും, സംഗീത സംവിധാനം നിർവഹിച്ചത് സച്ചിൻ ശങ്കർ മന്നത്ത് ആണ്. സച്ചിനെ കുറിച്ച് പറഞ്ഞാൽ, ശ്രീ മന്നത്ത് പത്മനാഭന്റെ ചെറുമകൻ. ലണ്ടനിലെ മിഡിൽ സെക്സ് സർവ്വകലാശാലയുടെ സംഗീതത്തിലെ ബിരുദകോഴ്‌സ് പൂർത്തിയാക്കിയ ആദ്യ മലയാളിയാണ്. ചെന്നൈയിൽ എ. ആർ. റഹ്മാൻ ആരംഭിച്ച കെ എം കൺസർവേറ്ററിയിലായിരുന്നു സച്ചിന്റെ ആദ്യ രണ്ടു വർഷത്തെ പഠനം. പ്രതിഭാസമ്പന്നനായ ഒരു കലാകാരൻ ആണ് സച്ചിൻ . ( Content curated from Unni Menon FB post)

Valathum idathum | "വലതും ഇടതും......" | Bichu Thirumala | Ilayaraja | Unni Menon

"വലതും ഇടതും......" ശ്രീ ജോമോൻ 1993ഇൽ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു "ജാക്ക്പോട്ട് ". വിജയ ആയിരുന്നു നിർമ്മാണം. ടി ദാമോദരന്റെ തിരക്കഥ. ജഗദീഷ്, ഗൗതമി, തേജസ് കപാഡിയ, ഐശ്വര്യ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ. ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം ശ്രീ ഇളയരാജ . ഇന്ന് ഞാൻ പാടിയ ഈ സോളോ ഫാസ്റ്റ് സോങ് ആണ് നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. ( Content curated from Unni Menon FB post)

Oru naalu nalay | 'ഒരു നാലു നാളായി...' | Shibu Chakravarthy | Shyam | Unni Menon

ഗാനം : 'ഒരു നാലു നാളായി...' ചിത്രം : കാർണിവൽ എസ്.എൻ സ്വാമിയുടെ കഥ, ശ്രീ പി.ജി വിശ്വംഭരന്റെ സംവിധാനം. ഷൈനി ഫിലിംസ് ആണ് കാർണിവൽ എന്ന മമ്മൂട്ടി ചിത്രം നിർമ്മിച്ചത്. ഈ ഗാനത്തിന് അന്നും ഇന്നും ഒരുപാട് ആരാധകരും നല്ല ഡിമാൻഡും ഉണ്ട്. ( Content curated from Unni Menon FB post)

Marathu marukulla | ‘മാറത്തു മറുകുള്ള .......’ | Poovachal Khader | Shyam | Unni Menon, S.Janaki

‘മാറത്തു മറുകുള്ള .......’ തമിഴിലും, മലയാളത്തിലും ഒരുപാട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശ്രീ കെ വിജയൻ ( വസന്തം )1984-ൽ സംവിധാനം ചെയ്ത ചിത്രമാണ് "കരിമ്പ്". ഡോ.പവിത്രന്റെ തിരക്കഥയിൽ ഈ ചിത്രം നിർമ്മിച്ചത് കംബൈൻഡ് മൂവീസ് ആയിരുന്നു. പൂവച്ചൽ ഖാദറിന്റെ വശ്യസുന്ദരമായ വരികൾക്ക് ഈണം പകർന്നത് ശ്യാം സാർ. പ്രിയപ്പെട്ട ജാനകിഅമ്മയ്‌ക്കൊപ്പമുള്ള എന്റെ മറ്റൊരു ഗാനം ( Content curated from Unni Menon FB post)

Manathe hoori pole | 'മാനത്തെ ഹൂറി പോലെ ......' | Yusuf Ali Kecheri | Shyam | Unni Menon

'മാനത്തെ ഹൂറി പോലെ ......' ശ്രീ ഐ വി ശശി സംവിധാനം ചെയ്ത്, ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീ എൻ. ജി ജോൺ നിർമ്മിച്ച് 1982 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു "ഈ നാട് ". അക്കാലത്തെ ഹിറ്റ് മേക്കർ കഥാകൃത്ത്‌ ടി ദാമോദരന്റെ കഥ ജനം ആവേശത്തോടെ ഏറ്റെടുത്തു തീയേറ്ററുകൾ നിറഞ്ഞു ഓടി ഈ ചിത്രം. ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. ഞാൻ എറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്ന ശ്യാം സാറിന്റെ സംഗീതം . യൂസഫലി കേച്ചേരിയുടെ ഗാനരചന. ഈ ഗാനവും ഞാൻ പൈലറ്റ് ട്രാക്ക് പാടിയതായിരുന്നു. മമ്മൂട്ടി അഭിനയിച്ച ഈ ഗാനവും ജനം ഏറ്റെടുത്തിരുന്നു. ( Content curated from Unni Menon FB post)

Sneha pookkal | “സ്നേഹ പൂക്കൾ.......” | Chunakkara Ramankutty | Shyam | Unni Menon

“സ്നേഹ പൂക്കൾ.......” 1986 ൽ റിലീസ് ആയ സിനിമയായിരുന്നു 'ചേക്കേറാനൊരു ചില്ല'. നടൻ ശങ്കറും, പ്രേമും ചേർന്ന് നിർമിച്ച ചിത്രം. ശങ്കർ മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന കാലം. സിബി മലയിൽ ആയിരുന്നു സംവിധായകൻ. അതിൽ ശ്രീ ചുനക്കര രാമൻകുട്ടി എഴുതി ശ്യാം സർ സംഗീതം നൽകിയ മൂന്ന് ഗാനങ്ങളും പാടാനുള്ള ഭാഗ്യമുണ്ടായി എനിക്ക്. ( Content curated from Unni Menon FB post)

Veyilin chumbangal | “ വെയിലിൻ ചുംബനങ്ങൾ.." | Sreejith J.B | Prasanth Mohan | Unni Menon

“ വെയിലിൻ ചുംബനങ്ങൾ.." ജാസിം റഷീദ് സംവിധാനവും, പ്രൊഡക്ഷനും ചെയ്ത 'പട്ടം' എന്ന സിനിമയിലെ ഗാനമാണ് ഇത്. 2019 ൽ റെക്കോർഡിങ് കഴിഞ്ഞ “വെയിലിൻ ചുംബനങ്ങൾ.." എന്ന ഈ മനോഹരമായ ഗാനം രചിച്ചിരിക്കുന്നത് ശ്രീജിത്ത് ജെ ബി. യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ പ്രശാന്ത് മോഹൻ എം പി ഈണം പകർന്നിരിക്കുന്നു. ( Content curated from Unni Menon FB post)

Vennila vennila | "വെണ്ണിലാ വെണ്ണിലാ ..... | Kaithapram | M.Jayachandran | Unni Menon, Ganga

"വെണ്ണിലാ വെണ്ണിലാ ....." കൈതപ്രത്തിന്റെ വരികൾക്ക് എം ജയചന്ദ്രന്റെ സംഗീതം . ഈ ഗാനം ആലപിച്ചിരിക്കുന്നത് ഞാനും ഗംഗ സിതരസ്സു്വും ചേർന്നാണ്. 2008ഇൽ അനിൽ സംവിധാനം ചെയ്ത ജയറാം ചിത്രമാണ് "പാർത്ഥൻ കണ്ട പരലോകം ". കലാഭവൻ മണി , മുകേഷ്, ശ്രീദേവിക തുടങ്ങിയവർ ആയിരുന്നു മറ്റു മുഖ്യ താരങ്ങൾ . ഈ ചിത്രം നിർമ്മിച്ചത് ശ്രീ കെ ബി മധു എം ജയചന്ദ്രനൊപ്പം ഞാൻ അധികം ഗാനങ്ങൾ ചെയ്തിട്ടില്ല . ഈ ഗാനത്തിന് ശേഷം ഞങ്ങൾ മാർക്കോണി മത്തായി എന്ന ചിത്രത്തിൽ നല്ലൊരു ഗാനത്തിൽ ഒത്തുകൂടിയിരുന്നു . ( Content curated from Unni Menon FB post)

Poove arimulla poove | ‘പൂവേ അരിമുല്ല പൂവേ ...’ | Chunakkara Ramankutty | Shyam | Unni Menon, K.S. Chithra

‘പൂവേ അരിമുല്ല പൂവേ ...’ 1986-ൽ വിജയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീ പി.ടി. സേവ്യർ നിർമ്മിച്ച് സാജൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു " എന്ന് നാഥന്റെ നിമ്മി". ചുനക്കര രാമൻകുട്ടിയുടെ രചനക്ക് ശ്യാം സാറിന്റെ സംഗീതം. എസ്. എൻ. സ്വാമിയുടെ തിരക്കഥയിൽ ഇറങ്ങിയ ഈ ചിത്രം അക്കാലത്തെ യുവതീ- യുവാക്കളുടെ ഇഷ്ടതാരമായ റഹ്മാന്റെ ഒരു പ്രണയചിത്രം എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി, തിലകൻ, രാധു, സുകുമാരി എന്നിവർ അടങ്ങുന്ന ഒരു താരനിര ആയിരുന്നു ഈ ചിത്രത്തിൽ. കെ. എസ്. ചിത്രയോടൊപ്പമാണ് ഞാൻ ഈ മനോഹരമായ യുഗ്മ ഗാനം പാടിയിരിക്കുന്നത്. ( Content curated from Unni Menon FB post)

Eakantha chandrike | “ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ .....” | Bichu Thirumala | S.Balakrishnan | Unni Menon, M.G.Sreekumar

“ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ .....” 1990-ൽ റിലീസ് ആയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു "ഇൻ ഹരിഹർ നഗർ". സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിലെ വൻവിജയമായി തീയറ്ററുകൾ നിറഞ്ഞോടിയ ചിത്രമായിരുന്നു ഇത്. മൊഹ്‌സിൻ പ്രിയ കംബൈൻസ്ന്റെ ബാനറിൽ ഖൈസ് - കുര്യാച്ചൻ നിർമ്മിച്ച ഈ ചിത്രത്തിനെ സ്വീകരിച്ച പോലെ തന്നെ പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ഗാനമാണ് "ഏകാന്ത ചന്ദ്രികേ ". ബിച്ചു തിരുമലയുടെ മനോഹരമായ വരികൾക്ക് ഈണം നൽകിയത് നമ്മെ വിട്ടുപിരിഞ്ഞ എസ് ബാലകൃഷ്ണൻ. എ.വി.എം ജി തീയറ്ററിൽ ആയിരുന്നു റെക്കോർഡിങ്. ഹെവി ഓർക്കെസ്ട്രാ. ഒരുപാട് വയലിനുകൾ ഒക്കെ വെച്ചുള്ള ഒരു ആഘോഷമായിരുന്നു റെക്കോർഡിങ്. എം ജി ശ്രീകുമാറുമായി ഞാൻ പാടിയ ഈ ഗാനത്തിന് ഇന്നും വലിയ ഡിമാൻഡ് ആണ്. ( Content curated from Unni Menon FB post)

Illillam kavil | ഇല്ലില്ലം കാവിൽ... കൊലുസ്സിട്ട വെള്ളിനിലാവിൽ...." | M.D.Rajendran | Jerry Amaldev | Unni Menon

ഇല്ലില്ലം കാവിൽ... കൊലുസ്സിട്ട വെള്ളിനിലാവിൽ...." 1985-ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു 'അദ്ധ്യായം ഒന്നു മുതൽ'‍ . മലയാളികളുടെ ജനകീയ സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം ഹർഷാഞ്ജലിയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് എ.രഘുനാഥാണ്. തിരക്കഥ ശ്രീ ജോൺ പോളും. മനോഹരമായ ഈ ഗാനത്തിന്റെ രചന എം.ഡി രാജേന്ദ്രനും, സംഗീതം ജെറി അമൽദേവും നിർവഹിച്ചിരിക്കുന്നു. ( Content curated from Unni Menon FB post)

Omkaram sankhil | ഓംകാരം ശംഖിൽ..... | Sarath chandra Varma | Shyam Dharmman | Unni Menon

ഓംകാരം ശംഖിൽ..... വലിയ ഒരു ഗ്യാപ്പിന് ശേഷം ഞാൻ മലയാള സിനിമയിൽ പാടിയ ഗാനം. ജയറാമിന്റെയും തിരിച്ചുവരവിന് ഇടയാക്കിയ ചിത്രം. 2008 റിലീസ് ചെയ്ത "വെറുതെ ഒരു ഭാര്യ" സൂപ്പർ ബമ്പർ ഹിറ്റ് ആയി മാറി. നിർമ്മിച്ചത് സിനിമ കൊട്ടകയുടെ ബാനറിൽ സലാവുദീൻ. അദ്ദേഹം തന്നെയാണ് ഈ റെക്കോർഡിങ്ങിന് സ്നേഹപൂർവ്വം എന്നെ വിളിച്ചത്. ശരത് ചന്ദ്ര വർമ്മയുടെ വശ്യതയുള്ള വരികളും ശ്യാം ധർമ്മന്റെ സംഗീതവും . രണ്ടുപേരും അസാമാന്യ പ്രതിഭയുള്ളവർ. സംവിധാനം അക്കു അക്ബർ ആയിരുന്നു. ( Content curated from Unni Menon FB post)

Thooven thooval chirakil | "തൂവെൺതൂവൽ ചിറകിൽ..." | Bichu Thirumala | Shyam | Unni Menon, K.S.Chithra

"തൂവെൺതൂവൽ ചിറകിൽ..." ജെഎംജെ ആർട്‌സ് റോസമ്മ ജോർജിന്റെ പ്രൊഡക്ഷനിൽ ഐ വി ശശി സംവിധാനം നിർവഹിച്ച "അങ്ങാടിക്കപ്പുറത്തു" മറ്റൊരു വലിയ ഹിറ്റ് ഫിലിം ആയിരുന്നു 1985 ഇൽ ടി.ദാമോദരൻ മാസ്റ്റർ കഥ തിരക്കഥ എഴുതിയ ഈ ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ, തുടങ്ങി വലിയ ഒരു താരനിര ഉണ്ടായിരുന്നു. ബിച്ചു, ശ്യാം സർ ടീം ഇന്റെ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു. ചിത്രയാണ് എന്റെ സഹ ഗായിക. ശ്യാം സർ ഇന്റെ ഓർക്കസ്ട്രേഷൻ പുതുമ നശിക്കാതെ നിൽക്കുന്നതിനാൽ സ്റ്റേജുകളിൽ ഭംഗിയായി പാടാൻ ഇന്നും സാധിക്കുന്നു. ( Content curated from Unni Menon FB post)

Chandhanakkuriyumayi | 'ചന്ദനക്കുറിയുമായി..' | Chunakkara Ramankutty | Shyam | Unni Menon, K.S.Chithra

വിജയ മൂവീസ് പി. ടി. സേവിയർ ന്റെ 'ഒരു നോക്ക് കാണാൻ' എന്ന സിനിമയിൽ രണ്ട് ഗാനങ്ങൾ ആയിരുന്നു. രണ്ടും ചിത്രയോടൊന്നിച്ചുള്ള യുഗ്മഗാനങ്ങൾ. ശങ്കർ, മേനക അഭിനയിച്ച ഒരു പോപ്പുലർ സീൻ. സാജൻ എന്ന ഡയറക്ടറുടെ തുടർച്ചയായ ഹിറ്റുകൾ ആയിരുന്നു അന്ന്. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും സംഗീത പ്രേമികൾ ഇഷ്ടപ്പെടുന്ന ഗാനം ആയി നിലനിൽക്കുന്നു ഇത്. ( Content curated from Unni Menon FB post)

Ravil poonthen | 'രാവിൽ പൂന്തേൻ.....' | Shibu Chakravarthy | Shyam | Unni Menon , C.Dinesh

'രാവിൽ പൂന്തേൻ.....' 'നാടുവാഴികൾ' എന്ന സെവൻ ആർട്സിന്റെ ജോഷി ചിത്രത്തിലെ ഗാനം ഫിലിം പോലെ തന്നെ സൂപ്പർ ഹിറ്റ് ആയിരുന്നു. സി. ദിനേശും, ഞാനും ചേർന്നുള്ള ഒരു male duet ആയിരുന്നു അത്. ഷിബു ചക്രവർത്തി & ശ്യാം സർ കോമ്പിനേഷനിൽ ഉള്ള മറ്റൊരു ഗാനം . 1989ൽ റിലീസ് ആയ ഈ ഗാനം ഇപ്പോഴും സ്റ്റേജിൽ പാടാൻ നല്ല എനർജി ആണ് . ( Content curated from Unni Menon FB post)

Thozhuthu madangum | 'തൊഴുതു മടങ്ങും....' | O.N.V.Kuruppu | Shyam | Unni Menon

എം ടി യുടെ കഥയും തിരക്കഥയും, ഐ വി ശശിയുടെ സംവിധാനവും, മമ്മൂട്ടി, സീമ, ഭരത് ഗോപി, സുഹാസിനി എന്നിവരുടെ മികച്ച അഭിനയവും കൊണ്ട് 1984 ൽ ഏറ്റവുമധികം പേരുടെ പ്രശംസ നേടിയ 'അക്ഷരങ്ങൾ' എന്ന ചിത്രത്തിലെ 'തൊഴുതു മടങ്ങും....'എന്ന ഗാനം. ( Content curated from Unni Menon FB post)

Yadhukula gopike | "യദുകുല ഗോപികെ... " | Shibu Chakravarhy | S.P.Venkitesh | Unni Menon , Lathika

യശഃശരീരനായ തമ്പി കണ്ണന്താനത്തിന്റെ ഷാരോൺ പിക്ചേഴ്‌സ് നിർമ്മിച്ച്, ഡെന്നിസ് ജോസഫിന്റെ കഥയ്ക്ക്, തമ്പി കണ്ണന്താനം തന്നെ സംവിധാനം ചെയ്ത "വഴിയോരകാഴ്ചകൾ" എന്ന ചിത്രത്തിലെ "യദുകുല ഗോപികെ... " ഷിബു ചക്രവർത്തിയുടെ വരികൾ, എസ് പി വെങ്കടേഷിന്റെ ഈണം . സൂപ്പ് ഹിറ്റായ മറ്റൊരു മോഹൻലാൽ ചിത്രം. ലതികയാണ് എന്റെ സഹഗായിക ഈ ഗാനത്തിൽ. ( Content curated from Unni Menon FB post)

Piriyathini vayya | 'പിരിയാതിനി വയ്യ..' | Kaithapram | Shyam Dharmman | Unni Menon

'പിരിയാതിനി വയ്യ..' ചിത്രം 'ജൂബിലി'. കൈതപ്രത്തിന്റെ വരികൾ, ശ്യാം ധർമന്റെ സംഗീതം. ചിത്രത്തിന്റെ കഥയും, സംവിധാനവും ജീജോർജ്. തിരക്കഥയും, സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ശത്രുഘ്‌നൻ. എനിക്ക് വ്യക്തിപരമായി വളരെ അധികം ഇഷ്ടപ്പെട്ട ഒരു ഗാനമാണ് 'പിരിയാതിനി വയ്യ..' ( Content curated from Unni Menon FB post)

Ragavathy | 'രാഗവതി..' | Mangomb Gopalakrishnan | Shyanm | Unni Menon, S.Janaki

ഹേംനാഗ് ഫിലിംസ് 80 കളിലെ ഒരു വലിയ ബാനർ ആയിരുന്നു. 'യാദോം കി ബാരാത്' ന്റെ റീമേക്ക് ഹേംനാഗ് ഫിലിംസ് ആണ് മലയാളത്തിൽ ചെയ്തത്. ചിത്രം 'ഹിമം'. സംവിധാനം ജോഷി സർ. ജോഷി സാറിന്റെ ഒരുപാട് സിനിമകളിൽ ഞാൻ അന്ന് പാടിയിരുന്നു. ഹിമത്തിലെ ഗാനം ജാനകിയമ്മയോടൊത്തുള്ള യുഗ്മഗാനമായിരുന്നു. 'രാഗവതി..' എന്ന് തുടങ്ങുന്ന ശ്രീ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി, ശ്യാം സർ സംഗീതം നൽകി ( Content curated from Unni Menon FB post)

Poogatte | 'പൂങ്കാറ്റേ..' | Shibu Chakravarthy | Raghukumar | Unni Menon

1980 കൾ എനിക്ക് ഒരുപാട് നല്ല ഗാനങ്ങൾ തന്ന വർഷമായിരുന്നു. 1986 ൽ ഇറങ്ങിയ 'ശ്യാമ ' നല്ലൊരു കൊമേർഷ്യൽ ചിത്രമായിരുന്നു. ജൂബിലി പ്രൊഡക്ഷൻസ് ജോയ് യുടെ കുറെ നല്ല സിനിമകളിൽ ഞാൻ പാടിയിട്ടുണ്ട്. ഈ ഗാനം രചിച്ചത് ഷിബു ചക്രവർത്തിയും, സംഗീതം നൽകിയത് യശ്ശശരീരനായ ശ്രീ രഘുകുമാറും ആയിരുന്നു . രഘു ഏട്ടന് സമർപ്പിക്കട്ടെ ഈ ഗാനം. അദ്ദേഹത്തിന് വേണ്ടി കുറച്ചു നല്ല ഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും പോപ്പുലാരിറ്റി നഷ്ടപ്പെടാത്ത ഒരു ഗാനമാണ് 'പൂങ്കാറ്റേ..' മമ്മൂട്ടി, മുകേഷ്, നാദിയ മൊയ്തു, സുമലത തുടങ്ങി വലിയൊരു താരനിരയുണ്ട് ഈ ചിത്രത്തിൽ. ( Content curated from Unni Menon FB post)

Pookkalam vannu pookkalam | പൂക്കാലം വന്നു പൂക്കാലം.." | Bichu Thirumala | S.Balakrishnan | Unni Menon, K.S.Chithra

സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഗോഡ് ഫാദർ ' എൻ.എൻ. പിള്ള, മുകേഷ്, തിലകൻ, കനക, ഫിലോമിന, ഇന്നസെന്റ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചയായി 405 ദിവസങ്ങൾ പ്രദർശിപ്പിച്ചു. ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായ 'ഗോഡ് ഫാദർ ' ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും നേടി. ചിത്രത്തിലെ "പൂക്കാലം വന്നു പൂക്കാലം.." എന്ന ഈ ഗാനത്തിന്റെ രചന ബിച്ചു തിരുമലയും, സംഗീതം എസ് ബാലകൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്. ( Content curated from Unni Menon FB post)

Kannu kannil konda | ‘കണ്ണ് കണ്ണിൽ കൊണ്ട..’ | Sreekumaran Thambi | Ouseppachan | Unni Menon, M.G.Sreekumar

1990ൽ റിലീസ് ആയ ‘അക്കരെ അക്കരെ അക്കരെ’ എന്ന പ്രിയദർശൻ ചിത്രത്തിൽ രണ്ട് ഗാനങ്ങൾ പാടിയിരുന്നു. രണ്ടും എം ജി ശ്രീകുമാറുമായുള്ള male duets ആയിരുന്നു. ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ ഉള്ള ചിത്രമായിരുന്നു ‘അക്കരെ അക്കരെ അക്കരെ’. മോഹൻലാൽ - ശ്രീനിയേട്ടൻ ടീം വീണ്ടും. ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾക്ക് സംഗീതം ഔസേപ്പച്ചൻ. ( Content curated from Unni Menon FB post)

Prakrithy neerattu kazhinju | "പ്രകൃതി നീരാട്ട് കഴിഞ്ഞു ....." | A.D.Rajan | Johnson Master | Unni Menon J

"പ്രകൃതി നീരാട്ട് കഴിഞ്ഞു ....." ജോൺസൻ മാസ്റ്റർ സംഗീതം നൽകി, ശ്രീ എ ഡി രാജൻ രചിച്ച ഈ ഗാനം 1983ഇൽ ഇറങ്ങിയ "കൊലകൊമ്പൻ" എന്ന ചിത്രത്തിൽ നിന്നാണ് . രാജകലാ ഫിലിംസിന് വേണ്ടി ജെ ശശികുമാർ നിർമ്മിക്കുകയും, സംവിധാനം നിർവഹിക്കുകയും ചെയ്ത ചിത്രമാണിത്. ഓർമ്മയായ ശ്രീ എം ജി സോമന് വേണ്ടി ഞാൻ ഈ ചിത്രത്തിൽ ആലപിച്ച ഗാനമാണിത്. മോഹൻലാൽ, മേനക തുടങ്ങിയവർ ആയിരുന്നു ഈ ചിത്രത്തിലെ മുഖ്യ വേഷത്തിൽ. ഞാൻ പാടിയ ഇതുപോലെയുള്ള പഴയ ചില ഗാനങ്ങൾ ഇന്ന് കേൾക്കുമ്പോൾ ഒരുപാട് നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോകാറുണ്ട്. ( Content curated from Unni Menon FB post)

Ormayiloru sisiram | 'ഓർമയിലൊരു ശിശിരം.... | Bichu Thirumala | Shyam | Unni Menon

'ഓർമയിലൊരു ശിശിരം....' ശ്രീനിയേട്ടന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഗാന്ധിനഗർ 2nd സ്ട്രീറ്റ്'. ശ്രീ ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം സാറിന്റെ ഈണം. ശ്രീനിയേട്ടന്റെയും, മോഹൻലാലിന്റേയും അത്യന്തം രസകരമായ രംഗങ്ങൾ, സത്യൻ അന്തിക്കാടിന്റെ ഒതുക്കമുള്ള സംവിധാന വിരുത്, മമ്മൂട്ടിയും ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട് ഈ ചിത്രത്തിൽ. ( Content curated from Unni Menon FB post)

Thazham pookkal thedum | താഴം പൂക്കൾ തേടും...' | Chunakkara Ramankutty | Shyam | Unni Menon

താഴം പൂക്കൾ തേടും...' മമ്മൂട്ടിയും, മോഹൻലാലും, റഹ്‌മാനും ഒന്നിച്ചഭിനയിച്ച് 1985-ൽ റിലീസ് ചെയ്ത 'കണ്ടു കണ്ടറിഞ്ഞു' എന്ന സിനിമയിലെ ഗാനമാണിത്. ശ്രീ ചുനക്കര രാമൻകുട്ടിയുടെ രചനക്ക് ശ്യാം സാറിന്റെ സംഗീതം. വിജയ മൂവീസിന്റെ നിർമ്മാണത്തിൽ ശ്രീ സാജൻ സംവിധാനം ചെയ്ത ചിത്രത്തിലെ മനോഹരമായ ഈ സെമി ക്ലാസ്സിക്കൽ ഗാനം. ( Content curated from Unni Menon FB post)

Enakkili varukille | "ഇണക്കിളി വരുകില്ലേ.." | Chunakkara Ramankutty | Shyam | Unni Menon, K.S.Chithra

"ഇണക്കിളി വരുകില്ലേ.." മമ്മൂട്ടിയും, ബേബി ശാലിനിയും ഉണ്ടെങ്കിൽ ആ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്ന കാലം. സാജൻ എന്ന സംവിധായകൻ തുടർച്ചയായി ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്ന സമയം കൂടി ആയിരുന്നു അത്. 'ഒരു നോക്ക് കാണാൻ' എന്ന ചിത്രവും 100 ദിവസങ്ങൾക്കപ്പുറം തീയേറ്ററുകളിൽ നിറഞ്ഞു ഓടി. അതിലെ രണ്ട് ഗാനങ്ങളും ചിത്രയും ഞാനുമായിരുന്നു പാടിയത്. ശ്രീ ചുനക്കര രാമൻകുട്ടി രചിച്ച "ചന്ദനകുറിയുമായി...", "ഇണക്കിളി വരുകില്ലേ.." എന്ന രണ്ട് ഗാനങ്ങൾ. ശ്യാം സാറിന്റെ സംഗീതം. ചിത്രവും ഗാനങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരുന്നു. ( Content curated from Unni Menon FB post)

Chanjala padham | ചഞ്ചല പാദം | M.D.Rajendran | Shyam | Unni Menon, Vaani Jairam

1985 ൽ മമ്മൂട്ടിയെ നായകനാക്കി ജേസിയുടെ സംവിധാനത്തിൽ തോമസ് മാത്യു നിർമ്മിച്ച ചെയ്ത ചിത്രമാണ് 'അകലത്തെ അമ്പിളി'. ശ്രീമതി വാണി ജയറാമിനോടൊപ്പം ഇതിൽ ഞാനൊരു സെമി ക്ലാസിക്കൽ ഗാനമാണ് പാടിയിരിക്കുന്നത്. എം ഡി രാജേന്ദ്രൻ രചിച്ച് ശ്യാം സർ സംഗീതം നൽകിയ ഈ ഗാനം തുടങ്ങുന്നത് തന്നെ സ്വരങ്ങളിലൂടെയാണ്. ( Content curated from Unni Menon FB post)

Manjil meyanam | "മഞ്ഞിൽ മേയണം മകരനിലാപ്പന്തല്.. ' | Gireesh Puthenchery | Johnson Master | Unni Menon, K.S.Chithra

"മഞ്ഞിൽ മേയണം മകരനിലാപ്പന്തല്.. ' 2000 ൽ റിലീസ് ചെയ്ത 'സ്വയംവരപ്പന്തൽ' എന്ന സിനിമയിലെ ഗാനമാണിത്. മലയാള സംഗീത ശാഖയിൽ രചനയിലും, സംഗീതത്തിലും ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് അതുല്യ പ്രതിഭകൾ ഒന്നിച്ച ഗാനം കൂടിയാണ് ഇത്. ശ്രീ ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ വരികൾക്ക് ജോൺസൻ മാസ്റ്ററുടെ ചടുലമായ സംഗീതം. ശ്രീ സുകുമാരൻ (ഷാർജ ) നിർമിച്ച് ഹരികുമാർ സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ ശ്രീനിവാസന്റേതാണ്. ഈ ഗാനത്തിൽ എന്നോടൊപ്പം പാടിയിരിക്കുന്നത് കെ എസ് ചിത്രയാണ്. ( Content curated from Unni Menon FB post)

Niramalakkavil | 'നിറമാലക്കാവിൽ...' | Kaithapram Damodharan Namboothiri | Johnson Master | Unni Menon, Sujatha Mohan

'നിറമാലക്കാവിൽ...' എന്ന് തുടങ്ങുന്ന ഈ ഗാനം എഴുതിയത് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയും, സംഗീതം നൽകിയത് ജോൺസൻ മാസ്റ്ററുമായിരുന്നു. 'ഗജകേസരിയോഗം' ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. ബഷീറും, ശ്രീമതി മുംതാസ് ബഷീറും ആയിരുന്നു നിർമാതാക്കൾ. P G വിശ്വംഭരൻ , എന്റെ സിനിമാസംഗീത യാത്രയുടെ തുടക്കത്തിൽ ഒരു വലിയ ബ്രേക്ക് തന്ന സംവിധായകൻ. അദ്ദേഹത്തിന്റെ 'കടത്ത്‌' എന്ന സിനിമയിൽ ഞാൻ പാടിയ മൂന്ന് പൈലറ്റ് ട്രാക്കുകളും എന്റെ ക്രെഡിറ്റിൽ സമ്മാനിച്ച ആർജ്ജവമുള്ള സംവിധായകൻ. എന്റെ കരിയറിന്റെ തുടക്കമായിരുന്നു അത്. 1981 ൽ. പിന്നീട് അദ്ദേഹത്തിന്റെ കുറെ സിനിമകളിൽ പാടി. ( Content curated from Unni Menon FB post)

Sindhooram thookum sandhye | "സിന്ദൂരം തൂകും | P.K.Gopi | Johnson Master | Unni Menon, Sujatha Mohan

"ശുഭയാത്ര" എന്ന ചിത്രത്തിലെ പി.കെ.ഗോപി എഴുതി ജോൺസൺമാസ്റ്റർ സംഗീതം നൽകിയ ഗാനം "സിന്ദൂരം തൂകും ഒരു സായം കാലം.." ( Content curated from Unni Menon FB post)

Ragodhayam | "രാഗോദയം" | K.Jayakumar | Johnson Master | Unni Menon, Lathika Krishnachandran

. "അകലങ്ങളിൽ"എന്ന ചിത്രത്തിലെ ഈ ഗാനം ശ്രീ കെ. ജയകുമാർ രചിച്ചു ജോൺസൺ മാസ്റ്റർ ഈണം നൽകിയതാണ് . ജെ.ശശികുമാർ ആയിരുന്നു ഡയറക്ടർ. നിർമ്മാണം ശശികുമാർ. ( Content curated from Unni Menon FB post)

Chellakkattin pallitheril | 'ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ...' | Bichu Thirumala | Johnson Master | Unni Menon, K.S.Chithra

മിമിക്സ് പരേഡ്' സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയ ഒരു ചിത്രമായിരുന്നു. ചങ്ങനാശ്ശേരിക്കാരനായ ശ്രീ ബഷീർ നിർമിച്ചു തുളസിദാസ്‌ സംവിധാനം ചെയ്ത ഈ സിനിമ നൂറിലധികം ദിവസം തീയറ്ററുകളിൽ നിറഞ്ഞു ഓടിയ ചിത്രമായിരുന്നു. ജോൺസൺ മാസ്റ്റർ സംഗീതം പകർന്ന ബിച്ചു തിരുമലയുടെ വരികളും സംഗീതാസ്വാദകർ നന്നായി സ്വീകരിച്ചു. ( Content curated from Unni Menon FB post)

Shyama megham | Poovachal Khader | Johnson Master | Unni Menon

പൂവച്ചൽ ഖാദറിന്റെ ഒരുപാട് ഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്. 'വർണത്തേര്' എന്ന ചിത്രത്തിൽ അദ്ദേഹമെഴുതി ജോൺസൺ മാസ്റ്റർ സംഗീതം പകർന്ന ഗാനമാണ് ശ്യാമമേഘം. ആന്റണി ഈസ്റ്റ്മാൻ ആണ് ഈ ഫിലിമിന്റെ ഡയറക്ടർ. എൺപതുകളിൽ റിലീസ് ആയ ഗാനം. ( Content curated from Unni Menon FB post)

Saarangi marilaniyum | 'സാരംഗി മാറിലണിയും...' | Jayakumar IAS | Johnson Master | Unni Menon, Renjini Menon

'സാരംഗി മാറിലണിയും...' ശ്രീ ജയകുമാർ I A S രചിച്ച മനോഹരമായ ഗാനം. ചിത്രം പാവക്കൂത്ത്‌. ഡയറക്ടർ ശ്രീക്കുട്ടൻ. ഇദ്ദേഹം ജയകുമാർ സാറിന്റെ ഇളയ സഹോദരൻ ആണ്. ചെന്നൈയിൽ മീഡിയ ആർട്ടിസ്റ്സ് എന്ന ഏറ്റവും പുതിയ ഹൈ-ടെക് സ്റ്റുഡിയോ തുടങ്ങിയ സമയം. അവിടെ ലൈവ് ആയി പാടിയ ഗാനമാണിത്. രഞ്ജിനി മേനോൻ ആയിരുന്നു എന്റെ സഹഗായിക. ( Content curated from Unni Menon FB post)

Ee kulir niseedhiniyil | "ഈ കുളിർ നിശീഥിനിയിൽ..." | Shibu Chakravarthy | Raghukumar | Unni Menon, S.Janaki

80കളിലെ മെലഡികളെ ഓർമ്മിപ്പിക്കാൻ മറ്റൊരു മനോഹര ഗാനം. "ഈ കുളിർ നിശീഥിനിയിൽ..." ജോഷി സാറിന്റെ സംവിധാനത്തിൽ, ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ 1986ൽ റിലീസ് ആയ "ആയിരം കണ്ണുകൾ" എന്ന ചിത്രത്തിൽ ഷിബു ചക്രവർത്തി രചിച്ച്, രഘുകുമാർ സംഗീതം പകർന്ന ഗാനമാണിത്. ( Content curated from Unni Menon FB post)

Manjaninja mamalayi | 'മഞ്ഞണിഞ്ഞ മാമലയിൽ...' | Balu Kiriyath | S.P.Venkitesh | Unni Menon, K.S.Chithra

1987 ൽ 'അഗ്നിമുഹൂർത്തം' എന്ന ചിത്രത്തിനായി ബാലു കിരിയത്തിന്റെ രചനയിൽ ‌ എസ് പി വെങ്കടേഷ് സംഗീത സംവിധാനം ചെയ്ത മനോഹരമായ ഒരു മെലഡിയാണിത്. അഗ്നിമുഹൂർത്തം സിനിമയിലെ 'മഞ്ഞണിഞ്ഞ മാമലയിൽ...' എന്ന ഈ യുഗ്മഗാനത്തിൽ എന്നോടൊപ്പം പാടിയിരിക്കുന്നത് കെ എസ് ചിത്രയാണ്. ( Content curated from Unni Menon FB post)

Jeevitham saswatha snehamennothuvan | 'ജീവിതം ശാശ്വത സ്നേഹമെന്നോതുവാൻ...' | Chunakkara Ramankutty | Shyam | Unni Menon

1986 ൽ റിലീസ് ആയ സിനിമയായിരുന്നു 'ചേക്കേറാനൊരു ചില്ല'. നടൻ ശങ്കറും, പ്രേമും ചേർന്ന് നിർമിച്ച ചിത്രം. ശങ്കർ മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന കാലം. സിബി മലയിൽ ആയിരുന്നു സംവിധായകൻ. അതിൽ ശ്രീ ചുനക്കര രാമൻകുട്ടി എഴുതി ശ്യാം സർ സംഗീതം നൽകിയ മൂന്ന് ഗാനങ്ങളും പാടാനുള്ള ഭാഗ്യമുണ്ടായി. അതിലെ ഒരു ഗാനമാണ് 'ജീവിതം ശാശ്വത സ്നേഹമെന്നോതുവാൻ...' എന്ന് തുടങ്ങുന്ന ഗാനം. ( Content curated from Unni Menon FB post)

Vinnile gandharva veenakal | "വിണ്ണിലെ ഗന്ധർവ വീണകൾ...' | Shibu Chakravarthy | S.P.Venkitesh | Unni Menon

മോഹൻലാലിനെ സൂപ്പർ സ്റ്റാർ ആക്കിയ ഫിലിം ആയിരുന്നു 'രാജാവിന്റെ മകൻ'. 'രാജാവിന്റെ മകൻ' എന്ന ചിത്രത്തിലൂടെയാണ് ശ്രീ ഡെന്നിസ് ജോസഫും, ശ്രീ തമ്പി കണ്ണന്താനവും എസ് പി വെങ്കിടേഷ് എന്ന ഹിറ്റ് മേക്കർ സംഗീത സംവിധായകനെ പരിചയപ്പെടുത്തിയത്. അതുവരെ അദ്ദേഹം മറ്റ് സംഗീത സംവിധായകരുടെ അസിസ്റ്റന്റ് ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. 'രാജാവിന്റെ മകൻ' ഒരു സൂപ്പർ ഹിറ്റായി മാറി, ഒപ്പം അതിൽ ഞാൻ ആലപിച്ച ഗാനങ്ങളും. ഈ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം എസ് പി വെങ്കടേഷ് മലയാളത്തിലെ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സംഗീത സംവിധായകരിൽ ഒരാളായി മാറി. നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തു വന്നു. ഗായകനെന്ന നിലക്ക് എനിക്ക് വളരെയധികം മൈലേജ് തന്ന ഒരു സിനിമയാണ് ഇത്. ( Content curated from Unni Menon FB post)

Mazhaneer thullikal | Anoop Menon | Ratheesh Vega | Unni Menon

ഗാനം: "മഴനീർ തുള്ളികൾ..." സിനിമ: ബ്യൂട്ടിഫുൾ അനൂപ് മേനോന്റെ വരികൾ- ബ്യൂട്ടിഫുൾ രതീഷ് വേഗയുടെ സംഗീതം- ബ്യൂട്ടിഫുൾ വി.കെ.പ്രകാശിന്റെ സംവിധാനം - ബ്യൂട്ടിഫുൾ നായിക മേഘന- ബ്യൂട്ടിഫുൾ രണ്ടു സൗഭാഗ്യങ്ങൾ ഒരുമിച്ചു തന്ന ഒരു സിനിമയായിരുന്നു "ബ്യൂട്ടിഫുൾ". എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാണ്. വി.കെ.പി മനോഹരമായി ചിത്രീകരിച്ച ഈ സിനിമയിലെ ഗാനത്തിന് എനിക്ക് എട്ട് അവാർഡുകളും ലഭിക്കുകയുണ്ടായി. മനോഹരമായ ഒരു വേഷവും ഈ സിനിമയിൽ ഞാൻ അവതരിപ്പിച്ചു. ( Content curated from Unni Menon FB post)

Chanjakkam | "ചാഞ്ചക്കം " | Harinarayanan | Sarath | Unni Menon

ശരത്തിന്റെ സംഗീതത്തിൽ 3 ഫിലിം സോങ്‌സ് ആണ് ഇതുവരെ പാടിയിട്ടുള്ളത്. അതിൽ ആദ്യത്തേത് 180 എന്ന തമിഴ് ചിത്രത്തിൽ ആയിരുന്നു . Dr.സുന്ദർ മേനോൻ നിർമ്മിച്ച് , അൽതാഫ് റഹ്മാൻ സംവിധാനം ചെയ്ത "നീലി" എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. ( Content curated from Unni Menon FB post)

Eakantha theeragale thazhukum | "ഏകാന്ത തീരങ്ങളെ തഴുകും ...." | Poovachal khader | Ben Surendar | Unni menon P.Susheela

"ഏകാന്ത തീരങ്ങളെ തഴുകും ...." "പ്രതിജ്ഞ" എന്ന ചിത്രം 1983ഇൽ ശ്രീ പി എൻ സുന്ദരം സംവിധാനം ചെയ്ത ചലച്ചിത്രമായിരുന്നു. ശ്രീ സി എസ് ഉണ്ണിയും, പി കെ ചിദംബരവും ചേർന്ന് നിർമിച്ച ചിത്രം. പ്രേം നസീറും, മമ്മൂട്ടിയും, ശ്രീവിദ്യയും ആയിരുന്നു മുഖ്യ താരങ്ങൾ. സുശീലാമ്മയോടൊപ്പം ഞാൻ പാടിയ ഗാനമാണിത്.അതിന്റെ ഒരു ടെൻഷൻ കുടി ഉണ്ടായിരുന്നു അന്നത്തെ റെക്കോർഡിങ് വേളയിൽ. ഇന്നായിരുന്നു ഈ ഗാനം പാടിയിരുന്നു എങ്കിൽ വളരെ നന്നാക്കാം എന്ന് തോന്നിപ്പോകാറുണ്ട് . ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ പൂവച്ചൽ ഖാദറിന്റെ രചന. വളരെ നല്ലൊരു പിയാനിസ്റ്റ് ആയിരുന്നു ഈ ഗാനത്തിന്റെ സംഗീത സംവിധായകനായ ശ്രീ ബെൻ സുരേന്ദർ. ( Content curated from Unni Menon FB post)

Kallimullukal ...kallimullukal | "കള്ളി മുള്ളുകൾ...കള്ളി മുള്ളുകൾ..." | Poovachal Khader | Muhammed Subair | Unni Menon, S.Janaki

"കള്ളി മുള്ളുകൾ...കള്ളി മുള്ളുകൾ..." 1982 ൽ ഗസാലിയോ സംവിധാനം ചെയ്ത ചിത്രമായിരുന്നു കള്ളിമുള്ള് . ശ്രീ ചെറുന്നിയൂർ രാമചന്ദ്രൻ നിർമ്മിച്ച ചിത്രം. ഞാൻ ജാനകിയമ്മയോടൊപ്പം പാടിയ 'കള്ളിമുള്ളുകൾ...' എന്ന ഗാനമാണ് ഇന്ന് നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. ശ്രീ പൂവച്ചൽ ഖാദർ എഴുതിയ വരികളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് സുബൈർ. ( Content curated from Unni Menon FB post)

Chithira poovidarum kavilil | “ചിത്തിര പൂവിടരും കവിളിൽ …” | Sathyan Kottappady | Kodakara Madhavan | Unni Menon

“ചിത്തിര പൂവിടരും കവിളിൽ …” ശ്രീ ഗോപിനാഥ് ബാബു 1985 ൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കൊതി തീരും വരെ’ . സത്യൻ കോട്ടപ്പടിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൊടകര മാധവൻ. ഈ ചിത്രത്തിന്റെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അശോകൻ, ക്യാപ്റ്റൻ രാജു, സന്തോഷ്, മാള അരവിന്ദൻ, ചിത്ര തുടങ്ങിയവർ ആയിരുന്നു. ( Content curated from Unni Menon FB post)

Sneha vaanil neeyanju | "സ്നേഹവാനിൽ നീയണഞ്ഞു ...." | Dr.Shajahan | Hari | Unni Menon

"സ്നേഹവാനിൽ നീയണഞ്ഞു ...." ചിത്രം : രാഗം അനുരാഗം (1991) മുകേഷ്, മാധുരി, ക്യാപ്റ്റൻ രാജു, അടൂർഭാസി തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചലച്ചിത്രമായിരുന്നു ഇത്. നിർമാണം ഷബീബ് ഷാഹിൻ & രാജശ്രീ ജയരാജ്. സംവിധാനം നിഖിൽ. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ച ഡോ.ഷാജഹാൻ ആയിരുന്നു ഗാനങ്ങൾ രചിച്ചത്. സംഗീതം ഹരി. ( Content curated from Unni Menon FB post)

Swarga vaathil thurannu thannu | "സ്വർഗ്ഗവാതിൽ തുറന്നു തന്നു ....| Yusaf Ali Kechery | Shyam | S.Janaki , P.Jayachandran, Vaani Jairam, J.M.Raju, Krishnachandran, Kousalya, Unni Menon

"സ്വർഗ്ഗവാതിൽ തുറന്നു തന്നു നിങ്ങൾ ഹോങ്കോങ് തെരുവുകളെ ........." 1983ഇൽ ശ്രീ ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് "ഇനിയെങ്കിലും". ജിയോ മൂവിസിന് വേണ്ടി ശ്രീ എൻ.ജി ജോൺ നിർമ്മിച്ച ഈ ചിത്രം ഒരു ഹിറ്റ് ആയിരുന്നു . മോഹൻലാൽ മമ്മൂട്ടി, രതീഷ്, സീമ, റാണിപത്മിനി, ലാലു അലക്സ് , രവീന്ദ്രൻ, ടി ജി രവി, തുടങ്ങി പ്രശസ്തരായ ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നു ഈ ചിത്രത്തിൽ. ഓർമ്മയായ ശ്രീ യൂസഫ് അലി കേച്ചേരിയുടെ വരികൾക്ക് ശ്യം സാറിന്റെ സംഗീതം. ജയേട്ടൻ, കൃഷ്ണചന്ദ്രൻ , ജാനകിയമ്മ , വാണിയമ്മ, ജെ എം രാജു, കൗസല്യ എന്നിവർക്കൊപ്പമാണ്‌ ഞാൻ ഈ ഗാനം പാടിയത്. ( Content curated from Unni Menon FB post)

Swaralaya pallaviyil | "സ്വരലയ പല്ലവിയിൽ.." | Bichu Thirumala | Johnson Master | Unni Menon

1991 ഇൽ റിലീസ് ആയ 'ചെപ്പു കിലുക്കണ ചങ്ങാതി' എന്ന സിനിമയിലെ ഗാനമാണിത്. ശ്രീ ബിച്ചു തിരുമലയുടെ വരികൾക്ക് ജോൺസൻ മാസ്റ്ററുടെ സംഗീതം. ശ്രീ കലാധരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ മുകേഷ്, ജഗദീഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശരണ്യ എന്നിവരാണ്. ശ്രീ മുത്തപ്പൻ ഫിലിംസിന്റെ ബാനറിൽ ശ്രീ ദിനേശ് പണിക്കർ, ശ്രീ പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മുദ്ര ആർട്സ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചിരിക്കുന്നത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവരാണ്. ( Content curated from Unni Menon FB post)

Kumkumappo chirichu | "കുങ്കുമപ്പൂ ചിരിച്ചു..." | Chunakkara Ramakutty | S.P.Venkitesh | Unni Menon, K.S.Chithra

"കുങ്കുമപ്പൂ ചിരിച്ചു..." 1994 ഇൽ ശ്രീ ടി എസ് സജി സംവിധാനം ചെയ്ത 'കാബിനറ്റ്' എന്ന ചിത്രത്തിൽ ഞാനും ചിത്രയും ചേർന്ന് പാടിയ ഗാനമാണ് ഇത്. ശ്രീ ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ശ്രീ എസ് പി വെങ്കടേഷിന്റെ സംഗീതം. കെ കെ വി പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചിരിക്കുന്നത്. രതീഷ്, ജഗതി ശ്രീകുമാർ, ബൈജു, ഗീത വിജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ( Content curated from Unni Menon FB post)

Puthiya lokame | " പുതിയ ലോകമേ.... "| Poovachal Khader | S.P.Venkitesh | Unni Menon

" പുതിയ ലോകമേ.... " 1988 ൽ ' ഘോഷയാത്ര ' എന്ന ചിത്രത്തിനായി ഞാൻ പാടിയ ഗാനമാണ് ഇതിൽ രണ്ടു ഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്. ദൗർഭാഗ്യവശാൽ ഈ ചിത്രം റിലീസ് ആയില്ല. പാട്ടുകൾ മാത്രം പുറത്തിറങ്ങി. തരംഗിണി കാസ്സെറ്സ് ആണ് ഗാനങ്ങൾ റിലീസ് ചെയ്തത്. പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് S.P. വെങ്കിടേഷ് ആണ്. ( Content curated from Unni Menon FB post)

Chakkinu vechath | "ചക്കിനു വെച്ചത് ... " | Gireesh Puthanchery | S.P.Venkitesh | Unni Menon

"ചക്കിനു വെച്ചത് ... " 1995 ൽ വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് ' സിംഹവാലൻ മേനോൻ .' മധു, സുകുമാരി, മണിയൻപിള്ള രാജു, ഉർവശി, ജഗദീഷ് എന്നിവർ മുഖ്യ വേഷത്തിലെത്തിയിരിക്കുന്ന ചലച്ചിത്രമാണിത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് കിളിമണ്ണൂർ ചന്ദ്രൻ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് S. P . വെങ്കിടേഷ്. ( Content curated from Unni Menon FB post)

Navum neetti virunnu varunnavare | " നാവും നീട്ടി വിരുന്നു വരുന്നവരേ ... " | Bichu Thirumala | Johnson Master | Unni Menon, Sujatha, Krishnachandran , Blagoalan Thampi

" നാവും നീട്ടി വിരുന്നു വരുന്നവരേ ... " 1991 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ' ചെപ്പു കിലുക്കണ ചങ്ങാതി ' . ശ്രീ കലാധരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് മുകേഷ്, ശരണ്യ, KPAC ലളിത, ജഗദീഷ്, വിജയ രാഘവൻ തുടങ്ങിയവരാണ്. ജോൺസൻ മാസ്റ്റർ - ബിച്ചു തിരുമല കൂട്ടുകെട്ടിലെ മറ്റൊരു മനോഹര ഗാനം. സുജാത, കൃഷ്ണചന്ദ്രൻ, ബാലഗോപാലൻ തമ്പി എന്നിവരോടൊന്നിച്ച് ഞാൻ പാടിയ ഗാനം . ( Content curated from Unni Menon FB post)

Ithu vazhi oro ravum | "ഇതു വഴി ഓരോ രാവും..." | Janardhanan Cheekilode | Gafoor.M.Khayam | Unni Menon

"ഇതു വഴി ഓരോ രാവും..." 2017 ഇൽ ഇറങ്ങിയ ചിത്രമായിരുന്നു ആകാശത്തിനും ഭൂമിക്കും ഇടയിൽ. സന്ദീപ് അജിത്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നിരൂപ് ഗുപ്ത. ഗഫൂർ എം ഖയാം ആണ് ഇതിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് ജനാർദ്ദനൻ ചീക്കിലോട് ആണ്. ( Content curated from Unni Menon FB post)

mayilina chanjadum mizhikal | "മയിലിണ ചാഞ്ചാടും മിഴികൾ.... " | Bichu Thirumala | Sankar Ganesh | Unni Menon, K.G.Marcose

"മയിലിണ ചാഞ്ചാടും മിഴികൾ.... " 1983 ൽ ശ്രീ ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു ' ഭൂകമ്പം'. പ്രേം നസീർ, ശ്രീവിദ്യ, മോഹൻലാൽ, ലാലു അലക്സ്, സ്വപ്ന, ബാലൻ K . നായർ തുടങ്ങിയവർ വേഷമിട്ട ചിത്രം നിർമ്മിച്ചിരിക്കുന്നത് രഞ്ജി മാത്യു. ഈ ചിത്രത്തിന് വേണ്ടി ഞാനും കെ.ജി . മാർക്കോസും ചേർന്ന് ആലപിച്ച മനോഹരമായ ഒരു ഗാനമാണ് ഇന്ന് നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് ശങ്കർ ഗണേഷ് ഈണം നൽകിയിരിക്കുന്നു. ( Content curated from Unni Menon FB post)

Aavani pon theru vannu | 'ആവണി പൊൻ തേരു വന്നൂ...'. | Anil V Nagendran | Reju Joseph | Unni Menon, Nimisha Salim

'തീ' എന്ന ചിത്രത്തിലെ യുഗ്മഗാനം - 'ആവണി പൊൻ തേരു വന്നൂ...'. (Content curated from Unni Menon FB post)

Aalolam chanchakkam | 'ആലോലം ചാഞ്ചക്കം....' | N.V.Bhaskaran | S.P.Venkitesh | Unni Menon

'ആലോലം ചാഞ്ചക്കം....' 1999 ൽ രണ്ടു കള്ളന്മാരുടെ കഥ ഹാസ്യരൂപേണ പറഞ്ഞ ചിത്രമാണ് "പാറശ്ശാല പാച്ചൻ, പയ്യന്നൂർ പരമു". ശ്രീ എസ് പി വെങ്കടേഷ് സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം രചിച്ചത്‌ ശ്രീ എൻ വി ഭാസ്കരൻ. (Content curated from Unni Menon FB post)

Neeharamayi | 'നീഹാരമായി.....' | Panthalam Sukumaran | Raghukumar | Unni Menon , Vaani Jairam

'നീഹാരമായി .....' ശ്രീ ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത്, ശ്രീ ഈരാളി നിർമ്മിച്ച് 1987ഇൽ റിലീസ് ചെയ്ത ചിത്രമാണ് "കൊട്ടും കുരവയും". ഈ ഗാനം ഞാൻ വാണിയമ്മയോടൊപ്പമാണ് പാടിയിരിക്കുന്നത്. സംഗീതം യശഃശ്ശരീരനായ ശ്രീ രഘുകുമാർ, വരികൾ ശ്രീ പന്തളം സുധാകരൻ. (Content curated from Unni Menon FB post)

Manassinullil | 'മനസ്സിനുള്ളിൽ ....' | Shibu Kallar | Bhrathwaj | Unni Menon, Resmi George

'മനസ്സിനുള്ളിൽ ....' 2004ഇൽ ശ്രീ ചേരൻ സംവിധാനം ചെയുകയും പ്രധാന കഥാപാത്രമായി അഭിനയിക്കുകയും ചെയ്ത സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് "ഓട്ടോഗ്രാഫ് ". ഈ ചിത്രത്തിന്റെ മലയാളം പതിപ്പിൽ ഞാൻ രശ്മി ജോർജിനൊപ്പം പാടിയ ഡ്യൂയറ്റ് ഗാനമാണിത് . ശ്രീ ഭരദ്വാജ് ഈണം നൽകിയ ഗാനത്തിന് മലയാളത്തിൽ വരികൾ രചിച്ചത് ഷിബു കല്ലാർ ആണ്. (Content curated from Unni Menon FB post)

Ninavukal manassine | 'നിനവുകൾ മനസ്സിനെ.....' | Shibu Kallar | Bhrathwaj | Unni Menon

'നിനവുകൾ മനസ്സിനെ.....' 2004ഇൽ ശ്രീ ചേരൻ സംവിധാനം ചെയുകയും പ്രധാന കഥാപാത്രമായി അഭിനയിക്കുകയും ചെയ്ത സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് "ഓട്ടോഗ്രാഫ് ". ശ്രീ ഭരദ്വാജ് ഈണം നൽകിയ ഗാനത്തിന് മലയാളത്തിൽ വരികൾ രചിച്ചത് ഷിബു കല്ലാർ ആണ്. (Content curated from Unni Menon FB post)

Neelathamara | 'നീലത്താമര..' | Kaithapram | Raghu Kumar | Unni Menon , K.S.Chithra

'നീലത്താമര..' 1991 ൽ ഇറങ്ങിയ 'ആമിന ടൈലേഴ്സ് ' എന്ന ചിത്രത്തിൽ ശ്രീ കൈതപ്രത്തിന്റെ വരികൾക്ക് ശ്രീ രഘുകുമാർ ഈണം നൽകിയ ഈ ഗാനം ഞാനും ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. (Content curated from Unni Menon FB post)

Oru thamburu nadha sarovaram | "ഒരു തംബുരു നാദ സരോവരം...." | Bichu Thirumala | Sankar Ganesh | Unni Menon

"ഒരു തംബുരു നാദ സരോവരം...." ചിത്രം : കഴുമരം എസ് വി എസ് ഫിലിംസ് നിർമ്മിച്ച്, എ ബി രാജ് സംവിധാനം ചെയ്ത ചിത്രമാണിത് . ശ്രീ ബിച്ചു തിരുമലയുടെ വരികൾ, ശ്രീ ശങ്കർ ഗണേഷ് സംഗീതം. (Content curated from Unni Menon FB post)

Priye Priye Priyadarshini.... | "പ്രിയേ പ്രിയേ പ്രിയദർശിനി..." | Poovachal Khader | KV Mahadevan | KS Chithra, Unni Menon

"പ്രിയേ പ്രിയേ പ്രിയദർശിനി..." ചിത്രം : പ്രിയേ പ്രിയദർശിനി ഈ ഗാനം ഞാനും ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. (Content curated from Unni Menon FB post)

Moham moham | മോഹം മോഹം , നെഞ്ചിൽ ദാഹം..... | Shibu Kallar | C.George | Unni Menon, Preetha George

മോഹം മോഹം , നെഞ്ചിൽ ദാഹം....... ചിത്രം : ഇത് ചാരുവിന്റെ ഡേറ്റിംഗ് എസ് നാഗരാജൻ സംവിധാനം ചെയ്ത്, തിരുച്ചി ജി ചെല്ലദുരൈ നിർമ്മിച്ച ഈ ചിത്രത്തിനായി ഞാൻ പാടിയ ഗാനമാണിത്. ഷിബു കല്ലാറിന്റെ വരികൾക്ക് സി ജോർജ് ഈണം നൽകിയിരിക്കുന്നു. പ്രീതി ജോർജ് എന്ന ഗായികയാണ് എന്നോടൊപ്പം ഈ ഗാനത്തിൽ പാടിയിരിക്കുന്നത്. (Content curated from Unni Menon FB post)

Thappu thatty | "തപ്പു തട്ടി ...." | Bichu Thirumala | Rajamani | Unni Menon, Sujatha Mohan, Krishnachandran, T.K.Chandrasekhar

"തപ്പു തട്ടി ...." 1993ഇൽ ശ്രീ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു "സ്ഥലത്തെ പ്രധാന പയ്യൻസ് ". ബിച്ചു തിരുമലയുടെ വരികൾക്ക് ഈണം നൽകിയത് ശ്രീ രാജാമണി . ഈ ഗാനം എന്നോടൊപ്പം ആലപിച്ചിരിക്കുന്നത് സുജാത മോഹൻ , കൃഷ്ണചന്ദ്രൻ & ടി കെ ചന്ദ്രശേഖർ ആണ് . (Content curated from Unni Menon FB post)

Dhoore | "ദൂരെ ...." | Jophi Tharakan | Sunder C Babu | Unni Menon

"ദൂരെ ...." ചിത്രം : ചാക്കോ രണ്ടാമൻ വർഷം : 2006 ഈ ഗാനം രചിച്ചത് ജോഫി തരകനും, സംഗീതം സുന്ദർ സി ബാബുവും ആണ് . (Content curated from Unni Menon FB post)

Thangamani thangamani| 'തങ്കമണി തങ്കമണി.....' | Mangomb Gopalakrishnan | A.R.Rahman | Unni Menon, Sujatha Mohan

'തങ്കമണി തങ്കമണി.....' ചിത്രം : റോജാ (മലയാളം വേർഷൻ ) സംഗീതം : എ ആർ റഹ്മാൻ രചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഈ ഗാനം ഞാനും സുജാതയും ചേർന്നാണ് മലയാളത്തിൽ പാടിയിരിക്കുന്നത്. തമിഴിലെ "രുക്കുമണി രുക്കുമണി" പാടിയത് എസ് പി ബി സാറും ചിത്രയും ആയിരുന്നു. (Content curated from Unni Menon FB post)

Ellillam poo | ഇല്ലിലം പൂ..... | K.Jayakumar | Johnson | Unni Menon, Lathika

ഗാനം : ഇല്ലിലം പൂ ചിത്രം : അകലങ്ങളിൽ രചന : കെ ജയകുമാർ സംഗീതം : ജോൺസൻ ആലാപനം : ലതിക & ഉണ്ണിമേനോൻ (Content curated from Unni Menon FB post)

Koottinnilam kili | 'കൂട്ടിനിളംകിളി...' | K.Jayakumar | Raveendran Master | Unni Menon, K.S.Chithra

ഗാനം : 'കൂട്ടിനിളംകിളി...' ചിത്രം : ബട്ടർഫ്‌ളൈസ് ബഹുമാന്യനായ ശ്രീ കെ ജയകുമാർ സാറിന്റെ വരികൾ, സംഗീതം യശ്ശശരീരനായ, മഹാനായ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ. (Content curated from Unni Menon FB post)

Kuttalam kulirund | "കുറ്റാലം കുളിരുണ്ട്..." | Sivakumar Vaarikkara | Lathif | Unni Menon, Seema Sreekumar

ഗാനം : "കുറ്റാലം കുളിരുണ്ട്..." ചിത്രം : "ഒരു കനേഡിയൻ ഡയറി" ഞാനും, സീമ ശ്രീകുമാറും ആലപിച്ച "കുറ്റാലം കുളിരുണ്ട്..." എന്നാരംഭിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് ശിവകുമാർ വാരിക്കര. സംഗീതം പകർന്നിരിക്കുന്നത് ലത്തീഫ്. (Content curated from Unni Menon FB post)

Thennaladum poomarathin then konduva..| തെന്നലാടും പൂമരത്തിൻ തേൻ കൊണ്ടുവാ....'|Chunakkara Ramankutty | Shyam | Unni Menon

ഗാനം : 'തെന്നലാടും പൂമരത്തിൻ തേൻ കൊണ്ടുവാ....' മമ്മൂട്ടിയും, മോഹൻലാലും, റഹ്‌മാനും ഒന്നിച്ചഭിനയിച്ച് 1985-ൽ റിലീസ് ചെയ്ത 'കണ്ടു കണ്ടറിഞ്ഞു' എന്ന സിനിമയിലെ ഗാനമാണിത്. ശ്രീ ചുനക്കര രാമൻകുട്ടിയുടെ രചനക്ക് ശ്യാം സാറിന്റെ സംഗീതം. (Content curated from Unni Menon FB post)

Manikka Valliyalle...| മാണിക്യ വല്ലിയല്ലേ ....| Bichu Thirumala | Rveendran Master | Unni Menon

1989 ൽ ഇറങ്ങിയ 'നഗരങ്ങളിൽ ചെന്ന് രാപാർക്കാം' എന്ന ജയറാം-ശ്രീനിവാസൻ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ഹാസ്യപ്രധാനമായ ചിത്രത്തിലെ ഗാനമാണ് ഇത്. ശ്രീ ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീ രവീന്ദ്രൻ മാസ്റ്റർ. (Content curated from Unni Menon FB post)

Thamarakkudannayil | താമരക്കുടന്നയിൽ.... | P.K.Gopi | N.K.Prabhakaran | Unni Menon

ഗാനം : താമരക്കുടന്നയിൽ.... ചിത്രം : അനുയാത്ര ജഗദീഷും, സുവർണ്ണയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി ഞാൻ പാടിയ ഗാനമാണ് ഇന്ന്. ശ്രീ പി കെ ഗോപി ആണ് വരികൾ രചിച്ചത്. സംഗീതം ശ്രീ എൻ പി പ്രഭാകരൻ (Content curated from Unni Menon FB post)

Kanakalipiyil | 'കനക ലിപിയിൽ .....' | Vayalar Sarathchandra Varma | S.Balakrishnan | Unni Menon

'കനക ലിപിയിൽ .....' 2011 ഇൽ ശ്രീ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിച്ച് , സംവിധാനം ചെയ്ത ‌ചിത്രമാണ് "മൊഹബ്ബത്ത്". മീരാ ജാസ്മിനും & മുന്നയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഞാൻ ആലപിച്ച ഈ ഗാനം രചിച്ചത് ശ്രീ വയലാർ ശരത് ചന്ദ്രവർമ്മ . സംഗീതം നൽകിയത് യശ്ശശരീരനായ ശ്രീ എസ് ബാലകൃഷ്ണൻ. (Content curated from Unni Menon FB post)

Premavathy nin | പ്രേമവതി നിൻ .... | Poovachal Khader | K.J.Joy | Unni Menon

ഗാനം : പ്രേമവതി നിൻ .... ചിത്രം : കാളിയമർദ്ദനം ശ്രീ കെ ജെ ജോയ് സംഗീതം നൽകിയ ഗാനത്തിന്റെ രചന ശ്രീ പൂവച്ചൽ ഖാദർ ആയിരുന്നു. നെടുമുടി വേണു, ശങ്കർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് ശ്രീ തിരുപ്പതി ചെട്ടിയാരും, സംവിധാനം ശ്രീ ജെ വില്യംസും ആയിരുന്നു. (Content curated from Unni Menon FB post)

Panchavarna painkilikku | പഞ്ചവർണ്ണ പൈങ്കിളിക്ക്.... | Kaithapram | Rajamani | Unni Menon, Swarnalatha

1996 ൽ റിലീസ് ആയ 'സുൽത്താൻ ഹൈദരാലി' എന്ന സിനിമക്ക് വേണ്ടി ഞാനും, സ്വർണ്ണലതയും ചേർന്ന് പാടിയ ഗാനമാണ് ഇത്. ശ്രീ കൈതപ്രത്തിന്റെ വരികൾക്ക് ശ്രീ രാജാമണി സംഗീതം നൽകിയിരിക്കുന്നു. (Content curated from Unni Menon FB post)

Rathipushpam | "രതിപുഷ്പം..." | Vinayak Sasikumar | Sushin Shyam | Unni Menon

ഗാനഗന്ധർവനു ശേഷം മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഞാൻ പാടിയ പുതിയ ഗാനം, "രതിപുഷ്പം..." എൺപതുകളിലെ ഡിസ്കോ ഗാനങ്ങളെ ഓർമിപ്പിക്കുന്ന ഈ vintage ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാം. രചന നിർവഹിച്ചിരിക്കുന്നത് വിനായക് ശശികുമാർ. (Content curated from Unni Menon FB post)

Manjin thooval | 'മഞ്ഞിൻ തൂവൽ..' | Nissam Hussain | Sarath | Unni Menon , K.S.Chithra

ഏപ്രിൽ ആദ്യവാരത്തിൽ റിലീസ് ആകാനിരിക്കുന്ന ജോജു ജോർജ്, അനശ്വര എന്നിവർ അഭിനയിച്ച 'അവിയൽ' എന്ന ചിത്രത്തിൽ ശരത് സംഗീതം നിർവഹിച്ച് ഞാനും, ചിത്രയും ചേർന്നാലപിച്ച 'മഞ്ഞിൻ തൂവൽ..' എന്ന ഗാനം. നിസ്സാം ഹുസ്സൈൻ ആണ് വരികൾ എഴുതിയിരിക്കുന്നത്. ഗൃഹാതുരത്വം പേറുന്ന എൺപതുകളിലെ ഗാനങ്ങളെ ഓർമിപ്പിക്കുന്ന ഈണവും, ഈരടികളുമാണ് 'മഞ്ഞിൻ തൂവൽ..' എന്നാരംഭിക്കുന്ന ഈ ഗാനത്തിന്റെ സവിശേഷത. (Content curated from Unni Menon FB post)

Maanodum kaattil... | മാനോടും കാട്ടിൽ.... | Bharanikkavu Sivakumar | S.P.Venkitesh | Unni Menon, K.S.Chithra

1990 ൽ റിലീസ് ആയ 'അപ്സരസ്സ്' എന്ന സിനിമക്ക് വേണ്ടി ചിത്രയോടൊന്നിച്ചു പാടിയ യുഗ്മ ഗാനമാണിത്. ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക് എസ് പി വെങ്കടേഷിന്റെ സംഗീതം. (Content curated from Unni Menon FB post)

Oru manthrakodiyumayi.... | ഒരു മന്ത്രകോടിയുമായി.... | V.Gopalakrishnan | Kannur Rajan | Unni Menon

“ഒരു മന്ത്രകോടിയുമായി ഇന്നു ഞാനെത്തിയപ്പോൾ അമലേ നിനക്കെന്തു തോന്നി.." 'കടൽപൊന്ന് ' എന്ന സിനിമക്ക് വേണ്ടി ശ്രീ വി ഗോപാലകൃഷ്ണൻ രചിച്ചു ശ്രീ കണ്ണൂർ രാജൻ സംഗീതം നൽകിയ ഗാനം. (Content curated from Unni Menon FB post)