top of page

Kannukku Mai Azhagu

May 27, 2021
1 min read

"കണ്ണുക്ക് മൈ അഴക്..."

1993 ഇൽ പുറത്തിറങ്ങിയ 'പുതിയ മുകം' എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ ഏറ്റവും ഹിറ്റ് ആയ ഗാനമാണ് ഇത്. ഈ സിനിമയുടെ തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് സുരേഷ് ചന്ദ്ര മേനോൻ ആണ്. അദ്ദേഹം തന്നെ ആണ് ഈ സിനിമയുടെ നായക വേഷവും ചെയ്തിരിക്കുന്നത്. രേവതിയാണ് നായിക. ശ്രീ വൈരമുത്തുവിന്റെ അതിമനോഹരമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംഗീത ചക്രവർത്തി ശ്രീ എ ആർ റഹ്മാൻ.

വിനീത്, കസ്തൂരി, നാസർ എന്നിവരാണ് ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഈ സിനിമയുടെ പ്രധാന ഭാഗങ്ങൾ ശ്രീലങ്കയിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഈ ഗാനത്തിന്റെ Female version പാടിയിരിക്കുന്നത് സുശീലാമ്മയാണ്.

റോജയിലെ 'പുതു വെള്ളൈ മഴൈ..' ക്കു ശേഷം വന്ന സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ഇത്. വൈരമുത്തു തമിഴിൽ ഉണ്ണിമേനോന്റെ ഉച്ചാരണശുദ്ധി വളരെ നല്ലതാണ് എന്ന് പലപ്പോഴും എടുത്തുപറയാറുണ്ടായിരുന്നു. 'തമിഴ്ക്ക് ഉണ്ണി അഴകെന്നും, ഉണ്ണിക്ക് തമിഴ് അഴകെന്നും' അദ്ദേഹം പറയുമായിരുന്നു. അത്രക്ക് ഇഷ്ടമായിരുന്നു എന്റെ തമിഴ് ഉച്ചാരണം. എന്തായാലും, ഇത്രയും കാലം കഴിഞ്ഞിട്ടും തമിഴകത്തിന്റെ പ്രിയപ്പെട്ട ഗാനമാണ് 'കണ്ണുക്ക് മൈ അഴക്..' എന്നത് വളരെ സന്തോഷമുളവാക്കുന്നു.

എ ആർ റഹ്മാൻ, വൈരമുത്തു, സുരേഷ് ചന്ദ്ര മേനോൻ, രേവതി, വിനീത്, കസ്തുരി, നാസർ, മറ്റ് സംഗീത-സാങ്കേതിക പ്രവർത്തകർ എന്നിവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇതാ നിങ്ങൾക്കായി ആ മനോഹര ഗാനം.

നിങ്ങളുടെ സ്വന്തം ഉണ്ണിമേനോൻ.



Comments


Subscribe Form

Thanks for submitting!

bottom of page