Swargathilo
സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ...'
1990 ഇൽ റിലീസ് ആയ 'അക്കരെ അക്കരെ അക്കരെ' എന്ന ചിത്രത്തിലെ ഞാനും, എം ജി ശ്രീകുമാറും കൂടി പാടിയ രണ്ടാമത്തെ ഗാനമാണ് ഇന്ന് നിങ്ങൾക്കായി സമർപ്പിക്കുന്നത്. ഇതിന് മുൻപ് ഈ ചിത്രത്തിലെ മറ്റൊരു ഗാനമായ 'കണ്ണു കണ്ണിൽ കൊണ്ട...' എന്ന ഗാനം അശ്വതിയുടെ (പാർവതി ജയറാം) പിറന്നാൾ ദിനത്തിൽ അവതരിപ്പിച്ചിരുന്നു. അമേരിക്കയിൽ ഷൂട്ട് ചെയ്ത ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ ഉള്ള ഈ ചിത്രത്തിലെ ഈ ഗാനത്തിലും മോഹൻലാലും, ശ്രീനിവാസനും ആണ് അഭിനയിച്ചിരിക്കുന്നത്. ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾക്ക് ഔസേപ്പച്ചന്റെ സംഗീതത്തിൽ പിറന്ന ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളും ഏറെ ജനപ്രീതി നേടി. ഈ ഹിറ്റ് ചിത്രത്തിന്റെയും, അതിലെ ഗാനങ്ങളുടെയും മുന്നിലും പിന്നിലും പ്രവർത്തിച്ച ജി പി ഫിലിംസ് വിജയകുമാർ, പ്രിയദർശൻ, ശ്രീകുമാരൻ തമ്പി സർ, ഔസേപ്പച്ചൻ, എം ജി ശ്രീകുമാർ, മോഹൻലാൽ, ശ്രീനിയേട്ടൻ, പാർവതി, തുടങ്ങി എല്ലാ അഭിനേതാക്കൾക്കും, മറ്റ് സംഗീത-സാങ്കേതിക പ്രവർത്തകർക്കും ഒരുപാട് നന്ദിയും, സ്നേഹവും അറിയിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം,
ഉണ്ണിമേനോൻ.

Comments