Sandhikkatha Kangalil
'സന്ധിക്കാത കൺകളിൽ ഇൻബങ്ങൾ......'
2011ഇൽ ഇറങ്ങിയ "180"എന്ന തമിഴ് ചലച്ചിത്രത്തിലെ ഹിറ്റായ ഒരു ഗാനമാണ് ഇന്ന് നിങ്ങൾക്കായി സമർപ്പിക്കുന്നത്.
നമ്മുടെയെല്ലാം പ്രിയപ്പെട്ട സംഗീതസംവിധായകൻ ശരത് ഈണം നൽകിയ ഗാനമാണിത്. ശ്രീ മദൻ കർക്കിയുടെ വരികൾ. മദൻ ശ്രീ വൈരമുത്തുവിന്റെ മകനാണ്. എന്നോടൊപ്പം ഈ ഗാനം പാടിയിരിക്കുന്നത് കെ.എസ്. ചിത്രയും, എസ്. സൗമ്യയുമാണ്. ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു അതിമനോഹര ഗാനമാണിത്. ശരത്തിന്റെ 3 ഗാനങ്ങൾ ആണ് ഞാൻ സിനിമയിൽ പാടിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം മലയാളവും ഒന്ന് തമിഴും ആണ്. ശരത്തിന്റെ റെക്കോർഡിങ് സെഷൻ ഞാൻ വളരെ ആസ്വദിക്കുന്ന ഒന്നാണ്. വളരെ സമയം എടുക്കും എന്ന് വിചാരിച്ചു പോയാൽ റെക്കോർഡിങ് എല്ലാം തന്നെ ഒരു മണിക്കൂറിൽ കഴിയും. അത്ര രസകരമായി കൊണ്ടുപോകും ശരത്തിന്റെ ഓരോ റെക്കോർഡിങ് സെഷനും.
ഈ ചിത്രത്തിൽ നായകവേഷം ചെയ്തത് സിദ്ധാർഥ് ആയിരുന്നു. 6-7 വർഷങ്ങളുടെ ഒരു ഇടവേളയ്ക്കു ശേഷം ആക്ടർ സിദ്ധാർത്ഥിന്റെ ഒരു തിരിച്ചുവരവിന് വഴിതെളിയിച്ച ചിത്രം കുടി ആയിരുന്നു "180". പ്രിയ ആനന്ദും, നിത്യ മേനോനും ആയിരുന്നു മറ്റു മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.
ശരത്തിനും, മദൻ കർക്കിക്കും, ചിത്രക്കും, സൗമ്യക്കും സിദ്ധാർഥിനും, പ്രിയ ആനന്ദിനും, നിത്യ മേനോനും മറ്റു അഭിനേതാക്കകൾക്കും നിറഞ്ഞ സ്നേഹം. സംവിധായകൻ ശ്രീ ജയേന്ദ്ര പഞ്ചാപകേശന് പ്രത്യേക നന്ദി പറയുന്നതിനോടൊപ്പം , നിർമ്മാതാക്കളായ കിരൺ റെഡ്‌ഡി, സ്വരൂപ് റെഡ്‌ഡി & സി, ശ്രീകാന്തിനും, മറ്റു സംഗീത /സാങ്കേതിക പ്രവർത്തകർക്കും എന്റെ കൃതജ്ഞതാ അറിയിക്കട്ടെ.
സ്നേഹപൂർവ്വം നിങ്ങളുടെ ഉണ്ണിമേനോൻ.

Comments