Etho Venal Kinavil
ഗാനം : 'ഏതോ വേനൽ കിനാവിൽ..'
ചിത്രം : മംഗല്യസൂത്രം
വർഷം : 1995
വിജയ മൂവി പ്രൊഡക്ഷൻസിനു വേണ്ടി ശ്രീ പി.ടി സേവ്യർ നിർമ്മിച്ച ചിത്രം. സംവിധാനം നിർവഹിച്ചത് പ്രിയപ്പെട്ട സാജനും. ഓർമ്മയായ ശ്രീ മുരളിയും, കല്പനയും ,സൈനുദ്ദിനും കൂടാതെ ജഗതി ശ്രീകുമാർ, കനക, ഇന്ദ്രൻസ് തുടങ്ങിയവർ ആയിരുന്നു പ്രധാന താരങ്ങൾ.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക്, സംഗീതം നൽകിയത് ബെർണി - ഇഗ്‌നേഷ്യസ്. ഇതിനു മുമ്പ് ബെർണി- ഇഗ്‌നേഷ്യസ് കൂട്ടുകെട്ടിൽ ഞാൻ രണ്ടു ചിത്രങ്ങളിൽ കൂടി പാടിയിട്ടുണ്ടായിരുന്നു (87ഇൽ മഹർഷിയിലും 89ഇൽ ഞാറ്റുവേല എന്ന ചിത്രത്തിലും)
ഈ ഗാനം ഇന്ന് പ്രിയപ്പെട്ട ഗിരീഷിന്റെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിക്കുന്നു.
സാജൻ, പി ടി സേവ്യർ , ബെർണി-ഇഗ്‌നേഷ്യസ്, അമ്പിളി ചേട്ടൻ, ഇന്ദ്രൻസ്, കനക തുടങ്ങി മറ്റു സംഗീത/ സാങ്കേതിക പ്രവർത്തകർക്ക് എന്റെ നന്ദി അറിയിക്കുന്നതിനോടൊപ്പം , നമ്മളെ വിട്ടു പിരിഞ്ഞ ശ്രീ മുരളി , ഗിരീഷ് പുത്തഞ്ചേരി, കല്പന, സൈനുദ്ദിൻ എന്നിവർക്കു പ്രണാമം അർപ്പിക്കുന്നു.
എന്റെ ഓർമ്മ ശെരിയാണെങ്കിൽ ഈ ചിത്രത്തിലെ ഗാനങ്ങൾ Sathyam Audios and Sargam Speed Audios ആണ് റിലീസ് ചെയ്തത്. അവർക്ക് രണ്ടു പേർക്കും പ്രത്യേക നന്ദി.
നിങ്ങളുടെ സ്വന്തം ഉണ്ണിമേനോൻ

Comments