ലാലേട്ടന്റെ ഒരു അടിപൊളി
'മിന്നാമിന്നി പൂവും തേടി.......'
കഴിഞ്ഞ രണ്ട് ദിവസമായി പ്രിയപ്പെട്ട മോഹൻലാലിന്റെ ഗാനങ്ങളാണ് അവതരിപ്പിച്ചത്. ഇന്നും നടനവിസ്മയത്തിന്റെ 'ബട്ടർഫ്‌ളൈസ്' എന്ന 1993 ഇൽ റിലീസ് ചെയ്ത ചിത്രത്തിൽ ഞാനും കെ എസ് ചിത്രയും ചേർന്നാലപിച്ച ഗാനമാണ് .
രേവതി കലാമന്ദിറിന്റെ ബാനറിൽ മേനകാ സുരേഷ് നിർമ്മിച്ച്, ശ്രീ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. പ്രിയപ്പെട്ട രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം, ബഹുമാന്യനായ ജയകുമാർ സാറിന്റെ വരികൾ .
ബാംഗ്ലൂർ പശ്ചാത്തലമാക്കി ഷൂട്ട് ചെയ്ത ചിത്രത്തിലെ ടൈറ്റിൽ സോങ് ആണ് ഈ ഗാനം. ഒരു മോട്ടോർ റേസിംഗ് ഡ്രൈവർ ആയിട്ടാണ് ലാൽ ഈ ഗാനത്തിൽ പ്രത്യേക്ഷപ്പെടുന്നത് . ചിത്രത്തിനെ പോലെ തന്നെ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു ഗാനങ്ങളും . ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് എസ് .പി വെങ്കടേഷ് ആണ് .
ഇന്നിവിടെ ഈ ഗാനം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുമ്പോൾ, നന്ദിപൂർവം ഓർത്തുപോകുന്നു പ്രിയപ്പെട്ടവരായ ശ്രീ രാജീവ് അഞ്ചൽ, സുരേഷ് കുമാർ , മേനക സുരേഷ് , യശഃശരീരനായ രവീന്ദ്രൻ മാസ്റ്റർ , കെ ജയകുമാർ സർ , ചിത്ര, മോഹൻലാൽ , ജഗദിഷ് , ഐശ്വര്യാ, നാസർ തുടങ്ങി മറ്റു അഭിനേതാക്കൾ, സംഗീത / സാങ്കേതിക പ്രവർത്തകർ എല്ലാവരെയും.
നിങ്ങളുടെ സ്വന്തം ഉണ്ണിമേനോൻ
Mohanlal | K S Chithra | #KJayakumar | #MenakaSuresh | Rajeev Anchal | Raveendran Mash | #Jagadeesh | #Aishwarya | #Nasar

Comments