Swarga Laavanya Shilpamo
"സ്വർഗലാവണ്യ ശിൽപ്പമോ..."
ഇന്ന് നമ്മൾ ഇവിടെ അവതരിപ്പിക്കുന്നത് 1983 ഇൽ പി ജെ മൂവിസിന് വേണ്ടി സി.എം.പി നായരും ജോയ് കെ മത്തായിയും നിർമ്മിച്ച് ശ്രീ ബേബി സംവിധാനം ചെയ്ത 'ഗുരുദക്ഷിണ' എന്ന ചിത്രത്തിലെ ഗാനമാണ്. ഡയറക്ടർ ബേബിയെ ഞാൻ ബേബി ഏട്ടൻ എന്നാണ് വിളിച്ചിരുന്നത്. ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല. പക്ഷെ അദ്ദേഹത്തിന്റെ കുടുംബവുമായി ഇപ്പോഴും നല്ല ബന്ധം ആണ് ഉള്ളത്. ശ്രീ കെ ജെ ജോയ് സംഗീത സംവിധാനം ചെയ്ത ഈ പ്രണയ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശ്രീ പൂവച്ചൽ ഖാദർ. എന്നോടൊപ്പം ഈ ഗാനം ആലപിച്ചിരിക്കുന്നത് ബഹുമാന്യയായ സുശീലാമ്മയാണ്.
ഈ ചിത്രത്തിൽ അടൂർ ഭാസി, മോഹൻലാൽ, മമ്മൂട്ടി, രതീഷ് തുടങ്ങിയ ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു.
സുശീലാമ്മ, സി എം പി നായർ, ജോയ് കെ മത്തായി, കെ ജെ ജോയ്, പൂവച്ചൽ ഖാദർ, യശഃശ്ശരീരരായ ബേബി ഏട്ടൻ, അടൂർഭാസി സർ, രതീഷ് എന്നിവർക്കും, മറ്റ് അഭിനേതാക്കളായ മോഹൻലാൽ, മമ്മുക്ക എന്നിവർ അടങ്ങുന്ന താരനിരക്കും സംഗീത-സാങ്കേതിക പ്രവർത്തകർക്കും എന്റെ സ്നേഹം, നന്ദി.
നിങ്ങളുടെ സ്വന്തം ഉണ്ണിമേനോൻ.

Comments