top of page

Premichu Poy Ninne Njan

May 27, 2021
1 min read

'പ്രേമിച്ചു പോയി നിന്നെ ഞാൻ ....'

ഞാൻ ജയേട്ടന്റെ കടുത്ത ഒരു ആരാധകനാണ് . ഈ എഴുപത്തി ഏഴാം വയസ്സിലും തന്റെ ശബ്ദനിലവാരവും, പാടുന്ന ശൈലിയുമൊക്കെ കൂടുതൽ കുടുതൽ മെച്ചപ്പെടുത്തുന്ന നമ്മുടെ ഇഷ്ടഗായകനായ, അത്ഭുത ഗായകനായ ജയേട്ടൻ . അദ്ദേഹത്തിനൊപ്പം അധികം ഗാനങ്ങൾ ഒന്നും പാടാൻ എനിക്ക് പറ്റിയിട്ടില്ല . ജയേട്ടൻ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരു വ്യക്തിത്വമാണ് . പച്ചയായ ഒരു മനുഷ്യൻ.

1985 ഇൽ റിലീസ് ആയ, ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ചിത്രമായിരുന്നു "അരം + അരം = കിന്നരം"

പ്രിയന്റെ സംവിധാനം , സെന്റിനറി പ്രൊഡക്ഷന്സിന്റെ ബാനറിൽ ഗീത മാത്യു നിർമ്മിച്ച ചിത്രം. എസ് കുമാർ ആയിരുന്നു ക്യാമറ. ഇന്നും ടീവിയിൽ കാണുമ്പോൾ നമ്മളെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു പക്കാ കോമഡി ചിത്രം . മോഹൻലാലും ശങ്കറും ജഗതിയും ശ്രീനിവാസനും, മണിയൻപിള്ള രാജുവും , ലിസ്സിയുമൊക്കെ തകർത്താടിയ ചിത്രം

പ്രിയപ്പെട്ട ശ്രീ രഘുകുമാറിന്റെ സംഗീതം. പൂവച്ചൽ ഖാദറിന്റെ രചന. പി ജയചന്ദ്രൻ എന്ന നമ്മുടെ സ്വന്തം ജയേട്ടനോടൊപ്പം എനിക്ക് പാടുവാൻ കഴിഞ്ഞ ഗാനങ്ങളിൽ ഒന്ന് . സന്തോഷമുള്ള ഈ ഓർമ്മകൾക്ക് ഇടയിലും ഒരുപാട് മനോഹര ഗാനങ്ങൾ മലയാളത്തിന് സംഭാവന ചെയ്ത രഘു ചേട്ടൻ നമ്മോടൊപ്പം ഇന്ന് ഇല്ല എന്നുള്ളത് വേദനിപ്പിക്കുന്നു .

പ്രിയപ്പെട്ട പ്രിയദർശൻ, ജയേട്ടൻ , ഗീത മാത്യു , ഓർമ്മയായ രഘു ചേട്ടൻ , പൂവച്ചൽ ഖാദർ മോഹൻലാൽ , ശങ്കർ , അമ്പിളിച്ചേട്ടൻ, തുടങ്ങി മറ്റു കലാകാരന്മാർക്കും, സംഗീത സാങ്കേതിക പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഒപ്പം അറിയിക്കുന്നു . ഇന്നത്തെ ഈ ഗാനം സ്നേഹപൂർവ്വം ജയേട്ടനും, ഓർമ്മയായ രഘു ചേട്ടനും സമർപ്പിക്കുന്നു

നിങ്ങളുടെ സ്വന്തം ഉണ്ണിമേനോൻ



Comments


Subscribe Form

Thanks for submitting!

bottom of page