Nirameyum
"നിറമേഴും കരളിൽ പരന്നിതാ ...."
പ്രിയപ്പെട്ട ശ്രീ സാജൻ സംവിധാനം ചെയ്തു, മമ്മൂട്ടി & നളിനി മുഖ്യകഥാപാത്രങ്ങളായ ഒരു ഫാമിലി ചിത്രമായിരുന്നു "സ്നേഹമുള്ള സിംഹം". വിജയ് മൂവീസ് ബാനറിൽ ശ്രീ പി ടി സേവ്യർ നിർമ്മിച്ചു 1986 റിലീസ് ആയ ചിത്രം.എസ് എൻ സ്വാമിയുടെ തിരക്കഥ.
ശ്യാം സാറിന്റെ മനോഹര സംഗീതം. ഗാനരചന നിർവഹിച്ചിരിക്കുന്നത് ഓർമ്മയായ ശ്രീ ചുനക്കര രാമൻകുട്ടി. മലയാളികളുടെ മനസ്സറിഞ്ഞ ശ്യാം സാറിന്റെ മറ്റൊരു ഗാനം. പുതിയ തലമുറയിലെ സംഗീതജ്ഞരോടൊപ്പം പ്രവർത്തിക്കുമ്പോഴും പഴയ ഗുരുക്കന്മാരുടെയും, സ്നേഹിതരുടെയും സ്നേഹവും ബന്ധങ്ങളും അതേപടി സൂക്ഷിക്കാൻ കഴിയുന്നതിനു ഈശ്വരനോട് നന്ദിയും പ്രാർത്ഥനയും.
ഈ ചിത്രത്തിന്റെ അമരക്കാരായ ശ്രീ സാജൻ, പി ടി സേവ്യർ, എസ്. എൻ സ്വാമി, ശ്യാം സാർ , യശഃശ്ശരീരനായ ശ്രീ ചുനക്കര,മമ്മുക്ക, നളിനി, മുകേഷ്, ലാലു അലക്സ് തുടങ്ങി മറ്റു അഭിനേതാക്കൾക്കും, സംഗീത സാങ്കേതിക പ്രവർത്തകർക്കും നന്ദി പറഞ്ഞു കൊണ്ട് ഇതാ ഈ ഗാനം.
നിങ്ങളുടെ സ്വന്തം ഉണ്ണിമേനോൻ.

Comments