top of page

Alasathaa Vilasitham

May 27, 2021
1 min read

"അലസതാ വിലസിതം ......"

ഒരുപാട് പേർ ആവശ്യപ്പെട്ട "അക്ഷരങ്ങൾ" എന്ന ചിത്രത്തിലെ "തൊഴുത് മടങ്ങും" എന്ന ഗാനം നമ്മൾ കുറച്ചു ദിവസം മുമ്പ് ഇവിടെ അവതരിപ്പിച്ചിരുന്നു. ഇന്ന് അതെ ചിത്രത്തിലെ ഞാനും ജാനകിയമ്മയും ചേർന്നാലപിച്ച മറ്റൊരു ഗാനമാണ് ഇത് .

മുമ്പ് സൂചിപ്പിച്ച പോലെ ബഹുമാന്യനായ ശ്രീ എം ടി യുടെ കഥയും തിരക്കഥയും, ഐ വി ശശിയുടെ സംവിധാനവും, മമ്മൂട്ടി, സീമ, ഭരത് ഗോപി, സുഹാസിനി എന്നിവരുടെ മികച്ച അഭിനയവും കൊണ്ട് 1984 ൽ ഏറ്റവുമധികം പേരുടെ പ്രശംസ നേടിയ ചിത്രമായിരുന്നു 'അക്ഷരങ്ങൾ'

അതുപോലെ ഈ സിനിമയിലെ എല്ലാ ഗാനങ്ങളും പൈലറ്റ് ട്രാക്ക് ആയി ഞാൻ പാടിയിരുന്നു. പിന്നീട് രണ്ട് ഗാനങ്ങൾ എന്റെ ക്രെഡിറ്റിൽ വന്നതിന്റെ പിന്നിലെ സംഭവങ്ങൾ വിശദമായി തൊഴുത് മടങ്ങും പോസ്റ്റ് ചെയ്തപ്പോൾ ഞാൻ എഴുതിയിരുന്നു. അതിനാൽ ആവർത്തന വിരസത ഒഴിവാക്കുന്നു. കൂടാതെ അലസതാ എന്ന ഈ ഗാനം റീ-റെക്കോർഡിങ്ങിൽ ഓർക്കസ്ട്രയുടെ കൂടെ ഹാളിൽ നിന്നും പാടിയതാണ്

ഒരിക്കൽ കുടി ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ ജെ എം ജെ ആർട്സ് എം ഡി, ജോർജ്, റോസമ്മ ജോർജ്, എം ടി സർ, ഓർമ്മയായ ശശിയേട്ടനും ഒ.എൻ.വി സാറിനും, ശ്രീ ഭരത് ഗോപി ചേട്ടനും , ശ്യാം സർ, ജയനൻ വിൻസെന്റ്, സീമച്ചേച്ചി, മമ്മുക്ക, സുഹാസിനി, മറ്റ് അഭിനേതാക്കൾ, മറ്റ് സംഗീത-സാങ്കേതിക പ്രവർത്തകർക്കും നന്ദിയും സ്നേഹവും

- നിങ്ങളുടെ സ്വന്തം ഉണ്ണിമേനോൻ.



Comments


Subscribe Form

Thanks for submitting!

bottom of page