Ente Uyiraayi Nee Maari
"എന്റെ ഉയിരായി നീ മാറി, നിന്റെ നിഴലായി ഞാൻ മാറി....."
1986 ഇൽ ജോഷി സാർ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു "ക്ഷമിച്ചു എന്നൊരു വാക്ക് "
ശ്രീ എ.ആർ മുകേഷിന്റെ കഥയ്ക്ക് കലൂർ ഡെന്നിസ് തിരക്കഥ നിവഹിച്ചിരിക്കുന്നു . ജെ ബി കംമ്പൈൻസ് ആയിരുന്നു നിർമ്മാണം. ജയനൻ വിൻസെന്റ് ഛായാഗ്രഹണം. കുടുംബ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു മമ്മൂട്ടി ചിത്രമായിരുന്നു ഇത് .
പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ശ്യാം സാറിന്റെ മാജിക്കൽ ടച്ച് ഉള്ള മനോഹര ഈണം .എന്റെ കരിയറിലെ, 80കളിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു .ഇന്നോർക്കുമ്പോൾ, ആ കാലഘട്ടത്തിലെ ഓഡിയോ, വീഡിയോ കാസെറ്റുകളിലൂടെ ജനപ്രീതി നേടാൻ കഴിഞ്ഞ ഒരു ഗാനം കൂടിയാണിത് . ഇന്നും സ്റ്റേജുകളിൽ ഒരുപാട് പേർ സ്നേഹത്തോടെ എന്നോട് ആവശ്യപ്പെടാറുള്ള ഒരു ഹിറ്റ് ഗാനം.അത് കൊണ്ട് തന്നെ എന്റെ സംഗീതജീവിതത്തിലെ നാഴികക്കല്ലുകളാണ് ഈ ഗാനങ്ങളൊക്കെ. കെ.എസ് ചിത്രയാണ് എന്റെ സഹഗായിക . ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് മുകേഷും ഗീതയും.
ജോഷി സാർ, ജെ ബി കംമ്പൈൻസ് സാരഥികൾ, കലൂർ ഡെന്നിസ്, എ. ആർ മുകേഷ്, ശ്യാം സർ, പൂവച്ചൽ ഖാദർ , ചിത്ര, ജയനൻ വിൻസെന്റ്, മമ്മുക്ക, മുകേഷ്, ഗീത, ശോഭന മറ്റു അഭിനേതാക്കൾ, സംഗീത / സാങ്കേതിക പ്രവർത്തകർ എല്ലാവരെയും നന്ദിപൂർവ്വം സ്മരിക്കുന്നു.
- നിങ്ങളുടെ സ്വന്തം ഉണ്ണിമേനോൻ

Comments